News Block
Fullwidth Featured
എനിക്ക് അമ്മയെ പോലെ ഒരു പെണ്ണിനെ വേണം എന്ന എഴുതുമ്പോൾ അവരോട് ഇത്തിരി മര്യാദയ്ക്ക് പെരുമാറാനുള്ള മാന്യത കാണിക്കാൻ… ബെബറ്റോ തിമോത്തി എഴുതുന്നു
മാതൃദിനത്തിൽ അമ്മമാരോട് ഉള്ള സ്നേഹം സാമൂഹികമാധ്യമങ്ങളിൽ നിറഞ്ഞ് തുളുമ്പുകയാണ്.എന്നാൽ ഒരു പരിധിവരെ മാതൃത്വത്തെയും അമ്മ സങ്കൽപത്തെയും അതിശയോക്തിയോടെ കാലങ്ങളായി അവതരിപ്പിക്കപ്പെടുന്നുണ്ട്. എന്നാൽ അത്തരം പ്രവണതകളെ ഇക്കാലത്ത് ചോദ്യം ചെയ്യുകയും തിരുത്താൻ ആവശ്യപ്പെടുകയും ചെയ്യുന്ന ഒരു കൂട്ടം ആളുകൾ സാമൂഹികമാധ്യമങ്ങളിൽ സജീവമായി ഇരിക്കുന്നതും പ്രതീക്ഷയുടെ ഒരു തിരി നാളം തന്നെയാണ്. ഇപ്പോഴിതാ തൃശ്ശൂർ സ്വദേശിയും ഡോക്ടറുമായ ബെബറ്റോ തിമോത്തി മാതൃദിനത്തോടനുബന്ധിച്ച് ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ ഏവരും തട്ടി കളിക്കാറുള്ള അമ്മ സങ്കല്പ സിദ്ധാന്തങ്ങളെല്ലാം ബെബറ്റോയുടെ […]
ഒ.രാജഗോപാൽ വിളക്ക് തെളിച്ചത് ബി.ജെ.പിയുടെ നിർദ്ദേശപ്രകാരം
ഗംഭീര വിജയം കുറിച്ച് വീണ്ടും അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാർ വിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായി സർക്കാരിനെ അനുകൂലിക്കുന്നവർ രാത്രിയിൽ വീടുകളിൽ ദീപം തെളിയിച്ചുകൊണ്ട് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആഹ്വാനം ചെയ്തിരുന്നു. ഇതേ സമയത്ത് തന്നെ ബിജെപി നേതാവും മുൻ എംഎൽഎയുമായ ഒ.രാജഗോപാൽ കയ്യിൽ ദീപം ഏന്തിയ ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുന്നത്. നിമിഷ നേരം കൊണ്ട് തന്നെ ഒ.രാജഗോപാലിന്റെ ഈ ചിത്രം ഫേസ്ബുക്കിൽ വൈറൽ ആവുകയും രാഷ്ട്രീയപരമായി ഒരുപാട് വ്യാഖ്യാനിക്കപ്പെടുകയും ചെയ്തു. എൽഡിഎഫ് സർക്കാരിന്റെ വിജയാഘോഷത്തിൽ ഒ.രാജഗോപാലും […]
മോദിയേയും അമിത്ഷായെയും കളിയാക്കിയെന്ന്; കവി സച്ചിദാനന്ദന് ഫേസ്ബുക്ക് വിലക്ക്
പ്രശസ്ത കവിയും സാമൂഹിക നിരീക്ഷകനുമായ കെ സച്ചിദാനന്ദന് ഫേസ്ബുക്ക് വിലക്ക് ഏർപ്പെടുത്തി. കേന്ദ്രസർക്കാരിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചതിനാലാണ് ഈ വിലക്ക് നയം ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം അറിയിക്കുകയും ചെയ്തു. സച്ചിദാനന്ദന്റെ വാക്കുകൾ ഇങ്ങനെ:, “ഇന്നലെ രാത്രിയാണ് എനിക്ക് ഫേസ്ബുക്ക് വിലക്ക് വന്നത്. അമിത് ഷായെയും കേരളത്തിലെ ബി.ജെ.പി.യുടെ പരാജയത്തെയും കറിച്ചുള്ള നർമ്മം കലർന്ന ഒരു വീഡിയോയും മോഡിയെ ക്കുറിച്ച് ‘ കണ്ടവരുണ്ടോ’ എന്ന ഒരു നർമ്മരസത്തിലുള്ള പരസ്യവും -രണ്ടും എനിക്ക് വാട്സപ്പിൽ അയച്ചു കിട്ടിയതാണ്- പോസ്റ്റു ചെയ്തപ്പോഴാണു് ഇതുണ്ടായത്. ഏപ്രിൽ […]
ബിനീഷ് കോടിയേരിക്ക് ഇപ്പോഴും ജാമ്യം അനുവദിക്കാത്തത്..??ഇത് മനുഷ്യാവകാശ ലംഘനം !! പ്രതികരണവുമായി പ്രമുഖ നടൻ
കേരള രാഷ്ട്രീയത്തിലെ വളരെ ശക്തനായ നേതാവാണ് കോടിയേരി ബാലകൃഷ്ണൻ. എന്നാൽ അദ്ദേഹത്തിന്റെ മകൻ ബിനീഷ് കോടിയേരി എല്ലായിപ്പോഴും വലിയ കേസുകളുടെ പേരിലാണ് മാധ്യമശ്രദ്ധ പിടിച്ചു പറ്റിട്ടുള്ളത്. കുപ്രസിദ്ധമായ പല ആരോപണങ്ങളും നിലനിൽക്കേ ബിനീഷ് കോടിയേരിയെ പിന്തുണച്ചുകൊണ്ട് നടൻ ഹരീഷ് പേരടി ഫേസ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്. രാഷ്ട്രീയപരമായി ഏറെ ചർച്ച ചെയ്യാൻ സാധ്യതയുള്ള ഒരു വിഷയം തന്നെയാണ് നടൻ ഹരീഷ് പേരടി അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോൾ മുഖ്യധാരാ മാധ്യമങ്ങൾ വലിയ പ്രാധാന്യം കല്പിക്കാത്ത ബിനീഷ് കോടിയേരിയുടെ വിഷയങ്ങൾ ഇതോടെ […]
‘അദ്ദേഹത്തിന് ജനിച്ച കുഞ്ഞിനെ മുതൽ, വരെ കേട്ടാൽ അറയ്ക്കുന്ന തെ.റികൾ വിളിയ്ക്കുന്നു’ യുവസംവിധായകൻ എഴുതുന്നു
സാമൂഹിക മാധ്യമങ്ങൾ വഴി സൈബർ ആക്ര.മങ്ങ.ൾക് ഇരയാകുന്നുണ്ടോ, മാധ്യമങ്ങൾ ആശയവിനിമയത്തിനും അറിവു നേടുന്നതിനുമുള്ള ഉപാധികളാണ്. എന്നാൽ ഇന്ന് സാമൂഹ്യ മാധ്യമങ്ങളെ നന്മക്കായുള്ള ഉപകരണമായിട്ടല്ല, തിന്മക്കായി ഉപയോഗിക്കുന്ന പ്രവണതയുണ്ട്. സൈബർ കു.റ്റകൃ.ത്യത്തിനെതിരെ പ്രതികരണവുമായി “ഓപ്പറേഷൻ ജാവ” ചിത്രത്തിന്റെ സംവിധാനകൻ തരുൺ മൂർത്തി, തന്റെ ഫേസ്ബുക്ക് പേജിൽ വ്യക്തമാക്കിയത് ഇങ്ങനെ. നമ്മളിൽ പലർക്കും നെഗറ്റീവ്സ് മാത്രമാണ് ഇഷ്ട്ടമെന്നും പരസ്പരം അസഭ്യമായ കാര്യങ്ങൾ പറഞ്ഞു അതിൽ സന്തോഷം കണ്ടെത്തുന്ന ഒരവസ്ഥയിലേക്ക് നമ്മൾ മാറിയിരിക്കുന്നു എന്നാണ്. ഇദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:, ‘ഓപ്പറേഷൻ ജാവയുടെ […]
ഹിമാലയൻ ബാവയെ പോലെ താടി, നാണം കെടുത്താതെ ഒന്ന് ഷേവ് എങ്കിലും ചെയ്യൂ; മോദിയോട് രാം ഗോപാൽ വർമ്മ പറയുന്നു
കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നിരവധി പ്രവർത്തനങ്ങളെ യാതൊരു മടിയും കൂടാതെ സധൈര്യം എല്ലായ്പ്പോഴും വിമർശിച്ചിട്ടുള്ള ചലച്ചിത്രകാരനാണ് രാംഗോപാൽ വർമ്മ.പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഖം നോക്കാതെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിട്ടുള്ള അദ്ദേഹം വീണ്ടുമിതാ നരേന്ദ്രമോദിയെ കടുത്ത ഭാഷയിൽ വിമർശിച്ചിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് രാം ഗോപാൽ വർമ തന്റെ രൂക്ഷമായ വിമർശനം രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനോടകം അദ്ദേഹത്തിന്റെ പ്രതികരണം വാർത്താപ്രാധാന്യം നേടുകയും വലിയ ചർച്ചയായി മാറുകയും ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയൂടെ താടിയെ പരിഹസിക്കുകയും ചെയ്യുന്നുണ്ട്. താടിയെല്ലാം വളർത്തി ഒരു ഹിമാലയം ബാബയെ […]
“നീ ഒക്കെ തുണിയിട്ടിട്ട് ലൈക് വാങ്ങടി” എന്നായിരുന്നു അയാൾ കമന്റ് ഇട്ടത് അനാർക്കലി മരക്കാർ പറയുന്നു
കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോക്ക് താഴേ മോശമായി കമന്റ് ഇട്ടവർക്കെതിരെ മറുപടിയുമായാണ് നടി അനാർക്കലി മരിക്കാർ. അനാർക്കലിയുടെ ഡാൻസ് വീഡിയോക്ക് താഴേയാണ് കമെന്റ് വന്നത്.ലൈക് കിട്ടാനാണ് വസ്ത്രം കുറക്കുന്നതെന്ന് കമെന്റ് ചെയ്തവരോട് മറുപടി ഇങ്ങനെ തന്റെ വസ്ത്രധാരണ ഇഷ്ടമല്ലാത്തവർ ലൈക് ചെയ്യേണ്ടതില്ലന്നയിരുന്നു അനാർക്കലിയുടെ മറുപടി. ഫോളോവെഴ്‌സ് കൂടാൻ വേണ്ടി തന്നെയാണ് ഹോട്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത്, അതിൽ എന്തിനാണ് നിങ്ങൾ വീഴുന്നതെന്നും അനാർക്കലി ചോദിച്ചു. അനാർക്കലി പറഞ്ഞത് ഇങ്ങനെയായിരുന്നു. “കഴിഞ്ഞദിവസം ഞാൻ ഡാൻസ് […]
ലോക്ക് ഡൗണിൽ ആരും പട്ടിണി കിടക്കില്ല എന്ന് മുഖ്യമന്ത്രി; കയ്യടിച്ച് തെന്നിന്ത്യൻ താരങ്ങൾ
കോവിഡ് വ്യാപനം അതിരൂക്ഷം ആയതിനാൽ സംസ്ഥാനത്ത് സർക്കാർ മെയ് എട്ടു മുതൽ 16 വരെ ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകിയിരിക്കുകയാണ് പിണറായി സർക്കാർ. ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ വിതരണത്തിനാണ് ഇക്കുറിയും സർക്കാർ മുൻതൂക്കം കൊടുത്തിരിക്കുന്നത്. ജനക്ഷേമം ലക്ഷ്യം വെച്ചുകൊണ്ട് സർക്കാർ ആരംഭിച്ചിരിക്കുന്ന ഭക്ഷ്യ വിതരണ പദ്ധതിയെക്കുറിച്ച് പിണറായി വിജയൻ ട്വിറ്ററിൽ കുറിച്ചിരുന്നു. “ഒരാളുപോലും ലോക്ക് ഡൗൺ സമയത്ത് വിശന്ന് വിലയില്ല.അടുത്ത ആഴ്ച മുതൽ എല്ലാ കുടുംബങ്ങൾക്കും അതിഥി തൊഴിലാളികൾക്കും […]
‘നീരിക്ഷകന്മാരെ’ ചാനൽ കസേരയിൽ നിന്നും ഇറക്കി വിടേണ്ട സമയമായി;നിലപാട് കടുപ്പിച്ച് ശ്രീകണ്ഠൻ നായർ
ആരോഗ്യനില മോശമായ കോവിഡ് രോഗിയെ കൊണ്ട് അശ്വിൻ, രേഖ എന്നീ സന്നദ്ധപ്രവർത്തകർ രണ്ട് മിനിറ്റ് കൊണ്ട് പി.പി.ഇ കിറ്റ് ധരിച്ചുകൊണ്ട് ബൈക്കിലിരുത്തി പോയ സംഭവം കേരളത്തിൽ വളരെ പ്രാധാന്യത്തോടെ കൂടി ചർച്ച ചെയ്യപ്പെടുകയാണ്. തികച്ചും രാഷ്ട്രീയപരമായ പോർവിളികൾക്കാണ് ഈ സംഭവം വഴി തെളിച്ചരിക്കുന്നത്. “ആംബുലൻസ് ഇല്ലാത്തതിനാൽ സർക്കാർ ചുമതലയിലുള്ള ട്രീറ്റ്മെന്റ് സെന്ററിൽ നിന്നും ബൈക്കിൽ കോവിഡ് രോഗിയെ ആശുപത്രിയിൽ എത്തിച്ചെന്ന വാർത്ത കണ്ടു. [5] ഏറ്റവും പ്രധാനം. ആംബുലൻസിൽ രോഗി മാന.ഭംഗ.പ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. എന്നാൽ ബൈക്കിൽ […]
പോലീസിന്റെ ട്രോൾ വീഡിയോ കണ്ട് ആസ്വദിക്കുന്നവർ ഈ കുറിപ്പ് വായിക്കുമ്പോൾ ഒന്നു മാറി ചിന്തിക്കും
സമീപകാലത്തായി കേരള പോലീസിന്റെ ഔദ്യോഗിക പേജിലൂടെ പങ്കുവയ്ക്കാറുള്ള ട്രോൾ വീഡിയോകൾക്കെതിരെ പ്രതികരിക്കുകയാണ് നസീമുദ്ദീൻ എം. എൻ എന്ന വ്യക്തി. സോഷ്യൽ മീഡിയയിൽ ഇടപെടുന്ന കേരള പോലീസ് നടത്താറുള്ള അപക്വമായ പോസ്റ്റുകളെക്കുറിച്ച് വിമർശനാത്മക രീതിയിൽ നസീമുദ്ദീൻ ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചുകൊണ്ട് പ്രതികരിക്കുകയാണ്. ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട കുറിപ്പ് അധികാരികളുടെ കണ്ണ് തുറപ്പിക്കും എന്ന പ്രതീക്ഷിക്കുന്നു. കുറുപ്പിന്റെ പൂർണരൂപം ഇങ്ങനെ; “ഈയടുത്തായി കേരള പോലീസിന്റെ ഫേസ്‌ബുക്കിൽ പേജിൽ രണ്ട് വീഡിയോകൾ വന്നിരുന്നു. റോഡ് ബ്ലോക്കർ ബ്രേക്ക് ചെയ്ത […]