21 Jan, 2025
1 min read

State Film Awards: പൃഥ്വിരാജ് മികച്ച നടൻ, നടിമാർ ഉർവശി, ബീന ആർ ചന്ദ്രൻ; കാതൽ മികച്ച ചിത്രം

54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ജനപ്രിയ ചിത്രമായി ആടുജീവിതം തിരഞ്ഞെടുത്തു. മികച്ച നടിയായി ഉർവശിയും ബീന ആർ ചന്ദ്രനും തിരഞ്ഞെടുക്കപ്പെട്ടു. ഉള്ളൊഴുക്കിലെ അഭിനയത്തിനാണ് ഉർവശിക്ക് അംഗീകാരം, തടവിലെ പ്രകടനത്തിനാണ് ബീന ആർ ചന്ദ്രന് പുരസ്കാരം. ആടുജീവതത്തിലെ അഭിനയം പൃഥ്വിരാജിന് മികച്ച നടനുള്ള പുരസ്കാരം നേടിക്കൊടുത്തു. മികച്ച ചിത്രമായി ജിയൊ ബേബി സംവിധാനം ചെയ്ത കാതല്‍ ദ കോർ തിരഞ്ഞെടുക്കപ്പെട്ടു. ബ്ലെസിയാണ് മികച്ച സംവിധായകൻ ആടുജീവിതം) അഭനയത്തിനുള്ള പ്രത്യേക പരാമർശം മൂന്ന് പേർക്കാണ് ലഭിച്ചത്. കൃഷ്ണൻ […]

1 min read

ഇന്ത്യയിലെ ഏറ്റവും വലിയ ബോക്സോഫീസ് സ്ട്രൈക്ക് റൈറ്റ് മലയാള സിനിമാ രംഗത്തിന്

ആറുമാസത്തിനിടെ ഇന്ത്യന്‍ സിനിമ രംഗത്ത് ഏറ്റവും വലിയ ബോക്സോഫീസ് സ്ട്രൈക്ക് റൈറ്റുള്ള ഇന്‍റസ്ട്രീയായി മാറിയിരിക്കുകയാണ് മലയാള ചലച്ചിത്ര രംഗം. 2024 മലയാള സിനിമയെ സംബന്ധിച്ച് ഒരു ബ്ലോക്ക്ബസ്റ്റർ വർഷമാണ്. ഇന്ത്യയില്‍ ആദ്യ അഞ്ച് മാസത്തിനുള്ളിൽ മലയാള സിനിമയുടെ ബോക്‌സ് ഓഫീസ് കളക്ഷൻ 720 കോടിയിലെത്തിയിട്ടുണ്ട്. നാല് ചിത്രങ്ങൾ 100 കോടിക്ക് മുകളിൽ നേടി. ഓർമാക്‌സ് മീഡിയയുടെ കണക്കനുസരിച്ച്,മെയ് വരെയുള്ള അഞ്ച് മാസങ്ങളിൽ ഇന്ത്യയിലുടനീളമുള്ള 3,791 കോടി ബോക്‌സ് ഓഫീസ് കളക്ഷന്‍ ഉണ്ടാക്കിയ അതില്‍ 19% മലയാളം സിനിമകളുടേതാണ്. […]

1 min read

ആടുജീവിതം ഇനി ഒടിടിയിലേക്ക്; ഇതുവരെ നേടിയത് എത്ര കോടി?

പൃഥ്വിരാജിന്റെ എക്കാലത്തെയും വമ്പൻ ഹിറ്റ് ചിത്രമായി ആടുജീവിതം മാറിയിരിക്കുകയാണ്. ആഗോളതലത്തിൽ പൃഥ്വിരാജിന്റെ ആടുജീവിതം 76 ദിവസത്തിൽ നേടിയതിന്റെ കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ്. ആഗോളതലത്തിൽ പൃഥ്വിരാജിന്റെ ആടുജീവിതം 160 കോടി രൂപയിലധികം നേടിയിരിക്കുന്നത് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത് പൃഥ്വിരാജ് നായകനായ ആടുജീവിതം എപ്പോഴായിരിക്കും ഒടിടിയിൽ എത്തുക എന്നതിൽ വ്യക്തത ഉണ്ടായിട്ടില്ല. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലായിരിക്കും ചിത്രത്തിന്റെ ഒടിടി റിലീസ് എന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നുവെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ബിസിനസ് നടന്നിട്ടില്ല എന്നും റിപ്പോർട്ടുകൾ ഉണ്ട്. […]

1 min read

തിയേറ്ററുകളിൽ 75 ദിനങ്ങൾ പിന്നിട്ട് ആടുജീവിതം; വിസ്മയിപ്പിക്കുന്ന കളക്ഷനുമായി ചിത്രം

മലയാള സിനിമയ്ക്കിത് സുവർണകാലമാണ്. മറ്റ് ഭാഷാ ചിത്രങ്ങൾ തിയറ്ററുകളിലേക്ക് ആളെ എത്തിക്കാൻ പാടുപെട്ടപ്പോൾ ഈ വർഷം റിലീസ് ചെയ്യപ്പെട്ട നാല് മലയാള ചിത്രങ്ങളാണ് 100 കോടിക്ക് മുകളിൽ നേടിയത്. ഇത് തീർച്ചയായും അഭിമാനിക്കാവുന്ന നേട്ടമാണ്. അക്കൂട്ടത്തിൽ പ്രധാനപ്പെട്ട ചിത്രങ്ങളിൽ ഒന്നായിരുന്നു ആടുജീവിതം. സമീപകാല റിലീസുകളിൽ വമ്പൻ പ്രീ റിലീസ് ഹൈപ്പ് നേടിയിരുന്ന ചിത്രം തിയറ്ററുകളിലെത്തിയത് മാർച്ച് 28ന് ആയിരുന്നു. ഇപ്പോഴിതാ ചിത്രം തിയറ്ററുകളിൽ 75 ദിനങ്ങൾ പിന്നിട്ടിരിക്കുന്നു എത്ര വാർത്തയാണ് പ്രേക്ഷകരിലേക്കെത്തുന്നത്. സ്ക്രീൻ കൗണ്ട് കുറവാണെങ്കിലും പ്രധാന […]

1 min read

ആരൊക്കെ വന്നിട്ടും കാര്യമില്ല… വാലിബന്റെ തട്ട് താണുതന്നെ! ആര് തകർക്കും ആ റെക്കോർഡ്?

മലയാള സിനിമയുടെ മാർക്കറ്റ് വാല്യു ഇപ്പോൾ പതിന്മടങ്ങ് ആണ്. ഇറങ്ങുന്ന ഭൂരിഭാഗം സിനിമകളും ഒന്നിനൊന്ന് മെച്ചം. ഒപ്പം കളക്ഷനിലും മോളിവുഡ് സിനിമകൾ വൻ കുതിപ്പ് ആണ് നടത്തുന്നത്. ഇതര ഭാഷാ സിനിമാസ്വാദരെയും മലയാള സിനിമകൾ തിയറ്ററിലേക്ക് ആനയിക്കുന്ന കാഴ്ചയും ഇപ്പോള്‍ വളരെ സുലഭമായി കഴിഞ്ഞു. അടുത്തകാലത്ത് പല ഇന്റസ്ട്രികൾക്കും നേടാനാകാത്ത കളക്ഷനുകളാണ് മോളിവുഡ് സ്വന്തമാക്കിയിരിക്കുന്നതും. പുതുവർഷം പിറന്ന് നാല് മാസത്തിനുള്ളിൽ നിരവധി സിനിമകളാണ് മോളിവുഡില്‍ റിലീസ് ചെയ്തത്. ഇനി വരാനിക്കുന്നത് വമ്പൻ സിനിമകളും ആണ്. ഈ അവസരത്തിൽ […]

1 min read

മരുഭൂ പ്രദേശം തേടി ബ്ലെസിയും സംഘവും നടത്തിയ യാത്ര ; ബിഹൈന്‍ഡ് ദി സീന്‍സ്

ബ്ലെസിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത സിനിമയാണ് ആടുജീവിതം. മലയാളികൾ ഒന്നടങ്കം വായിച്ച് മനഃപാഠമാക്കിയ ബെന്യാമിന്റെ ആടുജീവിതം നോവൽ അതേ പേരിൽ സിനിമ ആകുമ്പോൾ അതെങ്ങനെ ഉണ്ടാകുമെന്ന് അറിയാനുള്ള കാത്തിരിപ്പിൽ ആയിരുന്നു സിനിമാസ്വാദകർ. ഒപ്പം പൃഥ്വിരാജിന്റെ നജീബ് ആയുള്ള പകർന്നാട്ടവും. ഒടുവിൽ സിനിമ തിയറ്ററിൽ എത്തിയപ്പോൾ പതിനാറ് വർഷം ബ്ലെസി കാത്തിരുന്നത് വെറുതെ ആയില്ലെന്ന് ഉറപ്പാകുകയും ചെയ്തു. 2024 മാർച്ച് 28ന് ആയിരുന്നു ഏവരും പ്രതീക്ഷയോടെ കാത്തിരുന്ന ആടുജീവിതം റിലീസ് ചെയ്തത്. ഫസ്റ്റ് ഷോ മുതൽ മികച്ച പ്രശംസയ്ക്ക് […]

1 min read

25 ദിവസം കൊണ്ട് 150 കോടി; ബോക്സ് ഒഫിസിൽ നിറഞ്ഞാടി ആടുജീവിതം

ബോക്സോഫീസിൽ കുതിച്ചുയർന്ന് പൃഥ്വിരാജ്-ബ്ലെസി ചിത്രം​ ‘ആടുജീവിതം’. ആ​ഗോളതലത്തിൽ 150 കോടി കളക്ഷൻ എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. റിലീസ് ചെയ്ത് 25 ദിവസങ്ങൾ പിന്നിടുമ്പോഴാണ് ആടുജീവിതം ഈ നേട്ടം സ്വന്തമാക്കിയത്. പൃഥ്വിരാജ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. 16.7 കോടി രൂപയായിരുന്നു ആടുജീവിതത്തിന്റെ ആദ്യദിന ആ​ഗോള കളക്ഷൻ. ഫാൻസ് ഷോകൾ ഇല്ലാതിരുന്നിട്ടും ചിത്രം കേരളത്തിൽ നിന്നുമാത്രം അഞ്ചുകോടി രൂപയാണ് സ്വന്തമാക്കിയത്. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും ഉയർന്ന ആദ്യദിന കളക്ഷനും ഉയർന്ന കളക്ഷനും ആടുജീവിതത്തിനാണ്. കേരളത്തിന് പുറത്തും […]

1 min read

ബോളിവുഡിനേയും മറികടന്ന് ആടുജീവിതം; ടിക്കറ്റ് വിൽപ്പനയിൽ ഒരു ചിത്രം മാത്രം മുന്നിൽ

പൃഥ്വിരാജ്- ബ്ലസി കൂട്ടുകെട്ടിലിറങ്ങിയ ആടുജീവിതത്തിന് കേരളത്തിനു പുറത്തും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മലയാളത്തിന്റെ എക്കാലത്തെയും വൻ ഹിറ്റ് ചിത്രമായി ചിത്രം മാറിയേക്കുമെന്നാണ് പ്രതീക്ഷ. മികച്ച പ്രീ റിലീസ് ഹൈപ്പ് ലഭിച്ച ചിത്രം തിയേറ്ററുകളിലെത്തിയപ്പോൾ പ്രതീക്ഷിച്ചതിലും ഒരുപാട് മുകളിലാണെന്നാണ് പ്രേക്ഷകർ പറയുന്നത്. ഞായറാഴ്ച പൃഥ്വിരാജിന്റെ ആടുജീവിതം സിനിമയുടെ ടിക്കറ്റ് വിൽപനയിലും വൻ കുതിപ്പാണ് രേഖപ്പെടുത്തിയതെന്നാണ് സിനിമാ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട്. ടിക്കറ്റ് വിൽപനയിൽ ബുക്ക് മൈ ഷോയിൽ നിന്നുള്ള കണക്കുകളിലാണ് ആടുജീവിതം നേട്ടമുണ്ടാക്കിയത്. 24 മണിക്കൂറിലെ ആകെ ടിക്കറ്റ് […]

1 min read

ആ ഖ്യാതിയും പൃഥ്വിരാജിന് സ്വന്തം…!! ഇത് മറികടക്കാൻ മോഹൻലാലിൻ്റെ ബറോസിന് സാധിക്കുമോ

2002ൽ രഞ്ജിത്തിന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത നന്ദനം എന്ന സിനിമയിലൂടെയാണ് പൃഥ്വിരാജ്  സിനിമയിൽ എത്തുന്നത്. പിന്നീട് ഇങ്ങോട്ട് ഒട്ടനവധി വേഷപ്പകർച്ചയിൽ അദ്ദേഹം തിളങ്ങി. ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ അറിയപ്പെടുന്ന നിർമ്മാതാവും സംവിധായകനും കൂടിയാണ് പൃഥ്വിരാജ്. തന്റെ കരിയറിലെ ആദ്യത്തെ 100 കോടി ക്ലബ്ബ് ചിത്രവും നടന്‍ തന്റെ കൈക്കുള്ളിൽ ആക്കിക്കഴിഞ്ഞു. മാർച്ച് 28നാണ് ആടുജീവിതം എന്ന സിനിമ റിലീസ് ചെയ്തത്. ബ്ലെസിയുടെ ഈ ചിത്രത്തിനായി പൃഥ്വി നടത്തിയത് ചെറുതല്ലാത്ത ഡെഡിക്കേഷൻ ആണ്. ഒരു പക്ഷേ മറ്റൊരു […]

1 min read

“സിനിമ തീർന്നിട്ടും ഉള്ളിലൊരു ദാഹം, അത് നജീബിന്റെ കണ്ണിലും തൊണ്ടയിലും ഞരങ്ങലുകളിലും നിങ്ങളെന്ന നടന്റെ അഭിനയം തീർത്ത വിസ്മയമാണ്..”

ആടുജീവിതം എന്ന പൃഥ്വിരാജ് ചിത്രം വിജയ​ഗാഥ രചിച്ച് തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. 100 കോടി ക്ലബ്ബ് എന്ന നേട്ടമടക്കം നേടിയ സിനിമ സംവിധാനം ചെയ്തത് ബ്ലെസി ആയിരുന്നു. പതിനാറ് വർഷത്തോളം ഈ സിനിമയുടെ പുറകെ ആയിരുന്നു അദ്ദേഹമെന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്. ആ കഷ്ടപ്പാടിന് ലഭിച്ച പ്രതിഫലം ആണ് തിയറ്ററുകളിൽ മുഴങ്ങി കേൾക്കുന്ന കയ്യടികൾ. ഇപ്പോഴിതാ ആടുജീവിതം സിനിമയെയും പൃഥ്വിരാജിനെയും പുകഴ്ത്തി നടി നവ്യാ നായർ രംഗത്തെത്തിയിരിക്കുകയാണ്. പുസ്തകം വായിച്ചപ്പോൾ തന്നെ ഹൃദയംപിടഞ്ഞിരുന്നുവെന്നും സിനിമ കണ്ട ശേഷം […]