ഏഴു നായികമാര്‍! പ്രഭുദേവയുടെ സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം ‘ബഗീര’; കേരളത്തിലേക്ക്

തെന്നിന്ത്യന്‍ സൂപ്പര്‍താരം പ്രഭുദേവ പ്രധാന വേഷത്തിലെത്തുന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമായ ‘ബഗീര’ കേരളത്തിലേക്ക്. മാര്‍ച്ച് 24ന് ആണ് ചിത്രത്തിന്റെ കേരള റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ശ്രീ ബാല എന്റര്‍ടെയിന്‍മെന്റ് ആണ് ചിത്രം കേരളത്തിലേക്ക് വിതരണം ചെയ്യുന്നത്. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് പ്രഭുദേവ തന്നെയാണ്. ബഗീരയില്‍ സീരിയല്‍ കില്ലറിന്റെ വേഷത്തിലാണ് പ്രഭു ദേവ എത്തുന്നത്.

Bagheera (2023) - IMDb

ഏഴ് നായികമാരാണ് ഈ സിനിമയിലുള്ളത്. അമൈറ ദസ്തര്‍, രമ്യ നമ്പീശന്‍, ജനനി അയ്യര്‍, സഞ്ചിത ഷെട്ടി, ഗായത്ര ശങ്കര്‍, സാക്ഷി അഗര്‍വാള്‍, സോണിയ അഗര്‍വാള്‍ എന്നിവരാണ് നായികമാര്‍. ഇവരെ കൂടാതെ, ഇസായ് കുമാര്‍, നാസ, പ്രഗതി എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഭരതന്‍ പിക്ചേഴ്സിന്റെ ബനറില്‍ ആര്‍വി ഭരതനാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീതം നിര്‍വഹിക്കുന്നത് ഗണേശന്‍ എസ് ആണ്. ഛായാഗ്രഹണം സെല്‍വകുമാര്‍ എസ് കെ, റൂബനാണ് എഡിറ്റര്ഡ. നൃത്ത സംവിധാനം രാജു സുന്ദരം, വസ്ത്രലംങ്കാരം സായ്, മേക്കപ്പ് കുപ്പു സ്വാമി. വാര്‍ത്ത പ്രചരണം: പി.ശിവപ്രസാദ്.

bagheera: Prabhu Deva-starrer movie 'Bagheera' to release on March 3, reveals new poster - The Economic Times

അതേസമയം, മലയാള ചിത്രമായ ആയിഷയില്‍ പ്രഭുദേവയുടെ കൊറിയോഗ്രഫിയില്‍ പുറത്തിറങ്ങിയ ഗാനം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മഞ്ജു വാര്യര്‍ നായികയായി എത്തിയ ഇന്തോ-അറബിക് ചിത്രമായിരുന്നു ഇത്. ‘കണ്ണില് കണ്ണില്’ എന്ന് തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് അഹി അജയന്‍ ആണ്. ബി കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് എം ജയചന്ദ്രന്‍ ആണ്. ഡോ.നൂറ അല്‍ മര്‍സൂഖിയാണ് ഗാനത്തിന്റെ അറബിക് വെര്‍ഷന്‍ എഴുതിയിരിക്കുന്നത്. നീണ്ട ഇടവേളയ്ക്കു ശേഷമാണ് പ്രഭുദേവ ഒരു മലയാള സിനിമയില്‍ നൃത്ത സംവിധായകനായി എത്തുന്നത് എന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ടായിരുന്നു.

Prabhudeva's Bagheera releasing on March 3rd | Tamil Movie News - Times of India

Related Posts