‘എങ്ങും ഹൗസ്ഫുൾ പെരുമഴ.. എക്സ്ട്രാ ഷോകൾ വച്ച് തിയറ്ററുകൾ..’ : മോൺസ്റ്റർ വമ്പൻ ഹിറ്റ്‌
1 min read

‘എങ്ങും ഹൗസ്ഫുൾ പെരുമഴ.. എക്സ്ട്രാ ഷോകൾ വച്ച് തിയറ്ററുകൾ..’ : മോൺസ്റ്റർ വമ്പൻ ഹിറ്റ്‌

വർഷങ്ങളുടെ ഇടവേളക്കുശേഷം കംപ്ലീറ്റ് ആക്ടർ മോഹൻലാൽ, ഉദയകൃഷ്ണ – വൈശാഖ് കൂട്ടുകെട്ടിനൊപ്പം ഒന്നിക്കുന്ന സിനിമയാണ് മോൺസ്റ്റർ. ഇൻഡസ്ട്രി ഹിറ്റ്‌ കൂട്ടുകെട്ട് പുലിമുരുകന് ശേഷം ശേഷം വീണ്ടും ഒന്നിക്കുന്ന സിനിമയാണ് മോൺസ്റ്റർ എന്ന പ്രത്യേകതയുമുണ്ട്. ആന്റണി പെരുമ്പാവൂർ ആശിർവാദ് സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ സിനിമ ഇന്ന് റിലീസ് ചെയ്തു, റിലീസ് കേന്ദ്രങ്ങളിൽ നിന്നെല്ലാം മികച്ച റിപ്പോർട്ടുകൾ നേടി വലിയൊരു പ്രദർശനവിജയമാണ് നേടുന്നത്. രാവിലെ മോൺസ്റ്ററിന്റെ ആദ്യ ഷോ തിയേറ്ററുകളിൽ കഴിഞ്ഞതുമുതൽ മികച്ച പ്രേക്ഷക പിന്തുണയോടെ മുന്നേറുകയാണ് ഈ മോഹൻലാൽ ചിത്രം. സിനിമയിൽ ലക്കി സിങ് എന്ന കേന്ദ്ര-കഥാപാത്രമായാണ് മോഹൻലാൽ അഭിനയിക്കുന്നത്.

മോൺസ്റ്ററിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ ഹണി റോസ്, സുദേവ് നായർ, ലക്ഷ്മി മാഞ്ചു എന്നിവരും അഭിനയിക്കുന്നു. കുടുംബ പ്രേക്ഷകർക്കടക്കം കാണാവുന്ന ഒരു മികച്ച എന്റർടൈനർ സിനിമയാണ് മോൺസ്റ്റർ എന്നാണ് സിനിമ കണ്ടിറങ്ങിയ ബഹുഭൂരിപക്ഷ പ്രേക്ഷകാഭിപ്രായം. ദീപക് ദേവാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. തിയേറ്ററുകളിൽ ഒരു മോഹൻലാൽ സിനിമ എത്തിയതോടെ സോഷ്യൽ മീഡിയയിൽ സർവ്വം മോഹൻലാൽ മയമാണ്. വളരെ തകൃതിയായി ഓൺലൈൻ മാധ്യമങ്ങൾ അടക്കം മോൺസ്റ്റർ കണ്ടിറങ്ങുന്ന പ്രേക്ഷക അഭിപ്രായങ്ങൾ, മോൺസ്റ്റർ വാർത്തകൾ എന്നിങ്ങനെ അവരുടെ സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ പുറത്തുവിടുന്ന തിരക്കിലാണ്.

 

ഇപ്പോൾ കിട്ടുന്ന ലേറ്റസ്റ്റ് വാർത്ത, മോൺസ്റ്റർ പ്രദർശിപ്പിക്കുന്ന പാലക്കാട് കരിങ്ങനാടുള്ള സിൻഡിക്കേറ്റ് സിനിമാസ് എന്ന മൾട്ടിപ്ലക്സ് തിയേറ്ററിൽ ആളുകളുടെ കുത്തൊഴുക്ക് മൂലം എക്സ്ട്രാ ഷോ ആഡ് ചെയ്തു എന്നുള്ളതാണ്. ബാക്ക് ടു ബാക്ക് ഹൗസ് ഫുൾ ഷോകളാണ് കളിക്കുന്നത്. കുടുംബ പ്രേക്ഷകർ അടക്കം ഒരുപാട് പേരാണ് മോഹൻലാലിന്റെ മോൺസ്റ്റർ അവതാരം കാണാനായി തിരക്കിട്ടു എത്തിയിരിക്കുന്നത്. മികച്ച റിപ്പോർട്ടുകൾ കിട്ടിയതോടെ കേരളത്തിൽ അങ്ങോളമിങ്ങോളം തിയറ്ററുകളിൽ ഹൗസ്ഫുൾ ഷോകളും ബോർഡുകളും നിറയുകയാണ് എന്നാണ് റിപ്പോർട്ടുകൾ. ആദ്യദിവസം ഗംഭീര കളക്ഷൻ കിട്ടാനാണ് ഇതുവരെയുള്ള നിയമനങ്ങളുടെ അടിസ്ഥാനത്തിൽ സാധ്യത. ഫസ്റ്റ് ഡേ ബോക്സ് ഓഫീസ് കളക്ഷൻ എത്രയെന്ന് അറിയാനുള്ള കൗതുകത്തിലാണ് ആരാധകർ. മിക്കവാറും നാളെ ബോക്സ് ഓഫീസ് കളക്ഷൻ സംബന്ധിച്ചുള്ള അപ്ഡേറ്റ് ഉണ്ടാകുമെന്ന് റിപ്പോർട്ടുണ്ട്.