‘മോഹന്‍ലാലിനെ കണ്ടാണ് സിനിമയിലേക്ക് വരണമെന്ന ആഗ്രഹം ഉണ്ടായത്’ ; ഷൈന്‍ ടോം ചാക്കോ
1 min read

‘മോഹന്‍ലാലിനെ കണ്ടാണ് സിനിമയിലേക്ക് വരണമെന്ന ആഗ്രഹം ഉണ്ടായത്’ ; ഷൈന്‍ ടോം ചാക്കോ

മലയാള സിനിമയിലെ നടനും, സഹസംവിധായകനുമാണ് ഷൈന്‍ ടോം ചാക്കോ. കുറേ കാലം സംവിധായകന്‍ കമലിനൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചു. പിന്നീട് അദ്ദേഹം 2011ല്‍ ഗദ്ദാമയിലൂടെ അഭിനയ രംഗത്തേക്ക് പ്രവേശിച്ചു. നായകനായും വില്ലനായും സഹനടനായുമെല്ലാം മലയാള സിനിമയില്‍ തിളങ്ങിയ നടനാണ് െൈഷന്‍. ഇപ്പോഴിതാ മോഹന്‍ലാലിനെ കുറിച്ച് ഷൈന്‍ ടോം ചാക്കോ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. മോഹന്‍ലാലിനെ കണ്ടാണ് സിനിമയിലേക്ക്് വരണമെന്ന ആഗ്രഹം തനിക്ക് ഉണ്ടായതെന്നാണ് ഷൈന്‍ ടോം പറയുന്നത്. പണ്ട് കാലങ്ങളില്‍ സിനിമകള്‍ കാണുമ്പോള്‍ ലാലേട്ടനെ ആയിരുന്നു കൂടുതല്‍ ശ്രദ്ധിച്ചതെന്നും, ലാലേട്ടനായിരുന്നു സിനിമയില്‍ കളിയും ചിരിയും പാട്ടും കോമഡിയുമൊക്കെയുള്ള കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്തിരുന്നതെന്നും അതുകൊണ്ടാണ് ഞങ്ങള്‍ കുട്ടികള്‍ എല്ലാവരും ലാലേട്ടന്റെ ആരാധകരായി മാറിയതെന്നുമാണ് ഷൈന്‍ പറയുന്നത്.

എന്നാല്‍ താന്‍ ചലച്ചിത്ര രംഗത്ത് എത്തിയിട്ട് ഇതുവരെ ലാലേട്ടനെ പരിചയപ്പെട്ടിട്ടില്ല താരം പറയുന്നു. അമ്മയുടെ യോഗത്തിലൊക്കെ ദൂരെ വെച്ച് കണ്ടിട്ടുണ്ടെങ്കിലും മോഹന്‍ലാലിനെ പരിചയപ്പെടേണ്ട ഒരു സാഹചര്യം ഉണ്ടായിട്ടില്ലെന്നാണ് ഷൈന്‍ പറയുന്നത്. ചലച്ചിത്ര രംഗത്ത് അസിസ്റ്റന്റ് ഡയറക്ടറായപ്പോഴും അഭിനയിക്കാന്‍ തുടങ്ങിയപ്പോഴും ലാലേട്ടന്റെ കൂടെ വര്‍ക്ക് ചെയ്തിട്ടില്ലെന്നും, അതേസമയം കായംകുളം കൊച്ചുണ്ണിയില്‍ വര്‍ക്ക് ചെയ്തിട്ടുണ്ടെങ്കിലും ഞങ്ങള്‍ ഒരുമിച്ച് സീനുണ്ടായിരുന്നില്ലെന്നാണ് ഷൈന്‍ പറയുന്നത്. കൂടാതെ, ലാലേട്ടനൊപ്പം അഭിനയിക്കുക എന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്നും താരം വ്യക്തമാക്കി.

മോഹന്‍ലാലിനെ പോലുള്ളവര്‍ ഉള്ള സ്ഥലത്ത് നമ്മള്‍ നില്‍ക്കുന്നു എന്നത് തന്നെ വലിയ ഭാഗ്യമാണെന്നും, ലാലേട്ടന്‍ നായകനായി എത്തിയ ട്വല്‍ത്ത് മാന്‍ എന്ന സിനിമയില്‍ അഭിനയിക്കേണ്ടത് ആയിരുന്നെന്നും,. എന്നാല്‍ ഡേറ്റ് പ്രശ്‌നം വന്നതു കൊണ്ട് അത് നടന്നില്ലെന്നും ഷൈന്‍ പറഞ്ഞു. അതേസമയം, ഇന്റര്‍വ്യൂകളിലെ തന്റെ പെരുമാറ്റ രീതികള്‍ കൊണ്ട് അടുത്തിടെയായി നിരവധി വിവാദങ്ങളില്‍ കുടുങ്ങിയ നടനാണ് ഷൈന്‍ ടോം ചാക്കോ. താരത്തിന്റെ ഇന്റര്‍വ്യൂകളിലെ പെരുമാറ്റം സോഷ്യല്‍ മീഡിയയിലും മറ്റും വിമര്‍ശനങ്ങള്‍ക്ക ഇടയാക്കിയിരുന്നു. എന്നാല്‍ തന്റെ പെരുമാറ്റ രീതിയില്‍ ഉണ്ടായ മാറ്റങ്ങള്‍ക്ക് താരം മാപ്പ് പറയുകയും ചെയ്തിരുന്നു. ചിത്രങ്ങള്‍ വിജയിച്ചപ്പോഴുണ്ടായ അഹങ്കാരത്തില്‍ നിന്ന് ഉണ്ടായത് ആണെന്ന് പറഞ്ഞാണ് അദ്ദേഹം മാപ്പ് ചോദിച്ചത്.