‘ഞാൻ നാലാം ക്ലാസിലായിരുന്നു, അച്ഛന്റെ ബന്ധു പീ ഡിപ്പിച്ചു: ആ വേദന കാരണം ആരോടെങ്കിലും പറയണമെന്ന് തോന്നി’; ​ഗ്ലാമി ​ഗം​ഗ
1 min read

‘ഞാൻ നാലാം ക്ലാസിലായിരുന്നു, അച്ഛന്റെ ബന്ധു പീ ഡിപ്പിച്ചു: ആ വേദന കാരണം ആരോടെങ്കിലും പറയണമെന്ന് തോന്നി’; ​ഗ്ലാമി ​ഗം​ഗ

സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയയാണ് ​ഗ്ലാമി​ ​ഗം​ഗ. ഇപ്പോൾ കുട്ടിക്കാലത്ത് തനിക്ക് നേരിടേണ്ടിവന്ന ലൈം​ഗിക അതിക്രമത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് . നാലാം ​ക്ലാസിൽ പഠിക്കുമ്പോൾ അച്ഛന്റെ ബന്ധുവിൽ നിന്നാണ് ​ഗം​ഗയ്ക്ക് മോശം അനുഭവമുണ്ടായത്. കടുത്ത വേദനയാണ് അനുഭവിക്കേണ്ടിവന്നതെന്നും പേടി കാരണം ആരോടും പറയാനായില്ല എന്നുമാണ് ​ഗം​ഗ പറയുന്നത്. ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തുറന്നുപറച്ചിൽ.

നാലാം ക്ലാസിൽ പഠിക്കുമ്പോൾ ഞാൻ സെക്ഷ്വൽ അഭ്യൂസ് നേരിട്ടിട്ടുണ്ട്. അച്ഛൻറെ ഒരു ബന്ധുവാണ് എന്നെ ലൈംഗികമായി ഉപദ്രവിച്ചത്. അന്ന് അത് എനിക്ക് ആരോടെങ്കിലും പറയണമെന്ന് ഉണ്ടായിരുന്നു. നല്ല വേദന ഉണ്ടായിരുന്നു. ആ വേദനകാരണം ആരോടെങ്കിലും പറയണം എന്ന് തോന്നി. പക്ഷെ എനിക്ക് പറയാൻ ആരുമുണ്ടായിരുന്നില്ല. അമ്മയോടാണ് പറയേണ്ടിയിരുന്നത് അമ്മയ്ക്കാണെങ്കിൽ എപ്പോഴും സങ്കടമായിരുന്നു അമ്മയോടും പറയാനും പേടിയായിരുന്നു. ഞാൻ ഇത് പറഞ്ഞു കഴിഞ്ഞാൽ കുടുംബ പ്രശ്നമാകുമോ എന്നതാണ് നാലാം ക്ലാസിൽ ആണെങ്കിലും അന്ന് ഞാൻ ചിന്തിച്ചത്. – ​ഗം​ഗ പറയുന്നു.

അഞ്ച് മാസത്തിനു മുൻപാണ് ആദ്യമായി ലൈം​ഗിക അതിക്രമത്തേക്കുറിച്ച് തുറന്നു പറയാൻ ധൈര്യമുണ്ടായത് എന്നാണ് ​ഗം​ഗ പറയുന്നത്. ഒട്ടും സഹിക്കാതെയായപ്പോൾ കുറച്ചുനാളുകൾക്ക് മുൻപ് അമ്മയോട് തുറന്നു പറഞ്ഞു. അമ്മയ്ക്ക് അത് ഞെട്ടലായിരുന്നു. തന്റെ കുട്ടിക്ക് അങ്ങനെ സംഭവിച്ചിട്ട് താൻ അറിഞ്ഞില്ലല്ലോ എന്ന് അമ്മ വിഷമിച്ചെന്നും ​ഗം​ഗ പറഞ്ഞു.

ഭൂതകാലം ഏൽപ്പിച്ച ട്രോമയിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. രാത്രി ലൈറ്റിട്ടാണ് ഞാൻ ഉറങ്ങുന്നത്. അല്ലാതെ ഉറങ്ങാൻ പറ്റില്ല. ഇരുട്ടൊക്കെ ഭയങ്കര പേടിയാണ്. കാരണം എന്റെ ജീവിതത്തിലെ എല്ലാ മോശം കാര്യങ്ങളും നടന്നിട്ടുള്ളത് ഇരുട്ടിലാണ്. – ​ഗം​ഗ കൂട്ടിച്ചേർത്തു. ഇപ്പോഴും തന്നെ ഉപദ്രവിച്ച ആളെ കാണുമ്പോൾ ഭയമാണ് എന്നാണ് ​ഗം​ഗ പറയുന്നത്. അയാൾ മറ്റു കുട്ടികളെ എടുക്കുന്നതു കാണുമ്പോൾ അവരെ ഉപദ്രവിക്കുമോ എന്ന പേടി തോന്നാറുണ്ടെന്നും ​ഗം​ഗ പറയുന്നു.