‘ ഒരു കലാകാരന്‍ എങ്ങനെയാകണമെന്ന് പഠിപ്പിച്ചു തരുന്ന പാഠ പുസ്തകമാണ് മമ്മൂക്ക’: നാദിര്‍ഷ
1 min read

‘ ഒരു കലാകാരന്‍ എങ്ങനെയാകണമെന്ന് പഠിപ്പിച്ചു തരുന്ന പാഠ പുസ്തകമാണ് മമ്മൂക്ക’: നാദിര്‍ഷ

ജൂഡ് ആന്റണിയുടെ പുതിയ ചിത്രമായ 2018ന്റെ ടീസര്‍ ലോഞ്ചിനിടെ ‘ജൂഡ് ആന്റണിക്ക് തലയില്‍ മുടി കുറവാണെന്നേയുള്ളൂ, ബുദ്ധിമുണ്ട്’ എന്ന മമ്മൂട്ടിയുടെ വാക്കുകള്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ‘ജൂഡ് ആന്റണി’യെ പ്രകീര്‍ത്തിക്കുന്ന ആവേശത്തില്‍ മമ്മൂട്ടി ഉപയോഗിച്ച വാക്കുകള്‍ ബോഡി ഷെയ്മിംഗ് ആണെന്നായിരുന്നു സോഷ്യല്‍ മീഡിയയിലടക്കം ഉയര്‍ന്നു വന്ന ആരോപണം.

Nadhirshah is back, with loads of news for music lovers

എന്നാല്‍ കഴിഞ്ഞ ദിവസം വിഷയത്തില്‍ ഖേദം പ്രകടിപ്പിച്ച് മമ്മൂട്ടി രംഗത്തെത്തിയിരുന്നു. പിന്നാലെ നിരവധി പേരാണ് മമ്മൂട്ടിയെ പ്രശംസിച്ച് കൊണ്ട് മമ്മൂട്ടിയുടെ കുറിപ്പിന് താഴെ രംഗത്തെത്തിയത്. ഈ അവസരത്തില്‍ നാദിര്‍ഷ ഫേസ്ബുക്കില്‍ കുറിച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയം. മമ്മൂട്ടിുടെ ഖേദ പ്രകടന പോസ്റ്റ് പങ്കുവച്ചു കൊണ്ടായിരുന്നു നാദിര്‍ഷ സോഷ്യല്‍ മീഡിയയില്‍ കുറിപ്പിട്ടത്. ഒരു കലാകാരന്‍ എങ്ങനെയായിരിക്കണം പഠിപ്പിച്ചു തരുന്ന പാഠ പുസ്തകമാണ് മമ്മൂട്ടിയെന്നാണ് നാദിര്‍ഷ പറഞ്ഞത്.

director nadhirshah praises actor mammootty - Samakalika Malayalam

നാദിര്‍ഷയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം

കലാകാരന്‍ എങ്ങനെയായിരിക്കണം എന്ന് ജീവിതം കൊണ്ടും,പ്രവൃത്തികള്‍ കൊണ്ടും,വാക്കുകള്‍ കൊണ്ടും വീണ്ടും വീണ്ടും പഠിപ്പിച്ചു തരുന്ന പാഠ പുസ്തകം.love u my dear ikka

കലാകാരൻ എങ്ങനെയാകണമെന്ന് പഠിപ്പിച്ചു തരുന്ന പാഠ പുസ്തകം': മമ്മൂട്ടിയെ  കുറിച്ച് നാദിർഷ

മമ്മൂട്ടിയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം

പ്രിയരെ കഴിഞ്ഞ ദിവസം ‘2018’ എന്ന സിനിമയുടെ ട്രൈലര്‍ ലോഞ്ചിനോട് അനുബന്ധിച്ചു നടന്ന ചടങ്ങില്‍ സംവിധായകന്‍ ‘ജൂഡ് ആന്റണി’യെ പ്രകീര്‍ത്തിക്കുന്ന ആവേശത്തില്‍ ഉപയോഗിച്ച വാക്കുകള്‍ ചിലരെ അലോസരപ്പെടുത്തിയതില്‍ എനിക്കുള്ള ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ മേലില്‍ ശ്രദ്ധിക്കുമെന്ന് ഉറപ്പു തരുന്നു. ഓര്‍മ്മിപ്പിച്ച എല്ലാവര്‍ക്കും നന്ദി.

അതേസമയം, മമ്മൂട്ടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വന്ന വിമര്‍ശനത്തോടും വിമര്‍ശകരോടും പ്രതികരിച്ച് ജൂഡ് ആന്റണിയും നേരത്തെ രംഗത്ത് എത്തിയിരുന്നു. താന്‍ ഏറെ ബഹുമാനിക്കുന്ന ആ മനുഷ്യന്‍ ഏറ്റവും സ്‌നേഹത്തോടെ പറഞ്ഞ വാക്കുകളെ ദയവു ചെയ്തു വളച്ചൊടിക്കരുതെന്നാണ് ജൂഡ് ആന്റണി പറഞ്ഞത്.

ജൂഡ് ആന്റണി പറഞ്ഞ വാക്കുകള്‍…

”മമ്മൂക്ക എന്റെ മുടിയെക്കുറിച്ചു പറഞ്ഞത് ബോഡി ഷെമിങ് ആണെന്ന് പൊക്കിപ്പിടിച്ചുക്കൊണ്ടു വരുന്നവരോട്, എനിക്ക് മുടി ഇല്ലാത്തതില്‍ ഉള്ള വിഷമം എനിക്കോ എന്റെ കുടുംബത്തിനോ ഇല്ല. ഇനി അത്രേം ആശങ്ക ഉള്ളവര്‍ മമ്മൂക്കയെ ചൊറിയാന്‍ നിക്കാതെ എന്റെ മുടി പോയതിന്റെ കാരണക്കാരായ ബാംഗ്ലൂര്‍ കോര്പറേഷന്‍ വാട്ടര്‍, വിവിധ ഷാംപൂ കമ്പനികള്‍ ഇവര്‍ക്കെതിരെ ശബ്ദമുയര്‍ത്തുവിന്‍. ഞാന്‍ ഏറെ ബഹുമാനിക്കുന്ന ആ മനുഷ്യന്‍ ഏറ്റവും സ്‌നേഹത്തോടെ പറഞ്ഞ വാക്കുകളെ ദയവു ചെയ്തു വളച്ചൊടിക്കരുത് എന്ന് മുടിയില്ലാത്തതില്‍ അഹങ്കരിക്കുന്ന ഒരുവന്‍”.

Jude Anthany Joseph - Wikiwand