‘അടുത്ത ഹിറ്റ് ആവാന്‍ പോകുന്ന പടം ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’; കുറിപ്പ്
1 min read

‘അടുത്ത ഹിറ്റ് ആവാന്‍ പോകുന്ന പടം ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’; കുറിപ്പ്

ലയാളികളുടെ പ്രിയങ്കരിയാണ് ഭാവന. തന്റെ അഭിനയ മികവും നിറഞ്ഞ ചിരിയും കൊണ്ട് ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ നടി. ആറ് വര്‍ഷമായി മലയാള സിനിമയില്‍ നിന്നും ഭാവന വിട്ടു നില്‍ക്കുക ആയിരുന്നു. ഒടുവില്‍ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ഭാവന തിരികെ എത്തി. ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിലൂടെയാണ് ഭാവനയുടെ തിരിച്ചുവരവ്. ചിത്രം തിയറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. നവാഗതനായ ആദില്‍ മൈമൂനത്ത് അഷ്‌റഫ് സംവിധാനം ചെയ്ത ചിത്രമാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’. ഷറഫുദ്ധീന്‍ ആണ് ചിത്രത്തില്‍ നായകനായെത്തുന്നത്. അശോകന്‍, സാദിഖ്, അനാര്‍ക്കലി നാസര്‍, ഷെബിന്‍ ബെന്‍സണ്‍, അതിരി ജോ, മറിയം, അഫ്‌സാന ലക്ഷ്മി, മാസ്റ്റര്‍ ധ്രുവിന്‍ എന്നിവര്‍ ചിത്രത്തില്‍ വേഷമിടുന്നു. ഇപ്പോഴിതാ ചിത്രം കണ്ട പ്രേക്ഷകന്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം.

‘ഈ വര്‍ഷം മലയാള സിനിമക്ക് നല്ല കാലം ആണെന്ന് തോന്നുന്നു. ചെറിയ ബഡ്ജറ്റില്‍ വന്ന രോമാഞ്ചം വന്‍ അടി അടിച്ചത് പോലെ അടുത്ത ഹിറ്റ് ആവാന്‍ പോണ പടം. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’. പക്കാ ഫാമിലി പടം. ഷറഫും, ഭാവനയും, അനാര്‍ക്കലി നാസറുമെല്ലാം അടിപൊളി . ക്‌ളൈമാക്സ് കുലപുരുഷന്മാര്‍ക്ക് നല്ലൊരു കൊട്ട് കൊടുത്താണ് അവസാനിപ്പിക്കുന്നത് ?? അത് ഭയങ്കര ഇഷ്ടപ്പെട്ടു. ഷറഫിന്റെ ആനന്ദം പരമാനന്ദം കണ്ടതിന്റെ ക്ഷീണം ഇതില്‍ തീര്‍ന്നു. അയാള്‍ കിടിലന്‍ ഒരു നടനാണ്. ഇതുപോലെ നല്ല പടങ്ങളും, നല്ല സംവിധായകരും ഏറ്റെടുത്താല്‍ ടയര്‍ 2 കാറ്റഗറിയില്‍ ഏറ്റവും വേഗം കയറുന്ന നടനാരിക്കും. ഭാവന നീറ്റ് കം ബാക്ക്. (മേക്കപ്പ് അല്പം കുറച്ചാരുന്നേല്‍ അല്പം കൂടി നന്നായേനെ എന്ന് പേര്‍സണല്‍ അഭിപ്രായം ). സ്ത്രീകള്‍ കൂടുതലായി കേറി ഫാമിലി ഹിറ്റ് അടിപ്പിച്ച ജയജയജയ ഹേ പോലെ വലിയ ഹിറ്റ് സാധ്യത ഉള്ള നല്ല സിനിമ. നല്ല കാസ്റ്റിങ്’ എന്നാണ് കുറിപ്പില്‍ പറയുന്നത്.

ഛായാഗ്രഹണം അരുണ്‍ റഷ്ദി ആണ്. സംഗീതത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ വിനായക് ശശികുമാറിന്റെ വരികള്‍ക്ക് നിഷാന്ത്, പോള്‍ മാത്യു, ജോക്കര്‍ ബ്ലൂംസ് എന്നിവര്‍ സംഗീതം നിര്‍വഹിച്ച് സിതാര കൃഷ്ണകുമാര്‍, സയനോര, രശ്മി സതീഷ്, പോള്‍ മാത്യു, ഹരിശങ്കര്‍, ജോക്കര്‍ ബ്ലൂംസ് തുടങ്ങിയവരാണ് പാടിയിരിക്കുന്നത്. ലണ്ടന്‍ ടാക്കീസും ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്സും ചേര്‍ന്ന് രാജേഷ് കൃഷണ, റെനീഷ് അബ്ദുള്‍ ഖാദര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.