‘ക്യാമറയ്ക്ക് മുന്നിലെ മാന്ത്രികനും ക്യാമറയ്ക്ക് പിന്നിലെ മാന്ത്രികനും വീണ്ടും ഒന്നിക്കുമ്പോള്‍’ ; ഓളവും തീരവും ഷൂട്ടിംങ് പുരോഗമിക്കുന്നു
1 min read

‘ക്യാമറയ്ക്ക് മുന്നിലെ മാന്ത്രികനും ക്യാമറയ്ക്ക് പിന്നിലെ മാന്ത്രികനും വീണ്ടും ഒന്നിക്കുമ്പോള്‍’ ; ഓളവും തീരവും ഷൂട്ടിംങ് പുരോഗമിക്കുന്നു

പ്രേക്ഷകര്‍ക്ക് വേറിട്ട ദൃശ്യാനുഭവങ്ങള്‍ സമ്മാനിച്ച കലാകാരനാണ് സന്തോഷ് ശിവന്‍. താന്‍ ഒറു നല്ല അഭിനേതാവാണെന്നും അദ്ദേഹം ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത മകരമഞ്ഞ് എന്ന സിനിമയിലൂടെ തെളിയിക്കുകയും ചെയ്തിരുന്നു. സംവിധായകന്‍, ഛായാഗ്രാഹകന്‍, അഭിനേതാവ് എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. സന്തോഷ് ശിവന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ നിരവധി ചിത്രങ്ങളായിരുന്നു. ഇന്ദ്രജാലം എന്ന ചിത്രത്തിലാണ് സന്തോഷ് ശിവനും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്നത്. തുടര്‍ന്ന് നമ്പര്‍20 മദ്രാസ് മെയില്‍, അപ്പു, അഹം, യോദ്ധ, ഗാന്ധര്‍വ്വം, പവിത്രം, നിര്‍ണ്ണയം, കാലാപാനി, ഇരുവര്‍, വാനപ്രസ്ഥം തുടങ്ങിയ ചിത്രങ്ങളായിരുന്നു ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചത്.

ഇപ്പോള്‍ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ ബറോസിന്റെ ഛായാഗ്രഹകനും സന്തോഷ് ശിവനാണ്. നീണ്ട 21 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മോഹന്‍ലാലും സന്തോഷ് ശിവനും ബറോസ് എന്ന സിനിമയിലൂടെ ഒന്നിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഓളവും തീരവും സിനിമയുടെ ക്യാമറമാനും സന്തോഷ് തന്നെയാണ്. ഈ ചിത്രത്തിന്റെ ലൊക്കേഷനില്‍വെച്ച് എടുത്ത ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നത്. സന്തോഷ് ശിവനും മോഹന്‍ലാലും തമ്മിലുള്ള കെമിസ്ട്രി കണ്ടിരിക്കാന്‍ നല്ലൊരു സുഖമാണെന്നാണ് പലരും പറയുന്നത്.

മോഹന്‍ലാല്‍ എന്ന നടനെ തനിക്ക് വളരെ ഇഷ്ടമാണെന്നും അദ്ദേഹം എപ്പോഴും സെറ്റുകളില്‍ ഒരു പോസിറ്റീവ് എന്‍ര്‍ജിയാണ് നല്‍കുന്നതെന്നും ഒരിക്കല്‍ സന്തോഷ് ശിവന്‍ പറഞ്ഞിരുന്നു. മോഹന്‍ലാല്‍ ഞാന്‍ ഇതുവരെ പ്രവര്‍ത്തിച്ച മികച്ച സംവിധായകരില്‍ ഒരാളാണ്. പണ്ടുമുതലേ അദ്ദേഹം ചിത്രങ്ങളെടുത്ത് എനിക്ക് അയച്ചു തരുമായിരുന്നു. അത് കാണുമ്പോള്‍ മനസിലാവും അദ്ദേഹത്തിന് നല്ലൊരു വിശ്വല്‍ സെന്‍സ് ഉണ്ടെന്ന്. പിന്നെ അദ്ദേഹം ഡയറക്ടറായിരിക്കുമ്പോള്‍ ടെക്‌നിക്കല്‍ വശങ്ങള്‍ അറിയാതെ വരുമ്പോള്‍ മോഹന്‍ലാല്‍ പറയും എനിക്കിതൊന്നും അറിയണ്ട എനിക്ക് ഞാന്‍ ഉദ്ദേശിച്ചപോലെ കിട്ടിയാല്‍ മതിയെന്ന്. മോഹന്‍ലാലുമായി മിക്കപ്പോഴും വഴക്കിടാറുണ്ടെന്നും വഴക്കിടുന്നത് ഇഷ്ടമാണെന്നും ഞാന്‍ അദ്ദേഹത്തിനെ വഴക്ക് പറയുമ്പോള്‍ അദ്ദേഹം പറയും ‘എന്ത് ചെയ്യാനാ, സഹിച്ചേ പറ്റൂ എന്നും സന്തോഷ് ശിവന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.

നിലവില്‍ ഓളവും തീരവും ചിത്രത്തിന്റെ ഷൂട്ടിംങിലാണ് മോഹന്‍ലാലും സന്തോഷ് ശിവനും. കഴിഞ്ഞ ദിവസങ്ങളില്‍ മോഹന്‍ലാലിന്റെ ഷൂട്ടിംങ് ലൊക്കേഷനിലുള്ള ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു. കൈലി മുണ്ടും ഷര്‍ട്ടും ധരിച്ച് തലയില്‍ തോര്‍ത്ത് കെട്ടി മോഹന്‍ലാല്‍ ഒറ്റയ്ക്ക് നിറഞ്ഞൊഴുകുന്ന പുഴയിലൂടെ തടികൊണ്ടുള്ള ചങ്ങാടത്തില്‍ പോകുന്ന വീഡിയോ ആയിരുന്നു.