ഹിമാലയൻ ബാവയെ പോലെ താടി, നാണം കെടുത്താതെ ഒന്ന് ഷേവ് എങ്കിലും ചെയ്യൂ; മോദിയോട് രാം ഗോപാൽ വർമ്മ പറയുന്നു
1 min read

ഹിമാലയൻ ബാവയെ പോലെ താടി, നാണം കെടുത്താതെ ഒന്ന് ഷേവ് എങ്കിലും ചെയ്യൂ; മോദിയോട് രാം ഗോപാൽ വർമ്മ പറയുന്നു

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നിരവധി പ്രവർത്തനങ്ങളെ യാതൊരു മടിയും കൂടാതെ സധൈര്യം എല്ലായ്പ്പോഴും വിമർശിച്ചിട്ടുള്ള ചലച്ചിത്രകാരനാണ് രാംഗോപാൽ വർമ്മ.പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഖം നോക്കാതെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിട്ടുള്ള അദ്ദേഹം വീണ്ടുമിതാ നരേന്ദ്രമോദിയെ കടുത്ത ഭാഷയിൽ വിമർശിച്ചിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് രാം ഗോപാൽ വർമ തന്റെ രൂക്ഷമായ വിമർശനം രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനോടകം അദ്ദേഹത്തിന്റെ പ്രതികരണം വാർത്താപ്രാധാന്യം നേടുകയും വലിയ ചർച്ചയായി മാറുകയും ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയൂടെ താടിയെ പരിഹസിക്കുകയും ചെയ്യുന്നുണ്ട്. താടിയെല്ലാം വളർത്തി ഒരു ഹിമാലയം ബാബയെ പോലെ മോദി ആയെന്നും അദ്ദേഹം ട്വിറ്ററിലൂടെ പറയുന്നു. സമീപകാലത്ത്ഇത്തരത്തിൽ ഒരു സെലിബ്രിറ്റി ആയിട്ടുള്ള ഒരു വ്യക്തി പ്രധാനമന്ത്രി നരേന്ദ്രമോദി ഇത്ര കടുത്ത ഭാഷയിൽ വിമർശിക്കയും പരിഹസിക്കുകയും ചെയ്തിട്ടുണ്ടാവില്ല. രാജ്യത്ത് ശക്തമായ പല കടുത്ത നിലപാടുകളും സ്വീകരിച്ചിട്ടുള്ള സർക്കാരിനെതിരെ ഇത്രയും രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിക്കാൻ രാംഗോപാൽ വർമ്മ കാണിച്ച് ധൈര്യത്തെയും മിക്കവരും ഇതോടൊപ്പം അഭിനന്ദിക്കുകയും ചെയ്യുന്നു.

രാം ഗോപാൽ വർമ ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ:, “മലയോരങ്ങളിൽ അലയുന്ന ഒരു ഹിമാലയൻ ബാവയെ പോലെ കാണാൻ ശരിക്കും തോന്നുന്നു. ബെഡിന്റെയും ഓക്സിജന്റെയും യഥാർത്ഥ ലോകത്തിലെ ക്ഷാമത്തെ കുറിച്ച് ഒരറിവും ഇല്ലാതിരിക്കുന്നതിൽ അത്ഭുതമേയില്ല. ഇത്തരത്തിലുള്ള ഒരു രൂപത്തിലാണ് പ്രധാനമന്ത്രി ആയിരിക്കുന്നത് എന്നതിൽ എനിക്ക് വലിയ നാണക്കേട് ഉണ്ട്. സേവ് എങ്കിലും ഒന്ന് ചെയ്തുകൂടെ സാർ “

Leave a Reply