“നീ ഒക്കെ തുണിയിട്ടിട്ട് ലൈക്‌ വാങ്ങടി” എന്നായിരുന്നു അയാൾ കമന്റ് ഇട്ടത് അനാർക്കലി മരക്കാർ പറയുന്നു
1 min read

“നീ ഒക്കെ തുണിയിട്ടിട്ട് ലൈക്‌ വാങ്ങടി” എന്നായിരുന്നു അയാൾ കമന്റ് ഇട്ടത് അനാർക്കലി മരക്കാർ പറയുന്നു

കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്ത വീഡിയോക്ക് താഴേ മോശമായി കമന്റ് ഇട്ടവർക്കെതിരെ മറുപടിയുമായാണ് നടി അനാർക്കലി മരിക്കാർ. അനാർക്കലിയുടെ ഡാൻസ് വീഡിയോക്ക് താഴേയാണ് കമെന്റ് വന്നത്.ലൈക്‌ കിട്ടാനാണ് വസ്ത്രം കുറക്കുന്നതെന്ന് കമെന്റ് ചെയ്തവരോട് മറുപടി ഇങ്ങനെ തന്റെ വസ്ത്രധാരണ ഇഷ്ടമല്ലാത്തവർ ലൈക്‌ ചെയ്യേണ്ടതില്ലന്നയിരുന്നു അനാർക്കലിയുടെ മറുപടി. ഫോളോവെഴ്‌സ് കൂടാൻ വേണ്ടി തന്നെയാണ് ഹോട്ട് ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത്, അതിൽ എന്തിനാണ് നിങ്ങൾ വീഴുന്നതെന്നും അനാർക്കലി ചോദിച്ചു. അനാർക്കലി പറഞ്ഞത് ഇങ്ങനെയായിരുന്നു. “കഴിഞ്ഞദിവസം ഞാൻ ഡാൻസ് കളിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. അത് 10 ലക്ഷം ആളുകൾ കണ്ടു, ഞാനങ്ങനെ ഡാൻസ് കളിക്കുന്നത് ഒന്നും പോസ്റ്റ് ചെയ്യാത്തത് കൊണ്ട് എനിക്ക് സന്തോഷമായി. പക്ഷേ ആ വീഡിയോയെക്കുറിച്ച് ആളുകൾ പറയുന്ന അഭിപ്രായം എന്താണെന്ന് അറിയാം വെറുതെ അഭിപ്രായങ്ങൾ വായിച്ചു നോക്കാമെന്നു വച്ചു, ഒരുപാട് മോശം അഭിപ്രായങ്ങളും തെറിവിളികളും ആയിരുന്നു കമന്റ് ബോക്സ് നിറയെ. ഇതൊക്കെ കണ്ടതോടെ വിഷമമായി.

വെറുതെ വീട്ടിൽ ഇരുന്നു ഇങ്ങനെ തെറി വിളിക്കുന്നതിൽ നിങ്ങൾക്ക് സന്തോഷം തരുമെങ്കിൽ നിങ്ങളെ നിലവാരം എവിടെ പോയെന്നു ചിന്തിക്കുക.’നീ ഒക്കെ തുണിയിട്ടിട്ട് ലൈക്‌ വാങ്ങടി’ എന്നൊരു കമന്റ് കണ്ടു. നിങ്ങളൊക്കെ അല്ലേ ലൈക്ക് ചെയ്യുന്നത്. ഞാൻ തുണി ഉടുത്തത് ഇഷ്ടപ്പെട്ടില്ലെങ്കിൽ ലൈക്ക് ചെയ്യേണ്ട. കുറെ ആളുകൾ ചോദിച്ചു ഫോളോവേഴ്സിനെ കൂട്ടാൻ അല്ലേ ഹോട്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത് എന്ന്..?അതേ ഫോളോവേഴ്സിനെ കൂട്ടാൻ തന്നെയാണ് പക്ഷേ നിങ്ങൾ അതിൽ വീഴുന്നു ഉണ്ടല്ലോ. അതാദ്യം ചിന്തിക്കുക. “അനാർക്കലിയുടെ ഈ പ്രതികരണം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ സ്വീകരിക്കപ്പെടുകയാണ് ചെയ്തത്. വസ്ത്രധാരണത്തിന്റെ പേരിൽ സ്ത്രീകൾ ഇന്ന് അനുഭവിക്കുന്ന പ്രശ്നങ്ങൾ എത്രത്തോളം വലുതാണെന്ന് ചെറിയ സംഭവങ്ങൾ വീണ്ടും ചൂണ്ടിക്കാണിക്കുന്നു.

Leave a Reply