‘എമ്പുരാൻ’ ഉടൻ! വളരെ ശ്രെദ്ധിച്ച് തിരക്കഥ തയ്യാറാക്കാൻ മുരളി ഗോപി തയ്യാറെടുക്കുന്നു?
1 min read

‘എമ്പുരാൻ’ ഉടൻ! വളരെ ശ്രെദ്ധിച്ച് തിരക്കഥ തയ്യാറാക്കാൻ മുരളി ഗോപി തയ്യാറെടുക്കുന്നു?

ലാല്‍ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന മലയാള ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച നടനാണ് മുരളി ഗോപി. ഭരത് ഗോപി എന്ന അനശ്വര നടന്റെ മകനെന്ന മേല്‍വിലാസം മാത്രമായിരുന്നു അന്ന് മുരളി ഗോപിക്ക് ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് മലയാള സിനിമയ്ക്ക് ഒഴിച്ചുകൂടാനാവാത്ത തിരക്കഥാകൃത്തുമായി മുരളി ഗോപി മാറുകയായിരുന്നു. മോഹന്‍ലാല്‍ നായകനായെത്തി ബോക്‌സ്ഏഫീസില്‍ തരംഗം സൃഷ്ടിച്ച ലൂസിഫര്‍ ഉള്‍പ്പടെയുള്ള സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് മുരളീഗോപി തിരക്കഥ രചിച്ചു.

ഇപ്പോഴിതാ എമ്പുരാന്‍ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് ഈ ചിത്രം. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. എമ്പുരാന്‍ എന്ന ചിത്രം പണിപ്പുരയിലാണെന്നും മോഹന്‍ലാല്‍ എന്ന അത്ഭുതപ്രതിഭയെക്കുറിച്ചും മുരളി ഗോപി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ചിത്രത്തിന്റെ ഷൂട്ടിംങ് ഈ വര്‍ഷം പകുതിയോടെ ആരംഭിക്കും.

മോഹന്‍ലാല്‍ മലയാളം കണ്ട ഏറ്റവും വലിയ സൂപ്പര്‍ താരമാണ്. ലൂസിഫര്‍ ചിത്രത്തിലെ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തെ കുറിച്ച് മനസില്‍ വരുന്നത് 2007ല്‍ ആണ്. ആ കഥാപാത്രം കുറച്ച് നേരം തന്നെ മനസില്‍ കണ്ടപ്പോള്‍ വന്നത് ലാലേട്ടന്റെ മുഖം തന്നെയായിരുന്നു. അതിനുള്ള ഗ്രാവിറ്റസ് എന്ന പറയുന്നത് ഇത് ലാലേട്ടന്‍ ചെയ്താല്‍ നന്നായിരിക്കുമെന്നായിരുന്നുവെന്നും മുരളി ഗോപി പറയുന്നു. ത്രീപാര്‍ട്ട് ഫിലിം സീരീസാണ് എമ്പുരാന്‍. ലൂസിഫറിന്റെ സെക്കന്റ് ഇന്‍സ്റ്റാള്‍മെന്റാണ് എമ്പുരാന്‍. ഇനിയൊരു തേര്‍ഡ് പാര്‍ട്ട് കൂടി ഐഡിയയില്‍ ഉണ്ടെന്നും ലൂസിഫര്‍ ഒരു കെട്ടുകഥയല്ലെന്നും അന്വേഷിച്ച് നിരീക്ഷിച്ച് കണ്ടെത്തിയ സത്യങ്ങളാണെന്നും മുരളി ഗോപി പറഞ്ഞിരുന്നു.

ഭ്രമരത്തിലും ദൃശ്യം 2ലും മോഹന്‍ലാലിനൊപ്പ മുരളി ഗോപി അഭിനയിച്ചിരുന്നു. മോഹന്‍ലാലിനെപോലെ തന്നെ ചിത്രത്തിലൂടനീളം നല്ല പെര്‍ഫോമന്‍സ് കാഴ്ച്ചവെച്ച താരമാണ് മുരളി ഗോപി. ഞാന്‍ മോഹന്‍ലാലിനൊപ്പം ചെയ്ത ചിത്രങ്ങളിലൊന്നും മത്സരിച്ച് അഭിനയിച്ചിട്ടില്ലെന്നും അഭിനയം ഒരു മത്സരമല്ലെന്നും അദ്ദേഹം പറയുന്നു. ഇതൊരു കൊടുത്തു വാങ്ങലാണ്. പിന്നെ പഴയ ചോദ്യപേപ്പറുകള്‍ വായിച്ച് പരീക്ഷക്ക് വരുന്നത് പോലെ ആര്‍ട്ടില്‍ ഒരിക്കലും വരാന്‍ പറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഞാന്‍ വിശ്വസിക്കുന്നത് നമ്മള്‍ ചെയ്യുന്ന കഥാപാത്രങ്ങളെല്ലാം തന്നെ നമ്മുടെ ഉള്ളില്‍ ഉണ്ടാകുമെന്നാണ്.

നമുക്ക് മുന്നില്‍ മഹാനടന്മാര്‍ വന്ന് അഭിനയിക്കുമ്പോള്‍ നമ്മള്‍ അത് ഫുള്‍ ഹോണറിലും ഹ്യുമിലിറ്റിയിലുമാണ് എടുക്കേണ്ടത്. അഭിനയിക്കുന്ന സമയത്ത് ഒറു ഹൈ ഉണ്ട്, അത് തന്നെയാണ് എന്‍ജോയ്‌മെന്റ്. പിന്നെ നമ്മള്‍ ചെയ്തിട്ടുള്ള ചില വൈവിധ്യങ്ങള്‍ അത് സിനിമ കണ്ടിറങ്ങി വരുന്നവരിലേക്ക് എത്തി എന്നറിയുമ്പോഴുള്ള ഒറു സന്തോഷമുണ്ട്. അച്ഛന്‍ തന്റെ ഇന്‍സ്പിരേഷണില്‍ ഉള്ള ഏറ്റവും വലിയ ആളാണെന്നും മുരളി ഗോപി കൂട്ടിച്ചേര്‍ത്തു.