21 Jan, 2025
1 min read

“കാതല്‍” ചരിത്രം കുറിക്കുന്നു ….! വൻ റിലീസുകൾ എത്തിയിട്ടും വിസ്‍മയിപ്പിക്കുന്ന നേട്ടം

മമ്മൂട്ടി നായകനായ ജിയോ ബേബി ചിത്രം ‘കാതലി’നെ പ്രശംസിച്ച് ഇന്നും നിരവധി ആളുകളാണ് രംഗത്തെത്തുന്നത്. മികച്ച നിരൂപക പ്രശംസയും വിജയവും നേടിയ കാതൽ- ദ് കോറിലെ മമ്മൂട്ടി അവതരിപ്പിച്ച സ്വവർഗാനുരാഗിയുടെ വേഷത്തെയും അദ്ദേഹത്തിന്റെ അഭിനയ മികവിനെയും ന്യൂയോർക് ടൈംസിന്റെ ലേഖനത്തിൽ പുകഴ്ത്തിയിരുന്നു. ചെറിയ ക്യാൻവാസില്‍ ഒരുങ്ങിയ ഒരു ചിത്രമായിട്ടും മികച്ച വിജയം നേടാൻ കാതലിന് കഴിഞ്ഞിരുന്നു. വമ്പൻ റിലീസുകള്‍ എത്തിയിട്ടും കേരളത്തിലെ തിയറ്ററുകളില്‍ തിരുവന്തപുരത്തും കൊച്ചിയിലും പ്രദര്‍ശിപ്പിക്കുന്ന കാതല്‍ അമ്പതാം ദിവസത്തിലേക്ക് എന്നാണ് പുതിയ അപ്‍ഡേറ്റ്. മമ്മൂട്ടി […]

1 min read

”മമ്മൂട്ടി സാർ എനിക്ക് തുല്യമായ സ്പേസ് തന്നു, 25 വർഷത്തെ കരിയറിൽ നിന്ന് കിട്ടാത്തതും അതാണ്”; ജ്യോതിക

ജിയോ ബേബി സംവിധാനം ചെയ്ത മമ്മൂട്ടിയും ജ്യോതികയും പ്രധാനവേഷത്തിലെത്തിയ കാതൽ തിയേറ്ററിൽ പ്രദർശനം തുടർന്ന് കൊണ്ടിരിക്കുകയാണ്. ഗോവയിലെ രാജ്യാന്തര ചലച്ചിത്രമേളയിലും, തിരുവനന്തപുരത്തെ രാജ്യാന്തര മേളയിലും പ്രദർശിപ്പിച്ച ചിത്രത്തെ നിറഞ്ഞ സദസിലാണ് പ്രേക്ഷകർ വരവേറ്റത്. ചിത്രത്തിലെ മമ്മൂട്ടി അവതരിപ്പിച്ച മാത്യു ദേവസി എന്ന കഥാപാത്രത്തിനൊപ്പം പ്രേക്ഷകർ ചർച്ച ചെയ്യുന്ന കഥാപാത്രമായിരുന്നു ജ്യോതിക അവതരിപ്പിച്ച ഓമന എന്ന കഥാപാത്രവും. ഒരിടവേളയ്ക്ക് ശേഷം ജ്യോതിക മലയാളത്തിൽ തിരിച്ചെത്തിയപ്പോൾ താരത്തിന് മികച്ച കഥാപാത്രവും സിനിമയും തന്നെ ലഭിച്ചു. കാതലിൽ അഭിനയിച്ചതിന് ശേഷം 25 […]

1 min read

മമ്മൂട്ടി – ജിയോ ബേബി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രം ; നായികയായെത്തുന്നത് തെന്നിന്ത്യന്‍ നടി ജ്യോതിക

ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ഫ്രീഡം ഫൈറ്റ് എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ക്കു ശേഷം ജിയോ ബേബി മമ്മൂട്ടിയെ നായകനാക്കി പുതിയ ചിത്രം സംവിധാനം ചെയ്യുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളാണ് പുറത്തുവരുന്നത്. ചിത്രത്തില്‍ നായികയായെത്തുന്നത് തെന്നിന്ത്യന്‍ താരം ജ്യോതികയാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ജ്യോതികയുമായി ബന്ധപ്പെട്ടെന്നും താരം ഡേറ്റ് നല്‍കിയെന്നുമാണ് സൂചന. മമ്മൂട്ടി തന്നെയാണ് ജ്യോതികയെ മലയാളത്തിലേക്ക് വിളിക്കാന്‍ മുന്‍കൈ എടുത്തതെന്നും വിവരമുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം ജ്യോതിക മലയാളത്തില്‍ എത്തുന്നുവെന്ന […]