മലയാള സിനിമയിലെ പ്രമുഖ നടനാണ് മുകേഷ്. പ്രശസ്ത നാടക നടനും, നാടക സംവിധായകനുമായ ഒ മാധവന്റെ മകന്‍ കൂടിയായ മുകേഷ് ബലൂണ്‍ എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്ത് പ്രവേശിക്കുന്നത്. പിന്നീടങ്ങോട്ട് നിരവധി ഹാസ്യചിത്രങ്ങളില്‍ അഭിനയിച്ചു. സിദ്ദിക്ക് ലാല്‍ സംവിധാനം ചെയ്ത റാംജിറാവ് സ്പീക്കിങ് എന്ന സിനിമയിലെ അദ്ദേഹത്തിന്റെ അഭിനയം മികച്ചതായിരുന്നു. തുടര്‍ന്ന് മുകേഷ് നായകനായ ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രം കേരളത്തിലെ പ്രേക്ഷകര്‍ വന്‍ കൈയ്യടിയോടെ സ്വീകരിച്ചു. ഇതിന്റെ തുടര്‍ച്ചയായി ടൂ ഹരിഹര്‍ നഗര്‍, ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍ തുടങ്ങിയ മുകേഷിന്റെ രണ്ടു ചിത്രങ്ങള്‍ കൂടി പ്രേക്ഷകര്‍ വന്‍ സ്വീകാര്യതയോടെ ഏറ്റെടുത്തു.
കൗതുക വാര്‍ത്തകള്‍, തൂവല്‍സ്പര്‍ശം, ഗോഡ് ഫാദര്‍ തുടങ്ങി ധാരാളം ഹിറ്റ് സിനിമകള്‍ കൂടി മുകേഷ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചു. മുകേഷ് ഏറ്റവും കൂടുതല്‍ സിനിമകളില്‍ നായകനായി അഭിനയിച്ചത് തൊണ്ണൂറുകളിലായിരുന്നു. അതില്‍ കൂടുതലും ജനങ്ങള്‍ കാണാന്‍ ഇഷ്ടപ്പെടുന്ന കോമഡി ചിത്രങ്ങളായിരുന്നു ചെയ്തിരുന്നത്. മുകേഷ് – മോഹന്‍ലാല്‍, മുകേഷ് – ജയറാം, മുകേഷ് – ജഗദീഷ് കൂട്ടുകെട്ടില്‍ ധാരാളം അടിപൊളി ചിത്രങ്ങള്‍ തിയേറ്ററില്‍ എത്തി. കൂടാതെ, വിനോദയാത്ര, ഉദയനാണ് താരം എന്നീ സിനിമകളിലെ മുകേഷിന്റെ സപ്പോര്‍ട്ടിംഗ് റോളുകള്‍ പ്രേക്ഷക പ്രീതിനേടി. അതേസമയം, കഥപറയുമ്പോള്‍, തട്ടത്തിന്‍ മറയത്ത് എന്നീ സിനിമകളുടെ നിര്‍മ്മാണവും അദ്ദേഹം ചെയ്തു.
‘ മലയാള സിനിമയിലെ ഒരു മഹത് വ്യക്തിയാണ് മമ്മൂക്ക. അദ്ദേഹത്തിന്റെ ഓരോ അഭിനയവും ഞങ്ങളെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്. അച്ചടക്കം കൊണ്ടും, ആത്മാര്‍പ്പണം കൊണ്ടും നമ്മുടെ രാജ്യത്തെ ഞെട്ടിച്ച ഒരു വ്യക്തിത്വമാണ് മമ്മൂക്ക. അദ്ദേഹത്തിന്റെ കൂടെ ഒരുപാട് ചിത്രങ്ങളില്‍ താന്‍ അഭിനയിച്ചിട്ടുണ്ടെന്ന് മുകേഷ് പറഞ്ഞു. അതേസമയം, ഇടതുപക്ഷ വിശ്വാസിയായിരുന്ന മുകേഷ് കൊല്ലം നിയമസഭാ മണ്ഡലത്തില്‍ നിന്ന് സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. ഒരു സി ബി ഐ ഡയറിക്കുറിപ്പ്, അപരന്‍, തനിയാവര്‍ത്തനം, കാക്കത്തൊള്ളായിരം, ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, ഒറ്റയാള്‍ പട്ടാളം, കല്യാണ പിറ്റേന്ന്, ഫ്രണ്ട്‌സ്, മാട്ടുപെട്ടി മച്ചാന്‍, മാന്നാര്‍ മത്തായി സ്പീക്കിംഗ്, അമേരിക്കന്‍ അമ്മായി, അമ്മ അമ്മായിയമ്മ, തുടങ്ങിയവയാണ് മുകേഷിന്റെ ഹിറ്റ് ചിത്രങ്ങള്‍.