fbpx

എന്താണ് നിലപാട്, കുറച്ചു നാളായി സമൂഹമാധ്യമങ്ങളിൽ കണ്ടു വരുന്ന ഒരു വിഷയമാണ് സാമൂഹ്യവിഷയങ്ങളോടുള്ള സിനിമാതാരങ്ങളുടെ സമീപനം വ്യക്തമാക്കുന്നത്.മലയാള സിനിമ താരങ്ങൾക് വ്യക്തമായ രാഷ്രിയവും രാഷ്ട്രിയനിലപാടും ഉള്ളവരാണ്.പക്ഷേ അവരാരും അത് തുറന്നു പറയാറില്ല എന്നതാണ് പലപ്പോഴും സംഭവിക്കുന്നത്.ചില താരങ്ങൾ തങ്ങളുടെ ആശയങ്ങൾ മറ്റാരെയും പേടിക്കാതെ വ്യക്തമായി തന്നെ തുറന്നു പറയുന്നു.അത്തരത്തിൽ ഉള്ള സിനിമ താരങ്ങളുടെ നിലപാടുകളെ കുറിച്ചു ചർച്ചചെയുകയാണ് സോഫിയ എന്ന യുവതി.സോഫിയയുടെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഈ കുറിപ്പ് പുറത്തുവിട്ടത്, കുറിപ്പ് ഇങ്ങനെയാണ്. “thamaswini : കുറച്ച് നാൾ മുൻപ് സാമന്ത എന്ന നടി ഒരു instagram reel വീഡിയോ ഇട്ടു. അഭിനേതാക്കളോട് മാധ്യമങ്ങൾ ഒരു സാമൂഹിക പ്രശ്നത്തെ കുറിച്ച് ചോദിക്കുമ്പോൾ എന്തിനാണ് അഭിനേതാക്കളിൽ നിന്ന് അതിന്റെ ഉത്തരം പ്രതീക്ഷിക്കുന്നതെന്നും, അഭിനയിക്കുക മാത്രമാണ് അവരുടെ ജോലി എന്ന രീതിയിലുള്ള കാര്യം പറയുന്നതായിരുന്നു ആ വീഡിയോ. ശരിയാണ്‌, എന്ത് പറയണം, എന്തിനോടൊക്കെ പ്രതികരിക്കണം പ്രതികരിക്കേണ്ട എന്നതെല്ലാം അഭിനേതാവിന്റെ മാത്രമല്ല., എല്ലാ വ്യക്തികളുടെയും choice ആണ്., അവകാശം കൂടിയാണ്. പക്ഷേ, ചുറ്റും നടക്കുന്ന അനീതി കണ്ടിട്ട് കാണാതെ നടിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതുപോലെയല്ലേ എന്ന് കൂടി ചിന്തിക്കേണ്ടിയിരിക്കുന്നു. അപ്പോഴും, അനീതി അവിടെ തന്നെ കാണും., വെളിച്ചം ഉള്ളതുപോലെ.

ഞാൻ സംസാരിച്ചാൽ ഇവിടെ എന്ത് സംഭവിക്കാൻ ആണ് എന്ന ചിന്തയാണ് ഓരോരുത്തരെയും മൗനം പാലിക്കാൻ പ്രേരിപ്പിക്കുന്നത്. അവിടെയാണ് അഭിനേതാക്കൾ ആണെങ്കിൽ കൂടിയും influencers ആയ പലരും സംസാരിക്കേണ്ട ആവശ്യകത വരുന്നത്. ഒരുപക്ഷെ, മൗനം പാലിക്കുന്ന പലരെയും സംസാരിക്കാൻ നിങ്ങൾ പ്രേരിപ്പിക്കും. അല്ലെങ്കിൽ, എന്തിനാണ് പരസ്യങ്ങളിൽ ഒക്കെ സിനിമ നടന്മാരെയും നടിമാരെയും അംബാസ്സഡർസ്‌ ആയി നിയമിക്കുന്നത്? അവർക്ക് influencer tag ഉള്ളത് കൊണ്ട് തന്നെയാണ്.

സിദ്ധാർഥും വിജയും പ്രകാശ് രാജും ഒക്കെ പ്രതീക്ഷയാണ്. അവർ ഒരു അഗ്നി ആണ് പടരുന്നത്. അനീതിക്കെതിരെ സംസാരിക്കണമെന്ന അഗ്നി. നിലപാട് എന്ന് പറയുമ്പോൾ political stand മാത്രം അല്ല ഉൾപ്പെടുന്നത്. തിരഞ്ഞെടുക്കുന്ന സിനിമകൾ, ഒക്കെ അതിൽ ഉൾപ്പെടുന്നു.കോടി രൂപയുടെ പ്രതിഫലം തരാമെന്ന് പറഞ്ഞിട്ടും fairness ക്രീമിന്റെ പരസ്യത്തിൽ നിന്നും സായി പല്ലവി പിന്മാറിയതും, ഉയരെ സിനിമയുടെ promotion സമയത്ത് ആസിഫ് അലിയെ എന്തുകൊണ്ട് കണ്ടില്ല എന്ന ചോദ്യത്തിന് ഗോവിന്ദ് എന്ന നെഗറ്റീവ് കഥാപാത്രം താൻ കാരണം ഒരുപാട് visible ആകരുതെന്ന് ആസിഫ് അലി പറഞ്ഞതും ഒക്കെ ഓരോ നിലപാടുകളാണ്.

NB:[നിലപാട് ഒക്കെ ആകാം., പക്ഷേ കങ്കണയെ പോലെ പൊട്ടത്തരം വിളമ്പുന്നതിനേക്കാൾ നല്ലത് മിണ്ടാതിരിക്കുന്നത് തന്നെയാണ്, പറഞ്ഞില്ലെന്നു വേണ്ട] (നിങ്ങൾ മൗനം പാലിച്ചാൽ സ്നേഹം പരത്താൻ ഇവിടെ വേറെ കുറെ influencers ഉണ്ടെന്ന് ഓർക്കുന്നത് നല്ലതായിരിക്കും). താരങ്ങൾ എന്ന നിലയിൽ ഇവർ നിലപാട് വ്യക്തമാക്കുന്നതിലൂടെ ഇവരുടെ ഓരോ വാക്കുകളും പ്രവർത്തികളും പല രീതിയിലും സ്വാധീനിക്കും എന്നുള്ളതാണ്. താരങ്ങളുടെ ഉറച്ച തീരുമാനങ്ങളെയും നിലപാടുകളെയും ആണ് സോഫിയാ ഇതിലൂടെ തുറന്നു കാണിക്കാൻ ശ്രമിച്ചത്.”

Nithin Presad Author
Sorry! The Author has not filled his profile.
×
Nithin Presad Author
Sorry! The Author has not filled his profile.
You cannot copy content from this website. Violation of the Copyright Act. Legal Actions will be taken.