Anjana Jayaprakash
വിജയ് സേതുപതിക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി; ടർബോ 2ൽ വില്ലനായി മക്കൾ സെൽവം
ഭ്രമയുഗത്തിന് ശേഷം തിയേറ്ററിലെത്തിയ മമ്മൂട്ടിച്ചിത്രമാണ് ടർബോ. വൈശാഖ്- മമ്മൂട്ടി കോമ്പോയിലിറങ്ങിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി തിയേറ്ററുകളിൽ മുന്നേറുകയാണ്. പോക്കിരി രാജ, മധുരരാജ എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം കൂടിയായിരുന്നു ടർബോ. ഈ രണ്ട് ചിത്രങ്ങളേക്കാളും ഹിറ്റാവുകയാണ് ടർബോ. അതേസമയം രണ്ടാം ഭാഗത്തിനുള്ള സാധ്യതകളോടെയാണ് ചിത്രം അവസാനിച്ചത്. വിജയ് സേതുപതിയുടെ ശബ്ദത്തോടെയായിരുന്നു ചിത്രത്തിന്റെ ടെയ്ൽ എൻഡ്. ഇപ്പോഴിതാ വിജയ് സേതുപതിക്ക് നന്ദി പറഞ്ഞ് പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് മമ്മൂട്ടി. തന്റെ ഫേസ്ബുക്ക് പേജ് […]
പ്രേക്ഷകരെ ആവേശത്തിലാക്കി ടർബോ; മേക്കിങ് വീഡിയോ കാണാം
മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമായി തിയേറ്ററുകളിലെത്തിയ ടർബോ പ്രതീക്ഷിച്ചതിലും ഹിറ്റായി മാറിയിരിക്കുകയാണ്. മമ്മൂട്ടിയുടെ ആക്ഷൻ ചിത്രമായിട്ടാണ് ടർബോ എത്തിയിരിക്കുന്നത്. 2024ൽ കേരളത്തിൽ നിന്നുള്ള റിലീസ് കളക്ഷനിൽ ടർബോ ഒന്നാമതായിരുന്നു. ടർബോയുടെ ക്ലൈമാക്സ് ഫൈറ്റ് രംഗത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. ആവേശം നിറയ്‍ക്കുന്ന ഒരു മേക്കിങ് വീഡിയോ ആണ് ഇപ്പോൾ അണിയറക്കാർ പുറത്തുവിട്ടിരിക്കുന്നത്. മമ്മൂട്ടിയുടെ ടർബോ റിലീസിന് ആറ് കോടി രൂപയിലധികം നേടി 2024ൽ ഒന്നാമതെത്തിയിരുന്നു. പൃഥ്വിരാജ് നായകനായ ആടുജീവിതം 5.83 കോടി രൂപ നേടി കേരളത്തിൽ മൂന്നാമതുണ്ടെന്നാണ് കളക്ഷൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. […]
”ടർബോയിൽ സ്റ്റണ്ട് സീൻ ചെയ്യുമ്പോൾ അമ്യൂസ്മെന്റ് പാർക്കിലെ റൈഡിൽ കയറിയ ഫീലായിരുന്നു”; അഞ്ജന ജയപ്രകാശ്
മമ്മൂട്ടി- വൈശാഖ് കൂട്ടുകെട്ടിലിറങ്ങിയ ടർബോ മികച്ച അഭിപ്രായങ്ങൾ നേടി തിയേറ്ററുകളിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിന് നാല് ദിവസം കൊണ്ട് ലഭിച്ച കളക്ഷൻ റിപ്പോർട്ടുകളെല്ലാം ഞെട്ടിപ്പിക്കുന്നതാണ്. ഈ കനത്ത മഴയിലും പ്രേക്ഷകർ ആവേശം ചോരാതെ മമ്മൂട്ടിച്ചിത്രത്തിന് വേണ്ടി തിയേറ്ററുകളിലെത്തുന്നത് അതിശയകരമായ കാര്യമാണെന്ന് തന്നെയാണ് പൊതുവെയുള്ള അഭിപ്രായം. ഫൈറ്റിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണിത്. ചിത്രത്തിൽ മമ്മൂട്ടിയുടെ ഫൈറ്റ് രംഗങ്ങൾക്കൊപ്പം തന്നെ മറ്റൊരാളും ശ്രദ്ധനേടുന്നുണ്ട്. മറ്റാരുമല്ല മലയാളികളുടെ പ്രിയപ്പെട്ട ഹംസധ്വനിയെന്ന അഞ്ജന ജയപ്രകാശ് ആണത്. അഖിൽ സത്യൻ സംവിധാനം ചെയ്ത ഫഹദ് ഫാസിൽ […]