‘തിയേറ്ററിൽ കാണാൻ കഴിയാത്തവർക്കായി നന്‍പകല്‍ നേരത്ത് മയക്കം’ നെറ്റ്ഫ്ളിക്സില്‍
1 min read

‘തിയേറ്ററിൽ കാണാൻ കഴിയാത്തവർക്കായി നന്‍പകല്‍ നേരത്ത് മയക്കം’ നെറ്റ്ഫ്ളിക്സില്‍

വേറിട്ട സിനിമകൾ എന്നും മലയാളികൾക്ക് സമ്മാനിച്ച സംവിധായകനാണ് ലിജോ ജോസ് പെല്ലിശേരി. ആമേൻ, ഈ മ യൗ, അങ്കമാലി ഡയറീസ്, ചുരുളി, ജെല്ലിക്കെട്ട് തുടങ്ങിയ സിനിമകൾ പ്രേക്ഷകരെ ഒന്നടങ്കം ചിന്തിപ്പിച്ച ചിത്രമായിരുന്നു. ഏറ്റവും ഒടുവിലായി ലിജോ ജോസ് പെല്ലിശ്ശേരിയുടെതായി തീയറ്ററിൽ എത്തിയ ചിത്രമാണ് ‘നന്‍പകല്‍ നേരത്ത് മയക്കം’. ലിജോ ജോല്ലിശ്ശേരി വീണ്ടും സംവിധായകന്റെ കുപ്പായം മണി ചിത്രത്തിൽ മെഗാ സ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തി. വേറിട്ട കഥാപാത്ര സൃഷ്ടിയില്‍ തിളങ്ങുന്ന ചിത്രം ആണ് ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്നാണ് ആരാധകർ ഒന്നടങ്കം പറഞ്ഞത്. തിയേറ്ററിൽ സിനിമ കാണാൻ കഴിയാത്ത പ്രേക്ഷകർക്കായി ചിത്രം ഇപ്പോൾ ഒടിടി പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്.

നെറ്റ്ഫ്ളിക്സിലാണ് ചിത്രം സ്ട്രീമിങ് ചെയ്യുന്നത് . ആദ്യമായാണ് ലിജോ ജോസ് പെല്ലിശ്ശേരി – മമ്മൂട്ടി കൂട്ടു കെട്ടിൽ ഒരു സിനിമ തിയേറ്ററിൽ എത്തുന്നത്. ആഗോള തലത്തില്‍ തന്നെ ശ്രദ്ധ നേടിയ ചിത്രം തിയറ്ററുകളില്‍ നിന്ന് കരസ്ഥമാക്കിയത് ഏകദേശം 10 കോടി രൂപയ്ക്കടുത്താണ്. മൂന്നു കോടിയോളം മുതല്‍ മുടക്കിലാണ് ചിത്രം നിര്‍മിച്ചതെന്നാണ് അനൗദ്യോഗികമായ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തിയേറ്ററിൽ പോയി സിനിമ ആസ്വദിക്കാൻ കഴിയാതിരുന്ന പ്രേക്ഷകർക്ക് ഒന്നടങ്കം ഇനി നെറ്റ്ഫ്ളിക്സിലൂടെ ചിത്രം കാണാൻ കഴിയും. മമ്മൂട്ടി ചിത്രത്തിൽ കള്ളനായാണ് എത്തുന്നത് താരത്തിന്റെ കരിയറിലെ മറ്റൊരു വ്യത്യസ്തമായ കഥാപാത്രം തന്നെയാണ് ഈ ചിത്രത്തിലേത്.

കേരളത്തിന്‍റെ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിന്‍റെ മത്സര വിഭാഗത്തില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ചിത്രം അന്ന് പ്രേക്ഷക പ്രീതി നേടിയ ചിത്രത്തിനുള്ള പുരസ്കാരം നേടിയിരുന്നു. മമ്മൂട്ടിയുടെ തന്നെ സ്വന്തം നിർമ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനി ആദ്യമായി നിര്‍മാണം ഏറ്റെടുത്ത ഈ ചിത്രത്തിലെ ഒരു പ്രധാന വേഷത്തില്‍ എത്തിയത് തമിഴ് നടി രമ്യ പാണ്ഡ്യന്‍  ആയിരുന്നു . അശോകനാണ് ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്. മലയാളത്തിലെയും തമിഴിലെയും നിരവധി താരങ്ങള്‍ ചിത്രത്തില്‍ അഭിനേതാക്കളായി എത്തുന്നു. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് എസ് ഹരീഷാണ്. മുന്‍ ചിത്രങ്ങളിലെ പോലെ ഫാന്‍റസി കൂടി കൂട്ടിയിണക്കിയ ഒരു എല്‍ജെപി  മാജിക്കാണ് ഈ ചിത്രം .