“ചിത്രത്തിൽ വലിയ പ്രാധാന്യമൊന്നും ഇല്ലാതിരുന്നിട്ടും മോഹൻലാൽ ആ കഥാപാത്രത്തെ ഏറ്റെടുക്കുകയായിരുന്നു”- പഞ്ചാഗ്നിയിലെ കഥാപാത്രം മോഹൻലാൽ ഏറ്റെടുക്കാനുള്ള കാരണത്തെക്കുറിച്ച് നിർമ്മാതാവ്
1 min read

“ചിത്രത്തിൽ വലിയ പ്രാധാന്യമൊന്നും ഇല്ലാതിരുന്നിട്ടും മോഹൻലാൽ ആ കഥാപാത്രത്തെ ഏറ്റെടുക്കുകയായിരുന്നു”- പഞ്ചാഗ്നിയിലെ കഥാപാത്രം മോഹൻലാൽ ഏറ്റെടുക്കാനുള്ള കാരണത്തെക്കുറിച്ച് നിർമ്മാതാവ്

എം ടി വാസുദേവൻ നായർ എഴുതിയ ഹരിഹരൻ സംവിധാനം ചെയ്ത 1986 പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ആയിരുന്നു പഞ്ചാഗ്നി. കഥയുടെ മുഖ്യപ്രമേയം എന്നത് നക്സൽ പ്രവർത്തനം തന്നെയാണ്. മോഹൻലാൽ, ഗീത, നദിയ മൊയ്തു, തിലകൻ നെടുമുടി വേണു തുടങ്ങി നിരവധി താരങ്ങളാൽ സമ്പന്നമായിരുന്നു ചിത്രം. ഒരു നക്സൽ പ്രവർത്തകയുടെ രണ്ടാഴ്ചത്തെ പരോൾ കാലാവധിയിൽ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിലെ പ്രധാന ഇതിവൃത്തം ആയി വരുന്നത്. ഇന്ദിര എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയത് ഗീത ആയിരുന്നു. ഇപ്പോൾ ചിത്രത്തെപ്പറ്റിയും അതിലെ മോഹൻലാലിന്റെ പ്രകടനത്തെ കുറിച്ചുമൊക്കെ നിർമാതാവായ ജി ജയകുമാർ പറയുന്ന വാക്കുകളാണ് ശ്രെദ്ധ നേടുന്നത്.

എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് പഞ്ചാഗ്നിയിൽ മോഹൻലാൽ അവതരിപ്പിച്ചത്. ചിത്രത്തിൽ വലിയ പ്രാധാന്യമൊന്നും ഇല്ലാതിരുന്നിട്ടും മോഹൻലാൽ ആ കഥാപാത്രത്തെ ഏറ്റെടുക്കുകയായിരുന്നു ചെയ്തത്. വ്യത്യസ്ത കഥാപാത്രങ്ങളെ കൊണ്ടുവരാൻ ശ്രമിക്കുന്ന ആളാണ് മോഹൻലാൽ. താൻ ചെയ്യുന്ന കഥാപാത്രത്തെ കുറിച്ച് അദ്ദേഹം നന്നായി പഠിക്കും. അതിനു അനുസരിച്ച് അതിനുവേണ്ടി വർക്ക് ചെയ്യും. നക്സൽ പ്രവർത്തകയായ ഗീതയുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ഫ്രീലാൻസ് പത്രപ്രവർത്തകൻ ആയാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്. ഇന്നും പഞ്ചാഗ്നി മോഹൻലാലിന്റെ പേരിലാണ് അറിയപ്പെടുന്നത്.

ചിത്രത്തിൽ കൂടുതൽ പ്രാധാന്യം ഗീതയ്ക്ക് ആണ് എന്ന് അറിഞ്ഞിട്ടും മോഹൻലാൽ ആ കഥാപാത്രത്തെ ഏറ്റെടുക്കാൻ കാണിച്ച മനസ്സിനെക്കുറിച്ച് ആയിരുന്നു നിർമാതാവ് സംസാരിച്ചിരുന്നത്. ചിത്രത്തിൽ മോഹൻലാലിനെയും ഗീതയേയും കൂടാതെ നദിയ മൊയ്തു, തിലകൻ, നെടുമുടി വേണു, ദേവൻ, തുടങ്ങിയവരും പ്രധാന വേഷത്തിൽ തന്നെയായിരുന്നു എത്തിയിരുന്നത്. ഒരു കഥാപാത്രത്തിന്റെ പ്രാധാന്യം അല്ല മോഹൻലാൽ നോക്കുന്നത് എന്നത് ഈ ഒറ്റ കഥാപാത്രത്തിലൂടെ തന്നെ പ്രേക്ഷകർക്ക് മനസ്സിലാക്കാൻ സാധിക്കും.

വന്നുപോകുന്ന ഒരു കഥാപാത്രം ആണെങ്കിൽ പോലും അത് കണ്ടതായി കയ്യൊപ്പ് ചാലിക്കാൻ മോഹൻലാലിന്റെ സാധിച്ചിട്ടുണ്ട് സമ്മർ ഇൻ ബത്‌ലഹേം എന്ന ചിത്രത്തിലെ മത്സരത്തിൽ ഒന്നുതന്നെയായിരുന്നു ഇന്നും പ്രേക്ഷകർ വളരെ ഇഷ്ടത്തോടെ ഓർമ്മിക്കാൻ കാരണം മോഹൻലാലിന്റെ മികച്ച പ്രകടനം തന്നെയായിരുന്നു അതുപോലെ തന്നെയാണ് അദ്ദേഹം ഓരോ ചിത്രങ്ങളിലും തന്റെ കഴിവ് തെളിയിക്കുന്നത് മുഴുനീള വേഷങ്ങളിൽ മാത്രമേ താൻ അഭിനയിക്കൂ എന്ന് ഒരിക്കലും അദ്ദേഹം വാശി പിടിച്ചിട്ടില്ല വ്യത്യസ്തമായ കഥാപാത്രങ്ങൾ നിൽക്കുന്ന ചിത്രങ്ങൾ എന്നും അദ്ദേഹത്തിന് പ്രിയപ്പെട്ടതായിരുന്നു