ആ മമ്മൂട്ടി ചിത്രത്തേയും പിന്നിലാക്കി മോഹൻലാലിന്റെ നേര് …..!!
മലയാള സിനിമയിൽ അടുത്തകാലത്ത് റിലീസ് ചെയ്ത് ഏറ്റവും കൂടുതൽ ചർച്ചയായ ചിത്രമാണ് ‘നേര്’. പറഞ്ഞ പ്രമേയം കൊണ്ടും സമീപകാലത്തെ പരാജയങ്ങളിൽ നിന്നുള്ള മോഹൻലാലിന്റെ വൻ തിരിച്ചുവരവ് കൊണ്ടും ശ്രദ്ധിക്കപ്പെട്ട ചിത്രം. പബ്ലിക് പ്രോസിക്യൂട്ടർ വിജയ മോഹനായി മോഹൻലാൽ കസറിയപ്പോൾ സാറയായെത്തിയ അനശ്വര രാജനും കയ്യടി നേടി. ആദ്യദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി അടക്കം നേടിയ നേര് വിജയകരമായി പ്രദർശനം തുടരുകയാണ്.
കഴിഞ്ഞ ദിവസം പുറത്തെത്തിയ കണക്കുകള്‍ അനുസരിച്ച് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 80 കോടി പിന്നിട്ടിരുന്നു. ഇപ്പോഴിതാ കേരള ബോക്സ് ഓഫീസില്‍ നിന്ന് മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് നേര്. കേരള ബോക്സ് ഓഫീസിലെ എക്കാലത്തെയും വലിയ അഞ്ച് ഹിറ്റുകളുടെ നിരയില്‍ ഇടംപിടിച്ചിരിക്കുകയാണ് ചിത്രം. കേരള ബോക്സ് ഓഫീസിലെ ആള്‍ ടൈം ടോപ്പ് 5 ലിസ്റ്റില്‍ അഞ്ചാം സ്ഥാനത്താണ് നിലവില്‍ നേര്. മമ്മൂട്ടി നായകനായ അമല്‍ നീരദ് ചിത്രം ഭീഷ്മപര്‍വ്വത്തെ മറികടന്നാണ് നേര് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. കേരള ബോക്സ് ഓഫീസിലെ ആള്‍ ടൈം ടോപ്പ് 5 ല്‍ നിലവില്‍ മൂന്നും മോഹന്‍ലാല്‍ ചിത്രങ്ങളാണ്. പുലിമുരുകനും ലൂസിഫറുമാണ് ലിസ്റ്റിലുള്ള മറ്റ് രണ്ട് മോഹന്‍ലാല്‍ ചിത്രങ്ങള്‍. ഒന്നാം സ്ഥാനത്ത് 2018 ഉള്ള ലിസ്റ്റില്‍ രണ്ടാമത് പുലിമുരുകനും മൂന്നാമത് ലൂസിഫറുമാണ്. നാലാമത് ആര്‍ഡിഎക്സും അഞ്ചാമത് നേരും.
2023 ഡിസംബർ 21നാണ് മോഹൻലാൽ ചിത്രം തിയറ്ററിൽ എത്തിയത്. നിലവിൽ മൂന്നാം വാരം പൂർത്തിയാക്കി നാലാം വാരത്തിലേക്ക് ചുവടുവയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് നേര്. ഒടിടി പ്ലെയുടെ റിപ്പോർട്ട് പ്രകാരം നേര് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ ആണ് സ്ട്രീമിംഗ് ചെയ്യുക. നാലാം വാരം പൂർത്തിയാക്കുമ്പോൾ പുതിയ ചിത്രങ്ങൾ ഒടിടിയിൽ എത്താറാണ് പതിവ്. ഏറ്റവും കൂടുതൽ ജനപ്രീതി നേടി ചിത്രങ്ങൾ മുന്നേറുകയാണെങ്കിൽ ഇക്കാര്യത്തിൽ മാറ്റംവരും. എന്തായാലും വാലിബൻ റിലീസിന് മുൻപ് നേര് ഒടിടിയിൽ എത്തുമെന്നാണ് വിലയിരുത്തൽ.