2010-ന് ശേഷമുള്ള ദശാബ്ദത്തിൽ നടൻ മമ്മൂട്ടി തകർത്താടിയ മികച്ച 5 കഥാപാത്രങ്ങൾ.. സിനിമകൾ..
1 min read

2010-ന് ശേഷമുള്ള ദശാബ്ദത്തിൽ നടൻ മമ്മൂട്ടി തകർത്താടിയ മികച്ച 5 കഥാപാത്രങ്ങൾ.. സിനിമകൾ..

പതിറ്റാണ്ടുകളായി മലയാളസിനിമയിലെ മഹാസാന്നിധ്യമായി നിലകൊള്ളുന്ന നടനാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. കരിയറിന്റെ ഓരോ ഘട്ടത്തിലും അത്ഭുതപ്പെടുത്തുന്ന പാഠപുസ്തകമാകുകയായിരുന്നു അദ്ദേഹം. മമ്മൂട്ടിയുടെ കരിയര്‍ എടുക്കുമ്പോള്‍ തന്നെ നമുക്ക് കാണാന്‍ സാധിക്കും അദ്ദേഹം ഒരുപാട് നല്ല കഥാപാത്രങ്ങള്‍ ഇന്നോളം ചെയ്തിട്ടുണ്ട്. ഒരുപാട് നല്ല സംവിധായകരുടെ കൂടെയും എഴുത്തുകാരുടേയും കൂടെ അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ചിട്ടുള്ള നടനാണ് മമ്മൂട്ടി. അദ്ദേഹം സിനിമയില്‍ വന്നത് മുതല്‍ ഇന്നോളം എത്രയോ മറക്കാനാവാത്ത കഥാപാത്രങ്ങള്‍ സമ്മാനിച്ചു. 2010ന് ശേഷം മമ്മൂട്ടി ചെയ്ത മികച്ച കഥാപാത്രങ്ങള്‍ ഏതെല്ലാമെന്ന് നമുക്ക് നോക്കാം.

ബോക്‌സ്ഓഫീസ് കീഴടക്കിയിട്ടുള്ള ചിത്രങ്ങളും നിരവധിയുണ്ട്. 2010ന് ശേഷം മമ്മൂട്ടി ചെയ്ത ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു സലിം അഹമ്മദ് സംവിധാനം ചെയ്ത് 2015 ല്‍ പ്രദര്‍ശനത്തിനെത്തിയ പത്തേമാരി എന്ന സിനിമ. 1980കളില്‍ കേരളത്തില്‍നിന്നും അറബിനാട്ടിലേക്ക് കുടിയേറിയ പള്ളിക്കല്‍ നാരായണന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. പ്രവാസി ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണ് ചിത്രം. ചെറുപ്പം മുതല്‍ വയസ്സായതു വരെയുള്ള കാലഘട്ടത്തിലുള്ള മമ്മൂട്ടിയുടെ അഭിനയം വളരെ മികച്ചതായിരുന്നു.

2014ല്‍ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ മറ്റൊരു ഹിറ്റ് ചിത്രമായിരുന്നു മുന്നറിയിപ്പ്.
ഛായാഗ്രാഹകനായ വേണു സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ അപര്‍ണ ഗോപിനാഥ് ആയിരുന്നു മമ്മൂട്ടിയുടെ നായികയായെത്തിയത്. സികെ രാഘവന്‍ എന്ന കഥാപാത്രമായായിരുന്നു മമ്മൂട്ടി എത്തിയത്. മമ്മൂക്ക കരിയറില്‍ മുന്‍പ് ചെയ്യാത്തൊരു തരം കഥാപാത്രം തന്നെയായിരുന്നു സികെ രാഘവന്‍. വലിയ ഹൈപ്പുകളൊന്നുമില്ലാതെ എത്തിയ സിനിമ തിയ്യേറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റായി മാറുകയായിരുന്നു. സ്വാതന്ത്ര്യം ആയിരുന്നു ചിത്രത്തിന്റെ തീം ആയിരുന്നത്.

അടുത്തതായി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രം ‘ഉണ്ട’. ഛത്തീസ്ഗഡിലെ നക്‌സല്‍ ബാധിത മേഖലയിലേക്ക് ഇലക്ഷന്‍ ഡ്യൂട്ടിക്ക് പോകുന്ന കേരള പോലീസ് സംഘത്തിലെ ഒന്‍പത് പോലീസുകാര്‍ അവിടെ നേരിടേണ്ടിവരുന്ന പ്രതിസന്ധികളുമെല്ലാമാണ് ചിത്രത്തില്‍ പറയുന്നത്. എസ് ഐ മണി എന്ന കഥാപാത്രമായി മുഴുനീള വേഷത്തില്‍ മമ്മൂട്ടി തകര്‍ത്ത് അഭിനയിച്ച ചിത്രമായിരുന്നു ഇത്. മമ്മൂട്ടിയുടെ മലയാളത്തിലെ സമീപകാല കഥാപാത്രങ്ങളില്‍ നിന്നെല്ലാം വേറിട്ട ആളാണ് എസ് ഐ മണികണ്ഠന്‍.


മമ്മൂട്ടിയുടെ തമിഴ് ചിത്രമായ പേരന്‍പാണ് അടുത്തതായി എടുത്ത് പറയേണ്ടത്. തമിഴ് സംവിധായാകന്‍ റാം സംവിധാനം ചെയ്ത ദ്വിഭാഷാ ചിത്രമായ പേരന്‍പ് അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും മറ്റും മികച്ച അഭിപ്രായം കരസ്ഥമാക്കിയിരുന്നു. അമുദനായി മമ്മൂക്കയുടെ അസാമാന്യ പ്രകടനമായിരുന്നു. ഭാവനായഭിനയത്തിന്റെ ചക്രവര്‍ത്തിയാണ് താനെന്ന് മമ്മൂട്ടി ഈ ചിത്രത്തിലൂടെ വീണ്ടും തെളിയിച്ചു. ‘സെറിബ്രല്‍ പാള്‍സി’ മൂലം ശാരീരിക മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്ന മകളുടെ ജൈവിക വൈകാരിക അവസ്ഥകളെ മനസിലാക്കാനും പൊരുത്തപ്പെടാനും ഒരച്ഛന്‍ നടത്തുന്ന ജീവിതയാത്രയാണ് പേരന്‍പ് എന്ന ചിത്രത്തില്‍ പറയുന്നത്.

ഇതുപോലെ നിരവധി ചിത്രങ്ങള്‍ വേറെയും ഉണ്ട്. തെലുങ്ക് ചിത്രമായ യാത്ര, കുഞ്ഞനന്തന്റെ കഥ, വര്‍ഷം അങ്ങനെ നിരവധി ചിത്രങ്ങള്‍ മമ്മൂട്ടിയുടെ കരിയറില്‍ തന്നെ മികച്ച കഥാപാത്രങ്ങളായിരുന്നു. സിനിമയില്‍ എത്തി അമ്പത് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും മികച്ച കഥാപാത്രങ്ങള്‍ക്കായുള്ള തിരച്ചിലിലാണ് താരമിപ്പോഴും. മമ്മൂക്ക ഒരു അഭിമുഖത്തില്‍ പറഞ്ഞത് പോലെ അഭിനിവേശമാണ് അഭിനയത്തോട് എന്ന പറഞ്ഞത്‌പോലെ ആ ഒരു അഭിനിവേഷം ഇപ്പോഴും അദ്ദേഹത്തില്‍ ഒരു തീ ആയി നില്‍ക്കുന്നുണ്ട് എന്നതിനുള്ള ഉദാഹാരണമാണ് ഇപ്പോഴും മലയാളം ഉള്‍പ്പെടെയുളള ഭാഷകളില്‍ മമ്മൂട്ടി ഇപ്പോഴും നല്ല കഥാപാത്രങ്ങളെ തേടി പോകുന്നതും അദ്ദേഹത്തിനെ തേടി നല്ല കഥാപാത്രങ്ങള്‍ വരുന്നതും.

ഏറ്റവും ഒടുവില്‍ മമ്മൂട്ടി അഭിനയച്ച് റിലീസ് ചെയ്ത ചിത്രമാണ് ഭീഷ്മപര്‍വ്വം. മമ്മൂട്ടിയുടെ പ്രായത്തിനോട് നീതി പുലര്‍ത്തുന്ന കഥാപാത്രമാണ് മൈക്കിളപ്പന്‍. മമ്മൂട്ടി പുലര്‍ത്തുന്ന സമാനതയില്ലാത്ത കരിസ്മയുടെ ആള്‍രൂപം കൂടിയാകുന്നു മൈകിള്‍. ഓരോ ഘട്ടത്തിലും മിനുക്കിയും ചിട്ടപ്പെടുത്തിയും മമ്മൂട്ടി ഗൃഹപാഠം ചെയ്ത പ്രതിഭയാണ് ഇപ്പോള്‍ ഭീഷ്മപര്‍വ്വത്തിലൂടെ അതിന്റെ ഏറ്റവും നവ്യമായ തലത്തിലേക്ക് പ്രവേശിച്ചിരിക്കുന്നത്.