“അവസാന നാളുകളിൽ അദ്ദേഹത്തിന് കരൾ പകുത്തു നൽകാൻ താൻ തയ്യാറായിരുന്നു, എന്നാൽ അദ്ദേഹം അത് നിരസിച്ചു” – നെടുമുടി വേണുവിന്റെ ഭാര്യ പറയുന്നു  
1 min read

“അവസാന നാളുകളിൽ അദ്ദേഹത്തിന് കരൾ പകുത്തു നൽകാൻ താൻ തയ്യാറായിരുന്നു, എന്നാൽ അദ്ദേഹം അത് നിരസിച്ചു” – നെടുമുടി വേണുവിന്റെ ഭാര്യ പറയുന്നു  

മലയാള സിനിമയിൽ പകരക്കാരില്ലാതെ തിളങ്ങി നിന്ന താരമാണ് നെടുമുടി വേണു. നിരവധി ആരാധകരെ സ്വന്തമാക്കാൻ വളരെ പെട്ടെന്ന് തന്നെ നെടുമുടി വേണുവിന് സാധിക്കുകയും ചെയ്തിരുന്നു. മലയാള സിനിമയുടെ നികത്താൻ സാധിക്കാത്ത നഷ്ടം തന്നെയാണ് അദ്ദേഹത്തിന്റെ മരണമെന്ന് പറയണം. സിനിമയിൽ ഇത്രത്തോളം തന്മയത്വത്തോടെ ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുവാൻ സാധിക്കുന്ന മറ്റൊരു നടൻ ഉണ്ടോന്ന് പോലും തോന്നിപ്പിക്കുന്ന തരത്തിലുള്ള പ്രകടനമായിരുന്നു ഓരോ ചിത്രങ്ങളിലും അദ്ദേഹം കാഴ്ച വച്ചിരുന്നത്. ഇപ്പോൾ അദ്ദേഹത്തെക്കുറിച്ച് ഭാര്യ സുശീല പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഇരുവരും ഒരേ നാട്ടുകാർ തന്നെയായിരുന്നു.

ഇവർ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. കോളേജിൽ പഠിക്കുന്ന കാലം മുതലുള്ള പ്രണയമായിരുന്നു വിവാഹത്തിന് വഴി വച്ചിരുന്നത്. ഒരേ നാട്ടുകാർ ആയതുകൊണ്ട് തന്നെ വീട്ടിലും സമ്മതിക്കും എന്നാണ് പ്രതീക്ഷിച്ചത്. എങ്കിലും പ്രതീക്ഷയ്ക്ക് വിപരീതമായി ആയിരുന്നു ജീവിതത്തിൽ സംഭവിച്ചത് എന്നാണ് ഇവർ പറയുന്നത്. ഒരിക്കൽ അടൂർ ഭാസി കൂടി ഒപ്പമുണ്ടായിരുന്നു ഒരു പരിപാടിയുടെ സമയത്ത് വച്ചാണ് തന്നോട് ഇഷ്ടമാണ് എന്ന് വേണുച്ചേട്ടൻ പറയുന്നത്. വീട്ടിൽ സമ്മതിക്കുമെന്നാണ് ആദ്യം കരുതിയത്. അദ്ദേഹം തന്റെ വീട്ടിൽ വന്ന് വിവാഹമാലോചിക്കുകയും ചെയ്തു. എന്നാൽ അപ്പോൾ അച്ഛൻ ഒന്നും പറഞ്ഞിരുന്നില്ല എങ്കിലും പിന്നീട് അദ്ദേഹത്തിന്റെ അമ്മയ്ക്ക് വിവാഹത്തിന് താല്പര്യം ഇല്ലന്ന് പറഞ്ഞ് കത്തയക്കുകയായിരുന്നു ചെയ്തത്.

പല കാര്യങ്ങളിലും ഭാഗ്യം അധികം തേടിയെത്താത്ത ഒരു വ്യക്തിയാണ് വേണുച്ചേട്ടൻ എന്ന് തനിക്ക് തോന്നിയിട്ടുണ്ട്. എന്നും ഭർത്താവിനെ കുറിച്ച് സുശീല പറയുന്നുണ്ട്. അതോടൊപ്പം അവസാന നാളുകളിൽ അദ്ദേഹത്തിന് കരൾ പകുത്തു നൽകാൻ താൻ തയ്യാറായിരുന്നു എന്നും എന്നാൽ അദ്ദേഹം അതിന് സമ്മതിച്ചിരുന്നില്ല എന്നുമൊക്കെയാണ് വ്യക്തമാക്കുന്നത്. സ്വാഭാവിക അഭിനയത്തിന്റെ തമ്പുരാൻ എന്ന തന്നെ വിശേഷിപ്പിക്കാവുന്ന ഒരു നടനായിരുന്നു നെടുമുടി വേണു. തന്റെ കയ്യിൽ ലഭിക്കുന്ന കഥാപാത്രങ്ങൾ വളരെ പക്വതയോടെ മികച്ച രീതിയിൽ അവതരിപ്പിക്കുന്ന നെടുമുടി വേണുവിന്റെ മരണം ഇന്നും മലയാള സിനിമയ്ക്ക് ഒരു ഞെട്ടലോടെ മാത്രമാണ് ഓർമ്മിക്കാൻ സാധിക്കുന്നത്.. അവസാന കാലങ്ങളിൽ മാത്രമായിരുന്നു കുടുംബത്തിനൊപ്പം കൂടുതൽ സമയം അദ്ദേഹത്തിന് ചിലവഴിക്കാൻ സാധിച്ചിരുന്നത് എന്നും ഭാര്യ പറയുന്നുണ്ടായിരുന്നു. അതിനു മുൻപുള്ള സമയങ്ങളിൽ ഒക്കെ അദ്ദേഹം ലൊക്കേഷനുകളിൽ നിന്നും ലൊക്കേഷനുകളിലേക്ക് തിരക്കോടെ ഓടുകയായിരുന്നു.