”തിയേറ്റര്‍ എക്‌സ്പീരിയന്‍സ് ഡിമാന്‍ഡ് ചെയ്യുന്ന ഒരു സിനിമ ആണ് മോണ്‍സ്റ്റര്‍”; കുറിപ്പ് ശ്രദ്ധനേടുന്നു
1 min read

”തിയേറ്റര്‍ എക്‌സ്പീരിയന്‍സ് ഡിമാന്‍ഡ് ചെയ്യുന്ന ഒരു സിനിമ ആണ് മോണ്‍സ്റ്റര്‍”; കുറിപ്പ് ശ്രദ്ധനേടുന്നു

മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്റര്‍ തിയേറ്ററുകളിലെത്തിക്കഴിഞ്ഞു. ആദ്യ ഷോയ്ക്ക് ശേഷം മികച്ച പ്രതികരണമാണ് ചിത്രം ഏറ്റുവാങ്ങിയത്. മോഹന്‍ലാലും വൈശാഖും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. പുലിമുരുകനു ശേഷം ആദ്യമായി ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണ് മോണ്‍സ്റ്റര്‍. കേരളത്തില്‍ മാത്രം 216 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യപ്പെടുന്നത്. സോഷ്യല്‍ മീഡിയകളെല്ലാം മോണ്‍സ്റ്റര്‍ റിവ്യൂകള്‍കൊണ്ട് നിറയുകയാണ്.

മോഹന്‍ലാല്‍ മീഡിയയില്‍ മോണ്‍സ്റ്റര്‍ ചിത്രത്തെക്കുറിച്ച് പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. എന്ത് കൊണ്ടാണ് മോഹന്‍ലാനിന് ഇപ്പോഴും ഫാമിലി ഓഡിയന്‍സിന്റെ അടുത്തും കുട്ടികളുടെ അടുത്തൊക്കെ ഫാന്‍ ബേസ് ശക്തം എന്നതിന് ഉള്ള ഉത്തരമാണ് മോണ്‍സ്റ്ററിലെ ലാലേട്ടന്റെ പെര്‍ഫോമന്‍സെന്നും തിയേറ്റര്‍ എക്‌സ്പീരിയന്‍സ് ഡിമാന്‍ഡ് ചെയ്യുന്ന ഒരു സിനിമ ആണിതെന്നും കുറിപ്പില്‍ പറയുന്നു.

‘ഒരു സിനിമ കണ്ടിട്ട് റിവ്യൂ എഴുതാന്‍ ഏറ്റവും കഷ്ടപ്പെട്ടത് മോണ്‍സ്റ്ററിനു ആയിരിക്കും. കാരണം സെക്കന്റ് ഹാഫ്‌നെ കുറിച്ച് ഒന്നും എഴുതാന്‍ പറ്റില്ല, എന്തെങ്കിലും ഒരു മൈനര്‍ കാര്യം കുറിച്ച് ഇട്ടാല്‍ പോലും സ്‌പോയ്‌ലര്‍ ആവാന്‍ ഉള്ള സാധ്യതകളേറെ. അത്രമാത്രം ട്വിസ്റ്റ് & സസ്‌പെന്‍സ് ഒക്കെ കൊണ്ട് ഒരു അഡ്രിനലിന്‍ തീയേറ്റര്‍ എക്‌സ്പീരിയന്‍സ് ആണ് സെക്കന്റ് ഹാഫ് കൊണ്ട് മാത്രം മോണ്‍സ്റ്റര്‍ ഉണ്ടാക്കി വച്ചേക്കുന്നത്.

ഇനി ഫസ്റ്റ് ഹാഫ്‌നെ കുറിച്ച് പറയുക ആണെങ്കില്‍ മോഹന്‍ലാല്‍ തന്റെ പെര്‍ഫോമന്‍സ് കൊണ്ട് ഒരുപാട് ഇമ്പ്രെസ്സ് ചെയ്യപിച്ചൊരു ഭാഗം. എന്ത് കൊണ്ടാണ് മോഹന്‍ലാനിന് ഇപ്പോഴും ഫാമിലി ഓഡിയന്‍സിന്റെ അടുത്തും കുട്ടികളെ അടുത്ത് ഒക്കെ ഫാന്‍ ബേസ് ശക്തം എന്നതിന് ഉള്ള ഉത്തരമാണ് ലാലേട്ടന്റെ പെര്‍ഫോമന്‍സ്. ആ ഒരു കുട്ടി ആയിട്ട് ഉള്ള ലാലേട്ടന്റെ കോമ്പിനേഷന്‍ സീനുകള്‍ ഒക്കെ മനസ് നിരക്കുന്നൊരു എക്‌സ്പീരിയന്‍സ് തന്നെ ആയിരുന്നു.

ഫസ്റ്റ് ഹാഫ് ഒരുപാട് തമാശകളും ലാലേട്ടന്റെ തന്റെ ട്രേഡ് മാര്‍ക്ക് ഫ്‌ലേര്‍ട്ടിംഗ് കോമഡികള്‍ ഒക്കെ ആയി എന്റര്‍ടൈന്‍ ചെയ്യപ്പിക്കുന്ന സിനിമ പെട്ടന്ന് അങ്ങോട്ട് ട്വിസ്റ്റ്കള്‍ ആയി വേറെ ലെവല്‍ തിയേറ്റര്‍ എക്‌സ്പീരിയന്‍സിലേക്ക് പോയത് ശെരിക്കും ഞെട്ടിച്ചു കളഞ്ഞു.
പരമാവധി റിവ്യൂ ഒക്കെ അരിച്ചു പെറുക്കി വായിക്കാതെ തിയേറ്ററില്‍ പോയി കാണുക പൂര്‍ണമായും തിയേറ്റര്‍ എക്‌സ്പീരിയന്‍സ് ഡിമാന്‍ഡ് ചെയ്യുന്ന ഒരു സിനിമ ആണ് മോണ്‍സ്റ്റര്‍.