“ഔറത്ത് കാണിച്ചു നടക്കുന്ന പെണ്ണുങ്ങളെ കെട്ടിപ്പിടിച്ച് അഭിനയിച്ചതിന്റെ പാപം തീരാനാണ് ഷാരൂഖാൻ ഉംറ ചെയ്തത്” – ഷാരൂഖാനെതിരെയുള്ള രൂക്ഷ വിമർശനം 
1 min read

“ഔറത്ത് കാണിച്ചു നടക്കുന്ന പെണ്ണുങ്ങളെ കെട്ടിപ്പിടിച്ച് അഭിനയിച്ചതിന്റെ പാപം തീരാനാണ് ഷാരൂഖാൻ ഉംറ ചെയ്തത്” – ഷാരൂഖാനെതിരെയുള്ള രൂക്ഷ വിമർശനം 

ബോളിവുഡ് സിനിമ ലോകത്ത് നിരവധി ആരാധകർ ഉള്ള താരമാണ് ഷാരൂഖാൻ എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല. ഷാരൂഖാന്റെ നാല് വർഷങ്ങൾക്ക് ശേഷം പുറത്തുവരുന്ന ചിത്രമാണ് പത്താൻ . ഒരുപാട് വർഷങ്ങൾക്കു ശേഷമാണ് ദീപികയും ഷാരൂഖ്യും ഈ ചിത്രത്തിൽ ഒരുമിക്കുന്നത്. ചിത്രത്തിലെ ഒരു ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയതും അത് വിവാദമായതും എല്ലാം വളരെയധികം ശ്രദ്ധ നേടിയ കാര്യങ്ങളാണ്. ഗാനം രാഷ്ട്രീയമായും മതമായും ഒക്കെ കൂട്ടി ഇളക്കിയായിരുന്നു പലതരത്തിലും ഉള്ള മോശം കമന്റുകൾ ചിത്രത്തിന് വന്നത്. എന്നാൽ ഈ പാട്ട് മില്യൻ കണക്കിന് വ്യൂസ് ആണ് യൂട്യൂബിൽ ഉള്ളത്. ട്രെൻഡിംഗിൽ ഒന്നാമതായി ഈ ഗാനം തുടരുകയാണ്. ഷാരൂഖാനും ദീപികയും ഈ ഒരു ഗാനരംഗത്തിൽ അതീവ ഗ്ലാമർസ് ആണ് എന്നതാണ് ആളുകളെ ചോടിപ്പിച്ചത്.

ഈ മാസം ആദ്യത്തിൽ ആയിരുന്നു ഷാരുഖ് സൗദിയിൽ എത്തിയത്. തുടർന്ന് ഷാറൂഖ് മക്കയിൽ എത്തി ഉംറ നിർവഹിച്ചിരുന്നു. ശേഷം താരത്തിന്റെ ചിത്രങ്ങൾ വൈറൽ ആവുകയും ചെയ്തിരുന്നു. ഉംറക്ക് ശേഷമാണ് ഈ വീഡിയോ പുറത്തുവന്നത്. എന്നാൽ ഇപ്പോൾ ഷാറൂഖ് ഉംറ ചെയ്തതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചിലർ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്നത്. ഷാരൂഖാനെ വിമർശിച്ചും അനുകൂലിച്ചും ഒക്കെ നിരവധി ആളുകളാണ് കമന്റ് ചെയ്തിരിക്കുന്നത്. ഔറത്ത് കാണിച്ചു നടക്കുന്ന പെണ്ണുങ്ങളെ കെട്ടിപ്പിടിച്ച് അഭിനയിച്ചതിന്റെ പാപം തീരാനാണ് ഷാരൂഖാൻ ഉംറ ചെയ്തത് എന്ന ഒരു കമന്റ് ആണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്. അതോടൊപ്പം തന്നെ സിനിമയെയും മതത്തെയും കൂട്ടിച്ചേർക്കേണ്ട കാര്യമുണ്ടോന്നും ആളുകൾ ചോദിക്കുന്നുണ്ട്. ഷാരൂഖാൻ തന്റെ ജോലിയാണ് ചെയ്യുന്നത്. അദ്ദേഹത്തിന്റെ മതവും രാഷ്ട്രീയവും തമ്മിൽ എന്ത് ബന്ധമാണ് ഉള്ളത്. ഒരു കഥാപാത്രം ആവശ്യപ്പെടുന്നതെല്ലാം അദ്ദേഹത്തിന് ചെയ്യേണ്ടതില്ല എന്നാണ് ചിലർ ചോദിക്കുന്നത്. ഭാഗ്യജോഡി തന്നെയാണ് ഷാരൂഖാനും ദീപികയും. ഈ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രങ്ങൾ എല്ലാം തന്നെ വളരെയധികം വിജയം കൈവരിച്ചിട്ടും ഉണ്ട്.

അതുകൊണ്ടു തന്നെ ആ ഭാഗ്യം ഈ കാര്യത്തിലും ആവർത്തിക്കും എന്നാണ് പ്രേക്ഷകർ വിശ്വസിക്കുന്നത്. സിദ്ധാർത്ഥ ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ജോൺ എബ്രഹാമും ഒരു പ്രധാന വേഷത്തിൽ തന്നെ എത്തുന്നുണ്ട് എന്നാണ് മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത്. മൗത്ത് പബ്ലിസിറ്റിയിലൂടെ തന്നെ ചിത്രത്തിന് മികച്ച റീച്ച് കിട്ടിക്കഴിഞ്ഞിരിക്കുകയാണ്.