Latest News

മോഹൻലാൽ അതിഥി വേഷത്തിൽ എത്തും! പൃഥ്വിരാജ് സുകുമാരൻ എന്ന ഒറ്റപ്പേരിന്റെ പുറത്ത്

പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കടുവ. സംവിധായകന്‍ ഷാജി കൈലാസ് എട്ട് വര്‍ഷത്തിന് ശേഷം സംവിധാന രംഗത്തേക്ക് മടങ്ങിയെത്തുന്ന ചിത്രം കൂടിയാണ് ഇത്. ഇപ്പോഴിതാ, കടുവ എന്ന ചിത്രവുമായി ബന്ധപ്പെട്ട പുതിയ വാര്‍ത്തയാണ് ആരാധകരെ സന്തോഷിപ്പിക്കുന്നത്. ചിത്രത്തില്‍ ആരാധകരുടെ പ്രിയ നടന്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തുന്നുവെന്നതാണ് ആ വാര്‍ത്ത. പത്ത് മിനുറ്റ് മാത്രം ദൈര്‍ഘ്യമുള്ള സീനിലാകും മോഹന്‍ലാല്‍ എത്തുക എന്നും വാര്‍ത്തയുണ്ട്.

സംയുക്തയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. പൃഥ്വിരാജിന് പുറമെ വിവേക് ഒബ്റോയ്, ദിലീഷ് പോത്തന്‍, സിദ്ദിഖ്, അജു വര്‍ഗീസ്, തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അതേസമയം, ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. വലിയ പ്രേക്ഷക ശ്രദ്ധനേടിയ ടീസര്‍ തന്നെയായിരുന്നു അത്. ഒരു മാസ് ത്രില്ലര്‍ തന്നെയാണ് ചിത്രം എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. പൃഥ്വിരാജിന്റെ കിടിലന്‍ പെര്‍ഫോമന്‍സ് ആണ് ടീസറില്‍ ഉടനീളം കാണാന്‍ സാധിക്കുന്നത്. ഒരു മില്ല്യണിലധികം പ്രേക്ഷകരാണ് കടുവയുടെ ടീസര്‍ കണ്ടത്. ചിത്രത്തില്‍ വിവേവ് ഒബ്റോയിയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

കടുവാക്കുന്നേല്‍ കുറുവാച്ചന്‍ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തില്‍ എത്തുന്നത്. പൃഥ്വിരാജിന്റെ എതിരാളിയായി എത്തുന്ന വിവേക് ഒബ്റോയ്യുടെ കഥാപാത്രമാണ് ജയിംസ് ഏലിയാസ് മാഞ്ഞിലേടത്ത് എന്നത്. അതേസമയം, വിവേക് ഒബ്റോയിയുടെ രണ്ടാമത്തെ മലയാള ചിത്രമാണ് കടുവ. ജൂണ്‍ 30ന് ചിത്രം തിയേറ്ററില്‍ എത്തും. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്. പൃഥ്വിരാജിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രമായിരുന്നു ജന ഗണ മന. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഗംഭീര അഭിനയം കാഴ്ചവെച്ച സിനിമയായിരുന്നു ഇത്. ചിത്രത്തിന്റെ ടീസര്‍ പുറത്ത് ഇറങ്ങിയത് മുതല്‍ നല്ല അഭിപ്രായമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തു നിന്നും ഉണ്ടായത്. അതു പോലെ തന്നെ ചിത്രം തിയേറ്ററില്‍ എത്തിയതോടെ വന്‍ കൈയ്യടിയോടെയാണ് ആരാധകര്‍ ചിത്രത്തെ വരവേറ്റത്.