‘ ‘ഭീഷ്മപര്‍വ്വം’ പോലുള്ള സിനിമകളുടെ അഭാവം മലയാളം ഇന്‍ഡസ്ട്രിയില്‍ ഉണ്ടായിരുന്നു’ ; ദുല്‍ഖര്‍ സല്‍മാന്‍
1 min read

‘ ‘ഭീഷ്മപര്‍വ്വം’ പോലുള്ള സിനിമകളുടെ അഭാവം മലയാളം ഇന്‍ഡസ്ട്രിയില്‍ ഉണ്ടായിരുന്നു’ ; ദുല്‍ഖര്‍ സല്‍മാന്‍

മലയാളി പ്രേക്ഷകരുടെ പ്രിയ നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. സെക്കന്റ് ഷോ എന്ന സിനിമയിലൂടെ വന്ന് ചുരുങ്ങിയ കാലം കൊണ്ട് തന്നെ സുപ്പര്‍താര പദവിയിലെത്താന്‍ ദുല്‍ഖറിന് സാധിച്ചു. മെഗാസ്റ്റാറിന്റെ മകന്‍ എന്ന നിലയില്‍ ആണ് അദ്ദേഹം സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചതെങ്കിലും ഇപ്പോള്‍ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ ദുല്‍ഖറിന് സാധിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ മറ്റുഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ടെന്ന് മാത്രമല്ല, അവിടങ്ങളിലും ആരാധകരെ നേടിയെടുത്തിട്ടുണ്ട് താരം.

ഇപ്പോഴിതാ, താരം മലയാള സിനിമയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയം. ഭീഷ്മ പര്‍വ്വം പോലെയുള്ള സിനിമകളുടെ അഭാവം മലയാള സിനിമാ മേഖലയില്‍ ഉണ്ടായിരുന്നുവെന്നാണ് താരം വെളിപ്പെടുത്തുന്നത്. മലയാളം ഇന്‍ഡസ്ട്രി റിയലിസ്റ്റിക് സിനിമകള്‍ക്ക് ഒരുപാട് പ്രാധാന്യം കൊടുക്കുന്ന നിലയിലായെന്നും, എന്നാല്‍ ഒന്നില്‍ തന്നെ നിന്നാല്‍ ഇന്‍ഡസ്ട്രി തന്നെ നിശ്ചലമായി പോവുമെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

ഭീഷ്മ പര്‍വ്വം പോലെയുള്ള ചിത്രങ്ങള്‍ മലയാളി പ്രേക്ഷകര്‍ മിസ് ചെയ്യുന്നുണ്ടായിരുന്നു. ഇത്തരം സിനിമകള്‍ കണ്ട് പുറത്തേക്ക് ഇറങ്ങുമ്പോള്‍ നമ്മള്‍ ഹീറോയാണെന്ന് തോന്നും. ഭീഷ്മ പര്‍വ്വം കണ്ടപ്പോള്‍ തനിക്ക് അങ്ങനെ തോന്നിയെന്നും ദുല്‍ഖര്‍ പറഞ്ഞു. കുറച്ച് നാളുകളായി ഭീഷ്മ പര്‍വ്വം പോലെയുള്ള ഒരു സിനിമ മിസ് ചെയ്യുകയായിരുന്നുവെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

ഭീഷ്മ പര്‍വ്വത്തിലെ വാപ്പച്ചിയുടെ ആ കഥാപാത്രം പൂര്‍ണമായും അദ്ദേഹത്തിന്റേതാക്കി. ആ സ്വാഗ് കണ്ട് ഞാന്‍ ഭയങ്കര ഇമോഷണലായി. കുറെ നാളായി ഇത് മിസ്സിങ്ങായിരുന്നു. ഞങ്ങള്‍ റിയലിസ്റ്റിക്ക് സിനിമയിലേക്ക് തന്നെയായി പോയിരുന്നു. വാപ്പച്ചി ഇത്തരം കഥാപാത്രങ്ങള്‍ ചെയ്യുന്നതില്‍ തനിക്ക് സന്തോഷമാണെന്നും ദുല്‍ഖര്‍ പറയുന്നു.

എന്നാല്‍ വാപ്പച്ചിയുടെ ഞങ്ങള്‍ വളര്‍ന്നത് മാസ് കഥാപാത്രങ്ങള്‍ കണ്ടാണ്. ഒരുപാട് നാളുകള്‍ക്ക് ശേഷം ഒരു സംവിധായകന്‍ അദ്ദേഹത്തെ ആ പഴയ മാസ് ലുക്കില്‍ തന്നെ എത്തിക്കുമ്പോള്‍ വളരെ സന്തോഷം തോന്നി. ബോള്‍ട്ട് ക്യാമറ ഉപയോഗിച്ചുള്ള ഫൈറ്റ് കണ്ട് ഞാന്‍ ആവേശഭരിതനായി. എനിക്ക് കരയാനൊക്കെ തോന്നി. അമലിനെ കെട്ടിപ്പിടിക്കാന്‍ തോന്നി,’ ദുല്‍ഖര്‍ പറഞ്ഞു.