“ദൈവം അനുഗ്രഹിച്ച് വിട്ട ഒരു കലാകാരനാണ് മോഹൻലാൽ ”: മഞ്ജു വാര്യർ മോഹൻലാലിനെ കുറിച്ച് പറയുന്ന വാക്കുകൾ
1 min read

“ദൈവം അനുഗ്രഹിച്ച് വിട്ട ഒരു കലാകാരനാണ് മോഹൻലാൽ ”: മഞ്ജു വാര്യർ മോഹൻലാലിനെ കുറിച്ച് പറയുന്ന വാക്കുകൾ

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യർ. മലയാളത്തിൻ്റെ ലേഡി സൂപ്പർ സ്റ്റാർ എന്നാണ് താരത്തെ അറിയപ്പെടുന്നത്. വിവാഹ ശേഷം അഭിനയത്തിൽ നിന്ന് പൂർണമായി വിട്ടുനിൽക്കുകയായിരുന്നു താരം. വർഷങ്ങൾക്കു ശേഷം ഹൗ ഓൾഡ് ആർ യൂ എന്ന സിനിമയിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തിയപ്പോഴും മലയാളികൾ താരത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചു. രണ്ടാം വരവിൽ ലുക്കിലും ഭാവത്തിലും അടിമുടി മാറിയ മഞ്ജുവിനെയാണ് മലയാളികൾ കണ്ടത്.

ഇപ്പോൾ മലയാളത്തിലെ മികച്ച താരങ്ങളിലൊരാളാണ് മഞ്ജു വാര്യർ. സഹോദരൻ മധു വാര്യർ സംവിധാനം ചെയ്ത്, മഞ്ജു വാര്യർ നിർമ്മിക്കുകയും അഭിനയിക്കുകയും ചെയ്യുന്ന ലളിതം സുന്ദരം എന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. പുതിയ സിനിമയുടെ വിശേഷങ്ങൾ പങ്കുവെയ്ക്കുന്നതിനിടെ മഞ്ജുവാര്യർ നടൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

ദൈവം അനുഗ്രഹിച്ചു വിട്ട ഒരു കലാകാരനാണ് മോഹൻലാൽ എന്നാണ് മഞ്ജുവാര്യർ പറയുന്നത്. ഇരുവരും ഒന്നിച്ച് ഏഴോ എട്ടോ സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. അദ്ദേഹത്തിന് കിട്ടിയ ആ ഒരു കഴിവിനെ ഒരുപാട് വാല്യു ചെയ്യുന്ന ഒരാളാണ് താനെന്നും മഞ്ജുവാര്യർ പറഞ്ഞു. മാത്രമല്ല മോഹൻലാൽ ജോലിയോട് കാണിക്കുന്ന ആത്മാര്‍ഥത, സമയനിഷ്ഠ, സിനിമയോടുള്ള ഡെഡിക്കേഷന്‍, സമയം പാലിക്കാനുള്ള ഒരു ഡിസിപ്ലിൻ തുടങ്ങിയവയെക്കുറിച്ചും താരം സംസാരിച്ചു.

ലാലേട്ടൻ്റെ സിനിമകളിൽ ഒരിക്കലും തനിക്ക് കിട്ടിയ കഥാപാത്രം ചെറുതാണോ എന്ന് തോന്നിയിട്ടില്ല. എപ്പോഴും തനിക്ക് വേണ്ടി നല്ല കഥാപാത്രങ്ങളെ മാറ്റി വയ്ക്കാറുണ്ട്. അതുതന്നെയാണ് തനിക്ക് ഏറ്റവും സ്പെഷ്യലെന്ന് താരം പറയുന്നു. അതുപോലെ തന്നെ ലാലേട്ടൻ്റെ സിനിമയിൽ ഓവർ ഷാഡോയായി പോകുമോ എന്ന പേടി ഒന്നുമില്ലാതെ തനിക്ക് ധൈര്യമായി അഭിനയിക്കാൻ കഴിയുന്നുമെന്നും താരം വ്യക്തമാക്കി.

വളരെയധികം ഡെഡിക്കേഷനും സിനിമയോട് ആത്മാർത്ഥതയുമുള്ള വ്യക്തിയാണ് മോഹൻലാലെന്നും താരം പറഞ്ഞു. ഇതിനോടകം തന്നെ മഞ്ജുവാര്യരുടെ വാക്കുകൾ മോഹൻലാൽ ആരാധകർ ഏറ്റെടുക്കുകയും ഫാൻസ് പേജുകളിൽ ഇടം പിടിക്കുകയും ചെയ്തു. അതോടൊപ്പം, ‘ലളിതം സുന്ദരം’ എന്ന പേര് പോലെ തന്നെ ലളിതവും സുന്ദരവുമായ ചെറിയ സിനിമയാണ് തൻ്റേതെന്നും, കാണുന്നവർക്ക് സന്തോഷം നൽകുന്ന ചിത്രമാണെന്നും മഞ്ജുവാര്യർ പറഞ്ഞിട്ടുണ്ട്.