“കുറുവച്ചാനായി ആദ്യം തീരുമാനിച്ചത് മോഹന്‍ലാലിനെ” : ഷാജി കൈലാസ്
1 min read

“കുറുവച്ചാനായി ആദ്യം തീരുമാനിച്ചത് മോഹന്‍ലാലിനെ” : ഷാജി കൈലാസ്

പൃഥ്വിരാജ് നായകനായ കടുവ എന്ന സിനിമ തിയേറ്ററിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. വർഷങ്ങൾക്ക് ശേഷം ഷാജി കൈലാസിന്റെ ഒരു ചിത്രം തിയേറ്ററിൽ എത്തിയ ആഘോഷത്തിലാണ് ആരാധകർ.  പാലായിലെ പ്രമാണിയായ കടുവാക്കുന്നേല്‍ കുര്യച്ചന്‍ എന്ന പ്രധാന കഥാപാത്രത്തെയാണ് പൃഥ്വിരാജ് സിനിമയിൽ അവതരിപ്പിച്ചത്. സിനിമ ഇടയ്ക്ക് വിവാദങ്ങളിൽ പെട്ടിരുന്നു  തന്റെ കഥയാണ് എന്നാരോപിച്ചു കൊണ്ട് കുറുവച്ചന്‍ എന്നയാൾ പരാതി നൽകിയിരുന്നു. കുറുവച്ചന്റെ വീട്ടിലേക്ക് താൻ സ്ക്രിപ്റ്റുമായി പോയിട്ടില്ല. എന്നാൽ കുറുവച്ഛനെ കണ്ടിട്ടാണ് വ്യാഘ്രം എന്ന ചിത്രം പ്ലാന്‍ ചെയ്തതെന്നും അതില്‍ മോഹന്‍ലാലിനെയാണ് താൻ നായകനായി കണ്ടിരുന്നതെന്നും ഷാജി കൈലാസ് തുറന്നു പറയുകയാണ്.

താൻ കടുവ എന്ന സിനിമയുടെ സ്‌ക്രിപ്റ്റിന് വേണ്ടി കടുവക്കുന്നേല്‍ കുറുവച്ചന്റെ അടുത്തേക്ക് പോയിട്ടില്ല എന്നാണ് ഷാജി കൈലാസ് പറയുന്നത്. എഫ്.ഐ.ആര്‍ എന്ന സിനിമക്ക് ലൊക്കേഷന്‍ നോക്കാനാണ് ആ വീട്ടില്‍ പോയത്. അന്നാണ് അദ്ദേഹത്തെ കണ്ടത്. സിനിമയുടെ ആവശ്യത്തിന് വേറെ ലൊക്കേഷൻ കാണിച്ചു തന്നിരുന്നു. മൂന്നോ നാലോ മണിക്കൂര്‍ ഞങ്ങൾ ഒരുമിച്ചു ഉണ്ടായിരുന്ന അപ്പോൾ തോന്നിയ കഥാപാത്രത്തെ കുറിച്ച് രണ്‍ജി പണിക്കരോട് സംസാരിച്ചു. ഈ കഥാപാത്രം അയാൾക്ക് ആദ്യമെ അറിയാമായിരുന്നു. അങ്ങനെ മോഹന്‍ലാലിനെ നായകനാക്കി വ്യാഘ്രം എന്ന സിനിമ പ്ലാൻ ചെയ്തു. പിന്നീട് ആന്റണി പെരുമ്പാവൂരുമായി ചർച്ച നടത്തി വ്യാഘ്രം എന്ന ടൈറ്റില്‍ ഇട്ട് മുന്നോട്ടേയ്ക്ക് പോകുകയായിരുന്നു. എന്നാൽ പിന്നീട് അത് ഫ്ലോപ്പായി.

പിന്നെ ജിനു കടുവയുടെ സ്‌ക്രിപ്റ്റുമായി വന്നപ്പോൾ രണ്‍ജി പണിക്കാരോടൊപ്പം ചേർന്ന് ഇങ്ങനെ ഒരു കഥയെ പറ്റി ചിന്തിച്ചിരുന്നത് പറഞ്ഞിരുന്നു. ആ സിനിമ മുഴുവനായും ഒഴിവാക്കി എന്ന് തോന്നിയത് കൊണ്ടാണ് ഈ ചിത്രത്തിൽ നിന്നും ചില ഭാഗങ്ങൾ എടുത്ത് കടുവയിലേക്ക് ചേർത്തത്.  എന്നാൽ ചില സ്വാധീനങ്ങൾ മാത്രമാണ് ആ കഥാപാത്രത്തിന് ഉള്ളത് അല്ലാതെ മുഴുനീള കഥാപാത്രം അല്ല. കുറുവച്ചനെ പോലെ വേറെ കഥാപാത്രങ്ങളും ഉണ്ട് അവയെല്ലാം ഒരു കുടക്കീഴിൽ ആക്കിയ പോലെയാണ് സിനിമയുടെ രചന നടത്തിയത് എന്ന് ജിനു പറഞ്ഞിട്ടുണ്ട്. എന്തായാലും ഷാജി കൈലാസിന്റെ തുറന്നു പറച്ചിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.