ലോകസിനിമാ പ്രേക്ഷകരെ രോമാഞ്ചം കൊള്ളിച്ച DON’T BREATH പോലെ 12TH MAN ത്രില്ലടിപ്പിക്കുമോ? ; റിലീസ് ഉടൻ
1 min read

ലോകസിനിമാ പ്രേക്ഷകരെ രോമാഞ്ചം കൊള്ളിച്ച DON’T BREATH പോലെ 12TH MAN ത്രില്ലടിപ്പിക്കുമോ? ; റിലീസ് ഉടൻ

ദൃശ്യം 2ന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് ട്വല്‍ത്ത് മാന്‍. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം കൂടിയാണ് ട്വല്‍ത്ത് മാന്‍. ദൃശ്യവും അതിന്റെ രണ്ടാംഭാഗവുമെല്ലാം പ്രേക്ഷകര്‍ മുള്‍മുനയില്‍ ഇരുന്ന് കണ്ട ചിത്രങ്ങളായത്‌കൊണ്ട് തന്നെ പ്രേക്ഷകരില്‍ ആകാംഷ കൂടുതലാണ്. മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷയും ഏറുകയാണ്. എന്തു ദുരൂഹതയാകും മോഹന്‍ലാല്‍ ചിത്രത്തില്‍ മറനീക്കി പുറത്തുവരികയെന്ന ആകാംക്ഷയിലാണ് സിനിമാപ്രേമികള്‍ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്. രഹസ്യങ്ങളുടെ ചുരുളഴിക്കാന്‍ പന്ത്രണ്ടാമനായി മോഹന്‍ലാല്‍ എത്തുന്നതാണ് ടീസര്‍ സൂചിപ്പിക്കുന്നത്. ഏറെ നിഗൂഢതകളും സംശയങ്ങളും ജനിപ്പിച്ചു കൊണ്ടാണ് ടീസര്‍ തയ്യാറാക്കിയിരിക്കുന്നത്. ടീസറിന് താഴെ നിരവധി കമന്‍ുകളും വന്നിട്ടുണ്ട്. ദൃശ്യം സീരീസ് പോലെ ഒരുപാട് ഭാഷകളിലേക്ക് റീമേക്ക് ചെയ്യാന്‍ സാധ്യത ഉള്ള പടമാണ് ട്വല്‍ത്ത് മാന്‍ എന്നായിരുന്നു ഒരാള്‍ ടീസര്‍ കണ്ടതിന് ശേഷം നല്‍കിയ കമന്റ്. മറ്റൊരാള്‍ കമന്റ് ചെയ്തിരിക്കുന്നത് ടീസര്‍ കണ്ടതിന് ശേഷം അഗത ക്രിസ്റ്റിയുടെ ‘ആന്‍ഡ് ദെന്‍ ദേര്‍ വേര്‍ നണ്‍’ എന്ന പുസ്തകമാണ് തന്നെ ഓര്‍മ്മിപ്പിക്കുന്നതെന്നും പറയുന്നു. എന്തായാലും ചിത്രമൊരു ഡാര്‍ക്ക് ത്രില്ലര്‍ തന്നെയായിരിക്കുമെന്നതില്‍ സംശയമില്ല.

2016-ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ഹൊറര്‍-ത്രില്ലര്‍ ചിത്രമാണ് ഡോണ്ട് ബ്രീത്ത്. ശ്വാസമടക്കി പിടിച്ച് കണ്ടിരുന്ന ചിത്രമായിരുന്നു അത്. ഈ ഹോളിവുഡ് ചിത്രത്തെപോലെ ശ്വാസമടക്കി പിടിച്ച് കണേണ്ട സിനിമ ആയിരിക്കുമോ മോഹന്‍ലാലിന്റെ ട്വല്‍ത്ത് മാന്‍ എന്ന ത്രില്ലിലാണ് സിനിമാ പ്രേമികള്‍. ചിത്രത്തിന്റെ ടീസര്‍ കണ്ട് കഴിഞ്ഞപ്പോള്‍ തന്നെ എല്ലാവരും ഒന്നടങ്കം പറയുന്നത് ട്വല്‍ത്ത് മാന്‍ തീര്‍ച്ചയായും ശ്വാസമടക്കിപിടിച്ച് കാണേണ്ട ചിത്രം തന്നെയായിരിക്കുമെന്നാണ്. ഡയറക്ട് ഒടിടി റിലീസ് ആയാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുക. ഉടന്‍ തന്നെ ചിത്രം റിലീസ് ചെയ്യുമെന്നും മോഹന്‍ലാല്‍ അറിയിച്ചിരുന്നു.

ചിത്രത്തിന്റെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത് നവാഗതനായ കൃഷ്ണകുമാര്‍ ആണ്. ഹരിപ്പാട് ആനാരി സ്വദേശിയാണ് അദ്ദേഹം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ട്വല്‍ത്ത് മാന്‍ നിര്‍മ്മിക്കുന്നത്. അനുശ്രീ, അദിതി രവി, ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ്, വീണ നന്ദകുമാര്‍, ശിവദ നായര്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിലെ നിര്‍ണായക കഥാപാത്രങ്ങളായെത്തുന്നുണ്ട്. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. രാജീവ് കോവിലകമാണ് ചിത്രത്തിന്റെ കലാസംവിധായകന്‍. ലിന്റ ജീത്തുവാണ് ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈന്‍.