‘ഈ സിനിമയെ വിമർശിക്കുന്നവർ എല്ലാം അടി ഇടി പിടി മസാലസിനിമ ഫാൻസാണോ?’ ; കുറിപ്പ് ശ്രദ്ധേയം
1 min read

‘ഈ സിനിമയെ വിമർശിക്കുന്നവർ എല്ലാം അടി ഇടി പിടി മസാലസിനിമ ഫാൻസാണോ?’ ; കുറിപ്പ് ശ്രദ്ധേയം

റെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ മമ്മൂട്ടി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം തിയറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. സമീപകാലത്ത് വ്യത്യസ്തമായ കഥാപാത്രങ്ങളും കഥകളും തെരഞ്ഞെടുക്കുന്ന മമ്മൂട്ടിയുടെ പുതിയൊരു മാസ്മരിക പ്രകടനത്തെ അഭിനന്ദിച്ച് കൊണ്ട് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. മമ്മൂട്ടി കമ്പനിയുടെ പേരില്‍ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറെര്‍ ഫിലിംസ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിച്ചത്. രമ്യ പാണ്ഡ്യന്‍, അശോകന്‍, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതന്‍ ജയലാല്‍, അശ്വന്ത് അശോക് കുമാര്‍, രാജേഷ് ശര്‍മ്മ, അന്തരിച്ച തമിഴ് താരം പൂ രാമു തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. നല്ല അഭിപ്രായങ്ങള്‍ വരുന്നതിനോടൊപ്പം ചില നെഗറ്റീവ് റിവ്യൂകളും വരുന്നുണ്ട്. ഇപ്പോഴിതാ ഒരു പ്രേക്ഷകന്‍ പങ്കുവെച്ച അത്തരത്തിലൊരു കുറിപ്പാണ് വൈറലാവുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം

പ്രിയ സിനിമാസ്‌നേഹികളെ..

‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന സിനിമയെകുറിച്ച് കുറ്റമോ വിമര്‍ശനമോ ആര് പറഞ്ഞാലും അവര്‍ ‘അടി ഇടി പിടി മസാല സിനിമാ ഫാന്‍സ്’ ആയിരിക്കും.. അവര്‍ പോയ് അണ്ണന്റെ പടം കാണട്ടെ.. ഏട്ടന്റെ പടം കാണട്ടെ.. ബാലയ്യ പടം കാണട്ടെ.. എന്നൊക്കെ പറഞ്ഞ് കമന്റ് ഇടുന്നതും ആക്ഷേപിക്കുന്നതും ചില LJP ഫാന്‍സിന്റെ ഇടയില്‍ സജീവമായി നടക്കുന്ന കലാപരിപാടിയാണ്.. മാത്രമല്ല LJP സിനിമ ഇഷ്ടപ്പെടാത്തവരെ നിലവാരം ഇല്ലാത്ത പ്രേക്ഷകര്‍ എന്ന് വിളിച്ചു തുടങ്ങുന്ന ഒരു കീഴ്-വഴക്കവും ബുദ്ധിജീവികള്‍ എന്ന് സ്വയം വിശ്വസിക്കുന്നവര്‍ക്കിടയില്‍ തുടങ്ങിയതായി കാണാന്‍ കഴിഞ്ഞു..!

സത്യജിത്ത് റേ ഒരിക്കല്‍ പറഞ്ഞപോലെ നമ്മുടെ ഇന്ത്യന്‍ ഓഡിയന്‍സ് ബാക്ക്വേര്‍ഡ് ഓഡിയന്‍സാണ് മെജോരിറ്റി.. കാരണം ഇവിടെ സോ കോള്‍ഡ് കോമേഴ്ഷ്യല്‍ ടെംപ്‌ളേറ്റില്‍ വരുന്ന സിനിമകള്‍ കണ്ട് കണ്ട് ശീലിച്ച് അതാണ് സിനിമ അങ്ങനെ ആവണം സിനിമ എന്നൊരു ചിന്ത ഇവിടത്തെ കുറെ ഓഡിയന്‍സില്‍ ഇപ്പോഴുമുണ്ട്.. എങ്കിലും എത്ര വാലിഡ് പോയിന്റ് വച്ച് ഈ LJP പടങ്ങളെ വിമര്‍ശിച്ചാലും അതിന്റെ കാര്യ കാരണങ്ങള്‍ നോക്കാതെ വിമര്‍ശകര്‍ നിലവാരം തീണ്ടാ പ്രേക്ഷകരാണ് എന്നൊക്കെ ഇങ്ങനെ പാര്‍ശ്വവല്‍ക്കരണം നടത്തുന്നത് കുറച്ച് ചീപ്പ് & ഓവറല്ലേ..?

പിന്നെ, എന്തടിസ്ഥാനത്തിലാണ് LJP വിമര്‍ശനങ്ങള്‍ക്ക് അതീതനാകുന്നത് എന്ന് LJP ഫാന്‍സ് ഒന്ന് ഇവിടെ പറഞ്ഞുതരണം.. അദ്ദേഹത്തിന്റെ പടങ്ങളെ വിമര്‍ശിച്ചാല്‍ എന്തിനാണ് നിലവാരമുള്ള നിങ്ങള്‍ ഇത്രയും സെന്‍സിറ്റീവ് ആകുന്നത്..? നന്‍പകല്‍ നേരത്ത് മയക്കം കണ്ട് ഇഷ്ടപെടാത്ത വിമര്‍ശകരെ ബ്ലോക്ക് ചെയ്യാന്‍ ആ വിമര്‍ശകര്‍ മസാല പടം ഫാന്‍സാണ്.. സിനിമ എന്തെന്ന് അറിയാത്തവരാണ്.. എന്നൊക്കെയുള്ള തരം താഴ്ത്തല്‍ വാചകങ്ങള്‍ ഒട്ടുമിക്ക LJP ഫാന്‍സിന്റേയും വേദവാക്യങ്ങള്‍ ആയി മാറുന്ന ഈയൊരു വേളയില്‍ ആ ഒരു ഏര്‍പ്പാടിനെ ഞാന്‍ ഒന്ന് ഇവിടെ അഡ്രസ് ചെയ്യുകയാണ്..!

PS : എന്റെയും നിലവാരം ഈ പോസ്റ്റിന്റെ അനന്തരഫലമായി ചില സോ കോള്‍ഡ് ട്രൂ സിനിമാ പ്രേമികള്‍ ചോദ്യം ചെയ്യും എന്നറിയാവുന്നത് കൊണ്ട് അവരോട് എന്റെ നിലവാരം ഉയര്‍ത്താന്‍ ഉതകുന്ന മികച്ച ലോകസിനിമകള്‍, ബുക്കുകള്‍ ഏത് ഭാഷയിലെ ആയാലും ഒന്ന് റെക്കമന്റ് ചെയ്ത് ഇടണം എന്നുകൂടി അഭ്യര്‍ത്ഥിക്കാന്‍ ഈ അവസരം ഞാന്‍ മുതലെടുക്കുന്നു..
എന്ന്

നന്‍പകല്‍ വിമര്‍ശകന്‍