‘അദ്ദേഹത്തിന് ജനിച്ച കുഞ്ഞിനെ മുതൽ, വരെ കേട്ടാൽ അറയ്ക്കുന്ന തെ.റികൾ വിളിയ്ക്കുന്നു’ യുവസംവിധായകൻ എഴുതുന്നു

സാമൂഹിക മാധ്യമങ്ങൾ വഴി സൈബർ ആക്ര.മങ്ങ.ൾക് ഇരയാകുന്നുണ്ടോ, മാധ്യമങ്ങൾ ആശയവിനിമയത്തിനും അറിവു നേടുന്നതിനുമുള്ള ഉപാധികളാണ്. എന്നാൽ ഇന്ന് സാമൂഹ്യ മാധ്യമങ്ങളെ നന്മക്കായുള്ള ഉപകരണമായിട്ടല്ല, തിന്മക്കായി ഉപയോഗിക്കുന്ന പ്രവണതയുണ്ട്. സൈബർ കു.റ്റകൃ.ത്യത്തിനെതിരെ പ്രതികരണവുമായി “ഓപ്പറേഷൻ ജാവ” ചിത്രത്തിന്റെ സംവിധാനകൻ തരുൺ മൂർത്തി, തന്റെ ഫേസ്ബുക്ക്‌ പേജിൽ വ്യക്തമാക്കിയത് ഇങ്ങനെ. നമ്മളിൽ പലർക്കും നെഗറ്റീവ്സ് മാത്രമാണ് ഇഷ്ട്ടമെന്നും പരസ്പരം അസഭ്യമായ കാര്യങ്ങൾ പറഞ്ഞു അതിൽ സന്തോഷം കണ്ടെത്തുന്ന ഒരവസ്ഥയിലേക്ക് നമ്മൾ മാറിയിരിക്കുന്നു എന്നാണ്. ഇദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:, ‘ഓപ്പറേഷൻ ജാവയുടെ സൈബർ സെൽ കേസ് studies നടക്കുന്ന സമയത്ത് ഒരു സൈബർ സെൽ ഉദ്യോഗസ്ഥൻ പറഞ്ഞ വാചകം ഓർക്കുന്നു. “ജനങ്ങളുടെ വികാരങ്ങളെ വിറ്റ് ജീവിയ്ക്കുകയാണ് zukkaberg”, അന്നും ഇന്നും എന്നെ വേട്ടയാടുന്ന ഒരു പ്രസ്താവനയാണ് അന്ന് ആ ഉദ്യോഗസ്ഥൻ നടത്തിയത്. എന്റെയും നിങ്ങളുടെയും വികാരങ്ങളെ സത്യത്തിൽ അയാൾ വില്ക്കുക തന്നെയല്ലേ?? (ഇപ്പോൾ ഞാനെഴുതുന്ന ഈ കുറിപ്പടക്കം ) നമുക്ക് നെഗറ്റീവ്സ് ആണ് ഇഷ്ടം.

സോഷ്യൽ മീഡിയയുടെ ഭാഷയിൽ പറഞ്ഞാൽ ആരെങ്കിലും എയറിൽ കയറി എന്നറിഞ്ഞാൽ അതിനടിയിലെ കമന്റ്‌ വായിച്ചു ചിരിയ്ക്കാനാണ് നമുക്കിഷ്ടം. അതിന് സംഘിയെന്നില്ല, കൊങ്ങിയെന്നില്ല, കമ്മിയെന്നില്ല, സുടാപ്പിയെന്നില്ല, പ്രമുഖ നടൻമാരെന്നില്ല, ചെറിയ നടൻമാരെന്നില്ല. അങ്ങോട്ടും ഇങ്ങോട്ടും വികാരങ്ങൾ തെ.റിയിൽ പൊതിഞ്ഞു വലിച്ചെറിയുന്ന ഒരു “ഇജാത്തി” സംസ്കാരമായി മാറിയിരിയ്ക്കുന്നു ഞാനും നിങ്ങളും നമ്മളും.നമുക്ക് അടുത്തറിയുന്ന പലരും ഈ കഴിഞ്ഞ ദിവസങ്ങളിലെല്ലാമായി എയറിൽ കയറുന്ന സമ്പ്രദായം ഉണ്ടായിട്ടുണ്ട്, ഓർമയിലുള്ള ചില ഉദാഹരണങ്ങൾ ഇതാണ്…,’

1.ഒരു പ്രമുഖ നടി അവരുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരാൾ മരിച്ചു എന്ന് പോസ്റ്റ്‌ ചെയ്തപ്പോൾ അതിന്റെ അടിയിൽ ഞാൻ വായിച്ച കമന്റുകൾ, സ്മൈലി റിയാക്ഷനുകൾ എല്ലാം അതി ഭീകരമാണ്. ആ പെൺകുട്ടിയുടെ അച്ഛന്റെ രാഷ്ട്രീയം തന്നെ ആണ് അതിനുള്ള കാരണം എന്ന് കമന്റുകളിൽ നിന്നും മനസിലായി, ഒരാളുടെ ജീവിതത്തിലെ വലിയ വേർപാട് (മ.രണം ) ആസ്വദിയ്ക്കുകയും അതിന് ചിരിയ്ക്കുന്ന ഇമോജി ഇടുന്നതുമായ അവസ്ഥയിലേയ്ക്കാണ് നമ്മൾ പോകുന്നതെങ്കിൽ “നാം സൂക്ഷിയ്ക്കണം ലോകം തിരിഞ്ഞാണ് ഓടുന്നത്.

2.”റിഫ്ലക്സും, ആറ്റിറ്റ്യൂടും കൊണ്ട് വൈറലായ ഡാൻസ് ചെയ്ത മെഡിയ്ക്കൽ വിദ്യാർത്ഥികളുടെ മതം തേടി പോകുന്ന കണ്ണും മനസും പലർക്കും ഉണ്ടായി, അത് വിഷം പോലെ പടർത്താനും ഫേസ്ബുക്ക് കാരണമായി അതിന് പിന്നാലെ കൂട്ടമായി പ്രതികൂലിച്ചും അനുകൂലിച്ചും വന്ന പോസ്റ്റുകളും നമ്മൾ കണ്ടതാണ്…

3.മറ്റൊരു പ്രമുഖ നടൻ ഇലക്ഷൻ പ്രചാരണതിന് ഇറങ്ങിയതിന്റെ പേരിൽ അദ്ദേഹത്തിന് ജനിച്ച കുഞ്ഞിനെ മുതൽ, ഭാര്യയെയും, അച്ഛനെയും, അമ്മയെയും വരെ കേട്ടാൽ അറയ്ക്കുന്ന തെ.റികൾ വിളിയ്ക്കുകയും അതിൽ ആനന്ദം കണ്ടെത്തുകയും ചെയ്യുന്ന സൈബർ പോരാളികളും സോഷ്യൽ മീഡിയയിലെ കാഴ്ചകളാണ്.

4.ജാവയിൽ അഭിനയിച്ച ഒരു നടൻ ഫേസ്ബുക്ക് ഗ്രൂപ്പിൽ വന്ന ഒരു fun വീഡിയോ(സൂപ്പർ താരത്തെ കളിയാക്കുന്നതിന് തുല്യമാണെന്ന പേരിൽ FFC പറയപ്പെടുന്ന )status ആക്കിയതിന്റെ പേരിൽ അയാളെയും അയാളുടെ കുടുംബത്തെയും വിളിച്ച തെ.റികൾ ഇപ്പോഴും അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം page ലെ ഫോട്ടോകൾക്കടിയിൽ remove ചെയ്യാതെ കിടപ്പുണ്ട്..

5. ഒരു ജയന്തി ആശംസകൾ അറിയിച്ച് ഒരു നടൻ ഇട്ട പോസ്റ്റിനടിയിൽ മറുപടി കൊടുത്ത ഒരു സ്വഭാവ നടനെ കമന്റിലെ രാഷ്ട്രീയം കണ്ടെത്തി സൈ ബർ അ.റ്റാക്ക് നടത്തുന്നതിനോടൊപ്പം അയാളെയും അയാളുടെ കുടുംബത്തെയും കൊ.ല്ലും എന്ന് ഭീ.ക്ഷണി.പ്പെടുത്തിയതും, കുടുബത്തെ ഒന്ന് അടങ്ങം കേട്ടാൽ അറയ്ക്കുന്ന വാക്കുകൾ കൊണ്ട് എയറിൽ കയ്യറ്റിയതും ഈയടുത്ത് വൈറലായ കാഴ്ചയാണ്.

എന്തിന് ഏറെപ്പറയുന്നു സോഷ്യൽ മീഡിയയിൽ live വന്ന് ഒരു പെൺകുട്ടിയെ ve.rbal r.ape ചെയ്ത യുവാവിനെയും ഈ അടുത്ത് കാണുകയുണ്ടായി. ദൃശ്യത്തിന്റെ റെക്കോർഡ് പൊട്ടിയ്ക്കാതെ ഇരിയ്ക്കാൻ വേണ്ടിയാണെന്ന് ഫാൻസുകാര് പിള്ളേരുടെയിടയിൽ ഒരു talk ഉണ്ട് എന്ന tagline ൽ ഓപ്പറേഷൻ ജാവയുടെ പോസ്റ്റർ വന്ന അന്ന് മുഖമുള്ളതും ഇല്ലാത്തതുമായ പ്രൊഫൈലുകളിൽ നിന്ന് വന്ന് എന്നെ വായുപുത്രനാകാൻ ശ്രമിച്ചതും ഈ അവസരത്തിൽ സ്മരിക്കുന്നു.അങ്ങനെ പറഞ്ഞാലും എണ്ണിയാലും തീരാത്ത എത്രയോ നേർകാഴ്ചകൾ…അവസ്ഥകൾ…!!കുരങ്ങന്റെ കൈയിൽ പൂമാല കിട്ടിയ ഒരവസ്ഥ ആണെന്നാണ് ഒരു physcolgist സോഷ്യൽ മീഡിയ മാനിയയെപ്പറ്റി പണ്ട് പറഞ്ഞത്. കള്ളങ്ങൾ വിശ്വസിയ്ക്കാൻ ഇഷ്ടപ്പെടുന്ന, അന്യന്റെ വീഴ്ച കാണാൻ ഇഷ്ടപ്പെടുന്ന, അവി.ഹിതം അറിയാൻ ഇഷ്ടപെടുന്ന, ഫേക്ക് വാർത്തകളിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരു “pseudo society” നമ്മുക്ക് ഇടയിൽ (ഞാൻ അടക്കം ) ഉണ്ടെകിൽ അത് ചികിൽസിക്കേയ്ണ്ടതാണ്. ആ ചികിത്സ സ്കൂളിൽ നിന്ന്, പാഠ പുസ്തകങ്ങളിൽ നിന്ന്, യൂണിവേഴ്സിറ്റി കളിൽ നിന്നും,വീടുകളിൽ നിന്നും, കൂട്ടുകെട്ടുകളിൽ നിന്നും, പ്രസ്ഥാനങ്ങളിൽ നിന്നും, രാഷ്ട്രീയ ആശയങ്ങളിൽ നിന്ന് പറഞ്ഞു തുടങ്ങിയില്ല എങ്കിൽ നമ്മളെ കാത്ത് ഇരിക്കുന്നത് ഒരു വലിയ ലോക മഹായു.ദ്ധമാകും (സൈ.ബർ വാർ ).

ഈ ഒരു സാഹചര്യത്തിൽ സോഷ്യൽ മീഡിയ പോലുള്ള പ്ലാറ്റ്ഫോമുകൾ ആധാറുമായി ബന്ധിപ്പിയ്ക്കേണ്ടതടക്കമുള്ള ചിന്തകൾ പുച്ഛിച്ചു തള്ളേണ്ടതല്ല എന്ന് തോന്നണു. നമ്മൾ അടിമകളായി കൊണ്ട് ഇരിയ്ക്കുകയാണ്. ലൈവ് ആയി നില്കണം എന്ന പേരിൽ, attention se.eking ന്റെ പേരിൽ, പ്രൊഫൈൽ പിക്ചറിന്റെ ലൈക്കിന്റെ എണ്ണത്തിന്റെ പേരിൽ….ഷെയർ കളുടെ എണ്ണത്തിന്റെ പേരിൽ..!!ജയിച്ചാലും, തോറ്റാലും, പൂജ്യനായാലും തെ.റി പറയാനും വായു പുത്രൻ ആക്കാനും കാരണങ്ങൾ തേടുകയാണ് നമ്മൾ.പലരും പ്രതികരിയ്ക്കാത്തത് ആ പ്രതികരണം വീണ്ടും ആഘോഷമാകും എന്ന് ഓർത്തിട്ട് തന്നെയാകും!! ജാവയിൽ രാമനാഥൻ പറയുന്ന പോലെ..നമ്മുടെ നിവൃത്തികേട്!! ലോകത്തിന് വൈറൽ അല്ലെ സാറേ!!        Note: നമുക്ക് ഈ platform വഴി വിമർശിയ്ക്കാം, പ്രോത്സാഹിപ്പിയ്ക്കാം, അഭിനന്ദിയ്ക്കാം, ആശയങ്ങൾ പറയാം.. സ്വയം മാർക്കറ്റ് ചെയാം, നമ്മുടെ ക്രീയേറ്റിവിറ്റി മാർക്കറ്റ് ചെയ്യാം..

Related Posts

Leave a Reply