Latest News

‘എല്ലാവിധ ഐശ്വര്യങ്ങളും സന്തോഷവും സമാധാനവും ഈശ്വരന്‍ തരട്ടെ’ ; മണികഠ്ണന്റെ കുഞ്ഞിന് ആശംസ അറിയിച്ച് മോഹന്‍ലാല്‍

ndaലിജോ ജോസ് പെല്ലിശ്ശേരി മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന സിനിമയാണ് മലൈക്കോട്ടൈ വാലിബന്‍. ചിത്രത്തിന്റെ ഷൂട്ടിലാണ് നടന്‍ മോഹന്‍ലാല്‍ ഇപ്പോള്‍. ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമെന്ന നിലയില്‍ ലൊക്കേഷനില്‍ നിന്നും പുറത്തുവരുന്ന അപ്‌ഡേഷനുകളും വീഡിയോകളും വൈറലാകാറുണ്ട്. അത്തരത്തില്‍ നടന്‍ മണികണ്ഠന്‍ പങ്കുവച്ചൊരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. മണികണ്ഠന്റെ മകന്‍ ഇസൈയ്ക്ക് ആശംസ അറിയിച്ചു കൊണ്ടുള്ള മോഹന്‍ലാലിന്റെ വീഡിയോ ആണിത്.

12th Man, directed by Mohanlal and Drishyam, is now in production : Bollywood News - Bollywood Hungama

മണികണ്ഠന് ഒപ്പം നിന്നാണ് നടന്റെ ആശംസ സന്ദേശം. ‘പിറന്നാള്‍ ആശംസകള്‍ ഇസൈ മണികണ്ഠന്‍. ഒരുപാട് സ്‌നേഹത്തോടെ പ്രാര്‍ത്ഥനയോടെ ഹാപ്പി ബര്‍ത്ത് ഡേ. ഞാന്‍ ആരാണെന്ന് കുറച്ച് വലുതാകുമ്പോള്‍ അച്ഛനോട് ചോദിച്ചാല്‍ പറഞ്ഞ് തരും. കേട്ടോ. എല്ലാവിധ ഐശ്വര്യങ്ങളും സന്തോഷവും സമാധാനവും എല്ലാം ഈശ്വരന്‍ തരട്ടെ’, എന്നാണ് കുഞ്ഞിന് ആശംസ അറിയിച്ച് മോഹന്‍ലാല്‍ പറഞ്ഞത്.

അതേസമയം, ‘അവന്റെ ജീവിതത്തില്‍, അവന് കിട്ടുന്ന ഏറ്റവും വലിയ പിറന്നാള്‍ സമ്മാനമാണിത്’ എന്ന് മണികണ്ഠന്‍ മോഹന്‍ലാലിനോട് പറഞ്ഞു. പിന്നാലെ നിരവധി പേരാണ് ഇസൈയ്ക്ക് ആശംസയുമായി വരുന്നത്. ഈ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.അതുപോലെ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്ന് മറ്റൊരു വാര്‍ത്തയും പുറത്തു വന്നിരുന്നു. ചിത്രത്തില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹരീഷ് പേരടി മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണത്.

യഥാർത്ഥ വിസ്മയം, അഭിനയത്തിൽ മാത്രമല്ല മനുഷ്യത്വത്തിലും; മോഹൻലാലിനെ പുകഴ്ത്തി ഹരീഷ് പേരടി, Hareesh Peradi, Mohanlal, Olavum Theeravum Movie, Priyadarshan, MT Vasudevan Nair

ലിജോ അവതരിപ്പിക്കുന്ന പുതുമുഖ നടന്‍ മനോജിന്റെ പിറന്നാളാണ്… മുന്നില്‍ നില്‍ക്കുന്ന ഞങ്ങളല്ല താരങ്ങള്‍… വലിപ്പച്ചെറുപ്പമില്ലാതെ, പകയും വിദ്വേഷവുമില്ലാതെ എല്ലാവരെയും കൂടെ നിര്‍ത്തുന്ന.. എല്ലാവരെയും മുന്നിലേക്ക് തള്ളി നിര്‍ത്തുന്ന.. ആ പിന്നില്‍ നില്‍ക്കുന്ന ആ മഞ്ഞ കുപ്പായക്കാരനാണ് യഥാര്‍ത്ഥ താരം.. നമ്മുടെ ലാലേട്ടന്‍.. അയാള്‍ക്ക് പകരം മറ്റൊരാള്‍ ആയിരുന്നെങ്കില്‍ ഒരു നോ മതി… ഞാനൊന്നും ഈ സിനിമയിലേ ഉണ്ടാകില്ല.. പക്ഷേ ആ മനുഷ്യന്‍ എന്നോടെന്നല്ല ആരോടും അങ്ങിനെ പറയില്ല… അഭിമാനത്തോടെ ഞാന്‍ പറയും.. ഇത് മഹാനടന്‍ മാത്രമല്ല… മഹാ മനുഷ്യത്വവുമാണ്.. ഒരെയൊരു മോഹന്‍ലാല്‍…, ഹരീഷ് പേരടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Malaikottai Valiban Official First Look is Out | Mohanlal and Lijo Jose Pellissery's Dream Project - YouTube

അതേസമയം, മോഹന്‍ലാലിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളില്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മലൈക്കോട്ടൈ വാലിബന്‍. ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവര്‍ ചിത്രത്തിന്റെ ഭാഗമാണ്. രാജസ്ഥാനില്‍ത്തന്നെയാണ് സിനിമയുടെ പൂര്‍ണ്ണമായ ചിത്രീകരണം.