‘മമ്മൂട്ടി അങ്കിൾ.. ഒന്ന് കാണാന്‍ വരുവോ.. നാളെ എൻ്റെ ബേർത്ത്ഡേയാണ്..’ ; ആശുപത്രി കിടക്കയില്‍ തൻ്റെ  കുട്ടി ആരാധികയെ കാണാനെത്തി മമ്മൂട്ടി ; വീഡിയോ വൈറല്‍
1 min read

‘മമ്മൂട്ടി അങ്കിൾ.. ഒന്ന് കാണാന്‍ വരുവോ.. നാളെ എൻ്റെ ബേർത്ത്ഡേയാണ്..’ ; ആശുപത്രി കിടക്കയില്‍ തൻ്റെ കുട്ടി ആരാധികയെ കാണാനെത്തി മമ്മൂട്ടി ; വീഡിയോ വൈറല്‍

മമ്മൂക്കയെ തനിയ്ക്ക് കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ച തൻ്റെ കുട്ടി ആരാധികയെ കാണാനെത്തി താരം. ആശുപത്രി കിടക്കയിൽ കിടന്നുകൊണ്ട് ” മമ്മൂട്ടി അങ്കിൾ നാളെ എൻ്റെ ബർത്ത്ഡേയാണ്.  എന്നെ ഒന്ന് കാണാൻ വരവോ, ഞാൻ അങ്കിളിൻ്റെ ഫാനാണെന്നാണ് കുട്ടി വീഡിയോയിൽ പറയുന്നത്.  വീഡിയോ കണ്ട ഉടനെ തന്നെ താരം കുഞ്ഞിനെ കാണുന്നതിനായി ആശുപത്രിയിൽ എത്തുകയിരുന്നു.  കുട്ടിയെ കാണാൻ മമ്മൂട്ടി ആശുപത്രിൽ എത്തിയ വീഡിയോയാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ” കുട്ടികൾ എന്തേലും ആഗ്രഹം പറഞ്ഞു കഴിഞ്ഞാൽ അതങ്ങ് സാധിച്ചു കൊടുക്കണമെന്നല്ലേ” എന്ന അടിക്കുറിപ്പോടെയാണ്‌ സമൂഹ മാധ്യമങ്ങളിൽ വീഡിയോ വൈറലാകുന്നത്.

നിഷ്‌കളങ്കമായ ഒരു കുഞ്ഞിൻ്റെ വാക്കുകൾക്കു മുൻപിൽ തൻ്റെ കുഞ്ഞു ആരാധികയെ കാണാനെത്തിയ താരത്തിൻ്റെ വലിയ മനസിനെ പ്രശംസിച്ചും, അഭിനന്ദിച്ചും നിരവധി പേരാണ് ഇതിനോടകം തന്നെ രംഗത്തെത്തിയിരിക്കുന്നത്.  ഇത്ര വലിയ പദവിയിൽ ഇരിക്കുമ്പോഴും, താര ജാഡകളൊന്നുമില്ലാതെ സാധാരണക്കാരിലേയ്ക്ക് ഇറങ്ങി ചെല്ലാൻ കഴിവുള്ള മനുഷ്യനാണ് അദ്ദേഹമെന്നും, അസുഖബാധിതയായി കിടക്കുന്ന കുഞ്ഞിൻ്റെ ആഗ്രഹം സാധിച്ചു കൊടുക്കാൻ അദ്ദേഹം തയ്യാറായത് നല്ല വ്യക്തിത്വം അദ്ദേഹം കാത്ത് സൂക്ഷിക്കുന്നതു കൊണ്ടാണെന്നും ഓർമപ്പെടുത്തി നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലെ വൈറൽ വീഡിയോക്ക് താഴെ കമെന്റ് ചെയ്‌തിരിക്കുന്നത്‌.  ആശുപത്രിയിൽൽ കിടക്കുന്ന കുഞ്ഞിനൊപ്പം താരം നിൽക്കുകയും വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്യുന്ന ചിത്രങ്ങളും ഏറെ ശ്രദ്ധ നേടി കഴിഞ്ഞു.

ജനമനസുകളിൽ ഏറെ ആവേശം തീർത്ത ഭീഷ്മ പർവ്വമാണ് താരത്തിൻ്റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം.  100 കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രം വലിയ വിജയമായി മാറുകയായിരുന്നു.  താരത്തിൻ്റെ നിരവധി ചിത്രങ്ങൾ വരും ദിവസങ്ങളിൽ പുറത്തിറങ്ങാനിരിക്കുകയാണ്.  പുഴു, നൻപകൽ നേരത്ത് മയക്കം, സിബിഐ – 5 എന്നിവയാണ് ഇനി പ്രേക്ഷർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങൾ.