“പ്രഡിക്ടബിൾ ആയൊരു സ്‌ക്രിപ്റ്റ് വൈശാഖ് മെനക്കെട്ട് കാണാൻ കൊള്ളാവുന്ന തരത്തിൽ എടുത്തു വച്ചിട്ടുണ്ട്” : മോൺസ്റ്റർ കണ്ട് അഭിപ്രായം എഴുതി പ്രേക്ഷകൻ അമൽരാജ്
1 min read

“പ്രഡിക്ടബിൾ ആയൊരു സ്‌ക്രിപ്റ്റ് വൈശാഖ് മെനക്കെട്ട് കാണാൻ കൊള്ളാവുന്ന തരത്തിൽ എടുത്തു വച്ചിട്ടുണ്ട്” : മോൺസ്റ്റർ കണ്ട് അഭിപ്രായം എഴുതി പ്രേക്ഷകൻ അമൽരാജ്

ആശിർവാദ് സിനിമാസ് നിർമിക്കുന്ന മോഹൻലാലിന്റെ മോൺസ്റ്റർ എന്ന സിനിമ മലയാളത്തിന്റെ ഇൻഡസ്ട്രി ഹിറ്റ്‌ എഴുതിയ കൊമേർഷ്യൽ തിരക്കഥാകൃത്തായ ഉദയകൃഷ്ണ എഴുതി ബ്ലോക്ബസ്റ്റർ ഹിറ്റ്‌ മേക്കർ വൈശാഖ് സംവിധാനം ചെയ്ത് ഇന്ന് കേരളത്തിലെ തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. പുലിമുരുകന് ശേഷം മോഹൻലാലിന് വേണ്ടി ഉദയകൃഷ്ണനെയും വൈശാഖും വീണ്ടും ഒന്നിക്കുന്നു എന്ന ഒരു സവിശേഷതയും ഈ ചിത്രത്തിനുണ്ട്. തിയേറ്ററുകളിൽ മോൺസ്റ്ററിന്റെ ആദ്യ ഷോ കഴിഞ്ഞതുമുതൽ നിരവധി റെസ്പോൺസുകളാണ് പുറത്തുവരുന്നത്. പേരിൽ തന്നെ ഭാഗ്യമുള്ള ലക്കി സിങ് എന്ന കഥാപാത്രമായാണ് മോഹൻലാൽ മോൺസ്റ്ററിൽ എത്തുന്നത്. സംവിധായകനായ വൈശാഖ് പറഞ്ഞത് താൻ സിനിമ ജീവിതത്തിൽ ഇതുവരെ ചെയ്തതിൽ ഏറ്റവും വ്യത്യസ്തമായ സിനിമയാണ് മോൺസ്റ്റർ എന്നായിരുന്നു. അത് എത്രത്തോളം അർത്ഥവത്തായിട്ടുണ്ട് എന്നുള്ളത് സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകർ പറയേണ്ട കാര്യമാണ്.

ഒരു മോഹൻലാൽ സിനിമ ആയതുകൊണ്ട് മോൺസ്റ്റർ എങ്ങനെയുണ്ടെന്ന് അറിയാൻ പ്രേക്ഷകർ തിടുക്കം കൂട്ടുകയാണ്. നിലവിലുള്ള പല മീഡിയകളിലൂടെ യൂട്യൂബിലും മറ്റും ഇപ്പോൾ തിയേറ്റർ റെസ്പോൺസുകൾ ഓരോന്നായി പുറത്തുവിടുന്നുണ്ട്. ഉദയകൃഷ്ണയുടെ തിരക്കഥയിൽ ഇതിന് മുമ്പ് മോഹൻലാൽ അഭിനയിച്ച ബി ഉണ്ണികൃഷ്ണൻ സിനിമ ആറാട്ട് തിയറ്ററിൽ ഫ്ലോപ്പായ സാഹചര്യത്തിൽ അതുകഴിഞ്ഞ് വരുന്ന ഉദകൃഷ്ണയുടെ തിരക്കഥയിലുള്ള വൈശാഖ് സിനിമ എന്ന കാര്യം കൊണ്ട് തന്നെ മോൺസ്റ്റർ വളരെയേറെ നിർണായകമായാണ് മോഹൻലാൽ ആരാധകർ അടക്കം ഉറ്റുനോക്കുന്നത്. ഒട്ടുമിക്ക സിനിമകളും കണ്ട് സോഷ്യൽ മീഡിയയിലൂടെ തന്നെ അഭിപ്രായം വ്യക്തമാക്കുന്ന അമൽരാജ് വിജയ് എന്ന പ്രേക്ഷകന്റെ മോൺസ്റ്റർ റിവ്യൂ ഇപ്പോൾ ശ്രദ്ധനേടുകയാണ്.

 

മോൺസ്റ്റർ കണ്ടുകഴിഞ്ഞ് അമൽരാജ് സോഷ്യൽ മീഡിയ അക്കൗണ്ട് വഴി കുറിക്കുന്ന വാക്കുകൾ ഇങ്ങനെ.. 

ഉദയകൃഷ്‌ണ… എന്തൊരു മനുഷ്യനാണ് നിങ്ങൾ… ഇങ്ങനേയും എഴുതാൻ ഒരു മനുഷ്യന് സാധിക്കുന്നല്ലോ എന്നോർക്കുമ്പോൾ എന്നിൽ രോമാഞ്ചം ഉണ്ടാവുന്നു. പടം ഓടിക്കൊണ്ടിരിക്കുമ്പോൾ സംഭവിക്കാൻ ഒട്ടും സാധ്യതയില്ലാത്ത, അങ്ങേയറ്റത്തെ ക്രിഞ്ചി, ക്ളീഷെ, ചിരി വരുന്ന, കേട്ടാൽ അയ്യേ എന്നു പറയുന്ന ട്വിസ്റ്റുകൾ വരെ ഊഹിച്ച് അടുത്തിരുന്ന ഫ്രണ്ട്‌നോട് ഡിസ്കസ് ചെയ്യും. സ്വാഭാവികമായും ഊഹിച്ചു വച്ച സീനുകൾ അത് പോലെ സ്ക്രീനിൽ കാണുമ്പോൾ പ്രേക്ഷകൻ എന്ന രീതിയിൽ ഞങ്ങൾ വിജയിക്കുകയും എഴുത്തുകാരൻ തോറ്റ് പോവുകയും ചെയ്യുന്നുണ്ട്.

പരീക്ഷണ ചിത്രം തന്നെയിത്. ഉദയകൃഷ്ണ.. നിങ്ങൾ കുലീനലും സഹാനുഭൂതി ഉള്ളവനുമാകുന്നു. സ്ഥാനമാനങ്ങളുടെ പേരിൽ അഹങ്കരിച്ചു നിൽക്കുന്ന സിനിമാ ലോകത്ത് പ്രേക്ഷകർക്ക് മുന്നിൽ തോറ്റ് തരുന്ന എഴുത്തുകാരൻ. എന്തൊരു മനുഷ്യനാണ് നിങ്ങൾ. തുടക്കം മുതൽ ഇന്റർവൽ വരെ ലാലേട്ടന്റെ അഴിഞ്ഞാട്ടം തന്നെയാണ്.. ഉള്ളത് പറഞ്ഞാൽ വെറുപ്പിച്ചു കയ്യിൽ തരുന്നുണ്ട്. ഫാൻസിന് vintage ലാലേട്ടൻ, ക്യൂട്നെസ് ഓവർ ലോഡഡ് എന്നൊക്കെ തോന്നുന്നതിൽ തെറ്റ് പറയാൻ പറ്റില്ല. കാരണം അത് വ്യക്തിപരമാണ്. പടം കോമഡി ട്രാക്കിൽ നിന്നും ത്രില്ലെറിലേക്ക് ചുവട് മാറുമ്പോൾ ക്ളീഷെകളുടെ കുത്തൊഴുക്കാണ്.

പ്രേം നസീറിന്റെ കാലം മുതൽ, ആറാട്ട് വരെയുള്ള സിനിമകളിൽ കണ്ട്‌ മടുത്ത മാന്ത്രിക ഉണ്ണി തന്നെയാണ് ഇവിടെയും. (സ്പോയിലർ). സിനിമയിൽ ആകെ ഇഷ്ടമായത് ആക്ഷൻ രംഗങ്ങളും ക്ലൈമാക്സിനോട് അടുക്കുമ്പോൾ ട്രാക്ക് പോലും മാറുന്ന തരത്തിലുള്ള മെയിക്കിങ്ങുമാണ്. ഫൈറ്റ് കൊറിയോഗ്രാഫി, മോഹൻലാൽ, അയാളുടെ എതിരാളികൾ ഒരു രക്ഷയുമില്ല. ചുരുക്കി പറഞ്ഞാൽ, ബിലോ ആവറേജ് കഥ, ക്ളൈമാക്സ് വരെ പ്രഡിക്ടബിൾ ആയൊരു സ്‌ക്രിപ്റ്റ് വൈശാഖ് മെനക്കെട്ട് കാണാൻ കൊള്ളാവുന്ന തരത്തിൽ എടുത്തു വച്ചിട്ടുണ്ട്.

 

News summary : Monster Review By Amalraj Vijay.