fbpx

സമീപകാലത്തായി കേരള പോലീസിന്റെ ഔദ്യോഗിക പേജിലൂടെ പങ്കുവയ്ക്കാറുള്ള ട്രോൾ വീഡിയോകൾക്കെതിരെ പ്രതികരിക്കുകയാണ് നസീമുദ്ദീൻ എം. എൻ എന്ന വ്യക്തി. സോഷ്യൽ മീഡിയയിൽ ഇടപെടുന്ന കേരള പോലീസ് നടത്താറുള്ള അപക്വമായ പോസ്റ്റുകളെക്കുറിച്ച് വിമർശനാത്മക രീതിയിൽ നസീമുദ്ദീൻ ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചുകൊണ്ട് പ്രതികരിക്കുകയാണ്. ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട കുറിപ്പ് അധികാരികളുടെ കണ്ണ് തുറപ്പിക്കും എന്ന പ്രതീക്ഷിക്കുന്നു. കുറുപ്പിന്റെ പൂർണരൂപം ഇങ്ങനെ; “ഈയടുത്തായി കേരള പോലീസിന്റെ ഫേസ്‌ബുക്കിൽ പേജിൽ രണ്ട് വീഡിയോകൾ വന്നിരുന്നു. റോഡ് ബ്ലോക്കർ ബ്രേക്ക് ചെയ്ത യുവാവിനെ കൊണ്ട് തന്നെ ചുറ്റും ലാത്തിയുമായി നിന്നും അത് നേരെയാക്കിക്കുന്ന കേരള പോലീസിന്റെ “സാഗർ എന്ന മിത്രത്തെ നിനക്കറിയൂ, ജാക്കി എന്ന ശത്രുവിനെ നിനക്കറിയില്ല” ബിജിഎം ഇട്ട ഒന്നും, ഇൻസ്റ്റാഗ്രാം ലൈവിൽ പെണ്കുട്ടിയെ അ.ധിക്ഷേ.പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു സ്റ്റേഷനിൽ എത്തിക്കുന്ന വീഡിയോയും. ഒരാൾ ടു വീലർ ഓടിക്കവേ റോഡ് ബ്ലോക്കർ ബ്രേക്ക് ചെയ്താൽ ‘ജാക്കിയെന്ന ശത്രു’ പുറത്തേക്ക് വരുന്ന കേരള പോലീസാണ് മാസങ്ങൾക്ക് മുന്നേ പൗരന്മാരെ പൊതുസ്ഥലത്ത് എത്തമിടീച്ചതുമെന്ന് മറക്കരുത്.

ഇന്സ്റ്റഗ്രാം ലൈവില്‍ വന്നിരുന്ന് ഒരു പെണ്‍കുട്ടിയെ അധിക്ഷേപിച്ച ആളോട് ഒരു തരി പോലും അനുകമ്പയുടെ ആവശ്യമില്ല. സാമൂഹികമായും നിയമപരമായും അയാളും, അയാളുടെ രാഷ്ട്രീയവും എ.ക്‌സ്‌പോ.സ് ചെയ്യപ്പെടേണ്ടതുണ്ട്. അപ്പോഴും അയാളെ പരിഹാസ രൂപേണെ ട്രോള്‍ മെറ്റീറിയല്‍ ആകുന്ന ഒരു സ്റ്റേറ്റ് ഫോഴ്സിന്‍റെ നൈതികത എത്രയുണ്ടെന്ന് നമ്മള്‍ ഒന്നാലോചിക്കണം. ക്രി.മിനല്‍ കേസില്‍ ഒരാള്‍ അറസ്റ്റിലായാല്‍ അയാളുടെ ചിത്രങ്ങളും വീഡിയോയും പരിഹാസരൂപേണെ സോഷ്യല്‍ മീഡിയ ഹാന്‍റിലുകള്‍ വഴി പങ്കു വെക്കാന്‍ പോലീസിന് കഴിയുമോ, അതിന് നിയമ സാധ്യതയുണ്ടോ എന്ന ഫണ്ടമെന്‍റല്‍ ചോദ്യത്തില്‍ നിന്ന് വേണം കേരള പോലീസിന്‍റെ ട്രോള്‍ വിഡിയോകളെ ചോദ്യം ചെയ്തു തുടങ്ങാന്‍. ഇങ്ങനെ പടച്ചു വിടുന്ന വിഡിയോകൾക്ക് താഴെ പൊതുജനത്തിന് പ്രതിയെ തൂ.ക്കി കൊ.ല്ലാൻ തുടങ്ങി, കോവിഡ് വാർഡിൽ ക്ളീനിംഗ്‌ സ്റ്റാഫ് ആക്കാനും വരെ പറയാൻ പാകത്തിൽ കമന്റ് ബോക്‌സ് തുറന്ന് വെച്ചിട്ട് ഇന്നാട്ടിൽ സോഷ്യല്‍ മീഡിയ ബു.ള്ളിയി.ങ്ങിനെതിരെ എന്തെങ്കിലും ക്യാമ്പയിനാണ് പോലീസ് ഉദ്ദേശിക്കുന്നതെങ്കില്‍ അവർ ചെയ്യുന്നതും മറ്റൊന്നല്ലന്ന് ഇവർ എന്നാണ് തിരിച്ചറിയുക.

കേരള പോലീസിന്‍റെ ട്രോള്‍ വീഡിയോകള്‍ക്ക് ഇരയാവുന്നവര്‍ സമൂഹത്തിന്‍റെ അണ്പ്രിവിലേജിഡ് സെക്ഷനുകളില്‍ നിന്നുള്ളവര്‍ മാത്രമായിരിക്കും. പോലീസിന്‍റെ ആ ചോയിസ് ഒട്ടും നിഷ്കളങ്കമല്ലെന്നു മാത്രമല്ല ഇന്റൻഷണൽ കൂടിയാവണം. പോലീസിന്റെ ഈ ചോയ്സ് സ്വാഭാവികമായി സംഭവിച്ചാലും, ഇല്ലെങ്കിലും എന്ത് കൊണ്ടാണ് ചിലരെ മാത്രം ഇത്തരത്തിൽ പ്രോജക്റ്റ് ചെയ്ത് വീഡിയോ നിര്മിക്കുന്നതെന്നും ചോദ്യം ചെയ്യപ്പെടാതെ പൊയ്ക്കൂടാ. എന്താവും കേരള പോലീസിന്റെ ട്രോൾ വീഡിയോയിൽ വരാനുള്ള മാനദണ്ഡം ??

കേരളാ പോലീസിന്‍റെ സോഷ്യല്‍ മീഡിയ ഹാന്‍റിലുകള്‍ ഇതാദ്യമായിട്ടല്ല നിരുത്തരവാദപരമായി കണ്ടന്‍റ്കള്‍ പങ്കുവെക്കുന്നത്. റോസ്റ്റിങ്ങെന്ന പേരില്‍ ചില സാധു മനുഷ്യരുടെ നൃത്തച്ചുവടുകളെ വികൃതമായി കളിയാക്കുകയും, സ്ത്രീ വി.രുദ്ധ കണ്ടന്റുകളോടുള്ള പ്രതിഷേധത്തെ തുടര്‍ന്ന് പിന്നീട് വിഡിയോ പിന്‍വലിക്കേണ്ടിയും വന്നിട്ടുണ്ട് കേരള പോലീസിന്. ‘മ.ദ്യപിച്ചു വാഹനം ഓടിക്കുന്നവർ ഏറെയും പോലീസുകാരാണ്’ എന്ന് കമന്റ്‌ ചെയ്ത ആളുടെ വീട്ടിൽ പോലീസ്കാരുണ്ടോ എന്നാണ് കേരള പോലീസ് മറുപടി നൽകിയത്. ഉത്തരവാദിത്തത്തോടെ പെരുമാറേണ്ട ഹാന്റിലുകൾ നാളുകളായി ടോക്സിക്ക് ഇന്ഫ്ലുവന്‍സറെ പോലെയാണ് പലപ്പോഴും പെരുമാറുന്നത്. പോലീസ് അറസ്റ്റ് ചെയ്യുന്നവരുടെ ചിത്രങ്ങളും വീഡിയോയും പങ്കുവെച്ച് കൈവന്ന ‘പോലീസ് മാമൻ’ ഇമേജും ഫാൻ ബേസും നിലനിർത്താൻ ഏത് നിലവാരത്തിലേക്കും പോവാൻ മടിയില്ലാത്ത യൂട്യുബിലെ റോസ്റ്ററുമാരെക്കാൾ ഒട്ടും പിന്നിലല്ല കേരള പോലീസിന്റെ സോഷ്യൽ മീഡിയ വിങ്. സ്റ്റേറ്റ്ന് ചെയ്യാന്‍ വേറെ ഒരുപാട് പണിയുണ്ട്, അതിനോടൊക്കെ NOT IN KERALA പ്രഖ്യാപിച്ചിട്ട് ഇപ്പുറത്ത് നടത്തുന്ന ലൈക്ക് യു.ദ്ധങ്ങള്‍ കേരള പോലീസ് എത്രയും പെട്ടെന്ന് അവസാനിപ്പിക്കേണ്ടതുണ്ട്. We have enough toxic content creators to deal with, don’t add anymore !!

Nithin Presad Author
Sorry! The Author has not filled his profile.
×
Nithin Presad Author
Sorry! The Author has not filled his profile.
You cannot copy content from this website. Violation of the Copyright Act. Legal Actions will be taken.