മോദിയേയും അമിത്ഷായെയും കളിയാക്കിയെന്ന്; കവി സച്ചിദാനന്ദന് ഫേസ്ബുക്ക് വിലക്ക്
1 min read

മോദിയേയും അമിത്ഷായെയും കളിയാക്കിയെന്ന്; കവി സച്ചിദാനന്ദന് ഫേസ്ബുക്ക് വിലക്ക്

പ്രശസ്ത കവിയും സാമൂഹിക നിരീക്ഷകനുമായ കെ സച്ചിദാനന്ദന് ഫേസ്ബുക്ക് വിലക്ക് ഏർപ്പെടുത്തി. കേന്ദ്രസർക്കാരിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചതിനാലാണ് ഈ വിലക്ക് നയം ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം അറിയിക്കുകയും ചെയ്തു. സച്ചിദാനന്ദന്റെ വാക്കുകൾ ഇങ്ങനെ:, “ഇന്നലെ രാത്രിയാണ് എനിക്ക് ഫേസ്ബുക്ക് വിലക്ക് വന്നത്. അമിത് ഷായെയും കേരളത്തിലെ ബി.ജെ.പി.യുടെ പരാജയത്തെയും കറിച്ചുള്ള നർമ്മം കലർന്ന ഒരു വീഡിയോയും മോഡിയെ ക്കുറിച്ച് ‘ കണ്ടവരുണ്ടോ’ എന്ന ഒരു നർമ്മരസത്തിലുള്ള പരസ്യവും -രണ്ടും എനിക്ക് വാട്സപ്പിൽ അയച്ചു കിട്ടിയതാണ്- പോസ്റ്റു ചെയ്തപ്പോഴാണു് ഇതുണ്ടായത്. ഏപ്രിൽ 21-ന് ഒരു താക്കീത് കിട്ടിയിരുന്നു- അത് ഒരു ഫലിതം നിറഞ്ഞ കമൻ്റിനായിരുന്നു. അതിനും മുമ്പും പല കമൻറുകളും അപ്രത്യക്ഷമാകാറുണ്ട്. താക്കീത് നേരിട്ട് ഫേസ് ബുക്കിൽ നിന്നാണ് വന്നത്. അടുത്ത കുറി res train ചെയ്യുമെന്ന് അതിൽ തന്നെ പറഞ്ഞിരുന്നു. മെയ് 7ൻ്റെ അറിയിപ്പിൽ പറഞ്ഞത് ഞാൻ പോസ്റ്റ് ചെയ്യുന്നതും കമൻ്റ് ചെയ്യുന്നതും ലൈക് ചെയ്യുന്നതുമെല്ലാം 24 മണിക്കൂർ നേരത്തെ യ്ക്ക് വിലക്കിയിരിക്കുന്നു എന്നും 30 ദിവസം ഫേസ് ബുക്കിൽ ലൈവ് ആയി പ്രത്യക്ഷപ്പെടരുതെന്നുമാണ്. അവരുടെ Community Standards ലംഘിച്ചു എന്നാണ് പരാതി. ഇന്ന് പാതിരാത്രിക്ക് വിലക്കു തീരും. ഇനി ഇടയ്ക്കിടയ്ക്ക് ഇതു പ്രതീക്ഷിക്കാമെന്നു തോന്നുന്നു.

ഇങ്ങിനെ വിമർശനങ്ങളെ അടിച്ചമർത്തുന്നതിനെതിരെ Lancet-ൽ വന്ന ഒരു ലേഖനം പോസ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ You are trying to post something other people on Facebook have found abusive’ എന്ന മെസ്സേജ് ഇപ്പോൾ ഫേസ് ബുക്കിൽ നിന്നു കിട്ടി. ഇതിന്നർത്ഥം ഒരു നിരീക്ഷക സംഘം എന്നെപ്പോലുള്ള വിമർശകർക്കു പിറകേ ഉണ്ടെന്നാണു്. പ്രൊഫസർ കെ. സച്ചിദാനന്ദൻ”. ഫേസ്ബുക്കിൽ വിലക്ക് വാർത്ത പുറത്തുവന്നതോടെ സമൂഹത്തിലെ നിരവധി പ്രമുഖർ ആയ വ്യക്തികളും രാഷ്ട്രീയ പ്രവർത്തകരും സച്ചിദാനന്ദന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇതിനോടകം രംഗത്തുവരികയും ചെയ്തിട്ടുണ്ട്.

Leave a Reply