‘പാടി അഭിനയിക്കാന്‍ മോഹന്‍ലാലിന് പകരം വെക്കാന്‍ സൗത്ത് ഇന്ത്യയില്‍ മറ്റൊരാള്‍ ഇല്ല’; കുറിപ്പ് ശ്രദ്ധ നേടുന്നു
1 min read

‘പാടി അഭിനയിക്കാന്‍ മോഹന്‍ലാലിന് പകരം വെക്കാന്‍ സൗത്ത് ഇന്ത്യയില്‍ മറ്റൊരാള്‍ ഇല്ല’; കുറിപ്പ് ശ്രദ്ധ നേടുന്നു

നാല് പതിറ്റാണ്ടോളം നീളുന്ന അഭിനയ ജീവിതത്തില്‍ മലയാളികളുടെ മനസ്സില്‍ പതിഞ്ഞ നിരവധിയേറെ കഥാപാത്രങ്ങളാണ് മോഹന്‍ലാല്‍ എന്ന മഹാനടന്‍ സമ്മാനിച്ചിരിക്കുന്നത്. തിരനോട്ടത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച്, ഇന്ത്യയിലെ തന്നെ മികച്ച നടന്മാരില്‍ ഒരാളാകാന്‍ മലയാളികളുടെ പ്രിയ ലാലേട്ടന് സാധിച്ചു. ലാലിന്റെ കള്ള ചിരിയും നോട്ടവും ചരിഞ്ഞ നടത്തവും ഡയലോഗുകളുമെല്ലാം സിനിമാ പ്രേമികളെ കീഴടക്കിക്കൊണ്ടേയിരിക്കുന്നു. മലയാള സിനിമാ ബോക്സ്ഓഫീസിന്റെ ഒരേ ഒരു രാജാവ് എന്ന വിശേഷണം മോഹന്‍ലാലിന് സ്വന്തമാണ്. ഇതുവരെ മറ്റാര്‍ക്കും തകര്‍ക്കാനാവാത്ത ബോക്സ്ഓഫീസ് റെക്കോര്‍ഡുകളും അദ്ദേഹത്തിന്റെ പേരിലാണ്. വില്ലനായി കടന്നുവന്ന മലയാളികളുടെ മനസ്സില്‍ കൂടുകൂട്ടിയ അസാമാന്യ പ്രതിഭയാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ അഭിനയത്തെക്കുറിച്ച് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം

പാടി അഭിനയിക്കാന്‍ മോഹന്‍ലാലിന് പകരം വെക്കാന്‍ സൗത്ത് ഇന്ത്യയില്‍ മറ്റൊരാള്‍ ഇല്ല എന്ന് വേണം പറയാന്‍.
പാടുമ്പോള്‍ മറ്റൊരാളുടെ സ്വരവും സ്വന്തം ഭാവവും ആണ് ലയിച്ചു ഒന്നാകുക. സ്‌ക്രീനില്‍ കാണുന്ന ആള്‍ ആണ് യഥാര്‍ത്ഥ ഗായകന്‍ എന്ന പ്രതീതി ജനിപ്പിക്കാന്‍ മോഹന്‍ലാലിനെ കഴിഞ്ഞു മറ്റൊരാള്‍ ഇല്ല എന്നാണെന്റെ അഭിപ്രായം.
പ്രേത്യേകിച് ക്ലാസിക്കല്‍ സെമി ക്ലാസ്സിക്കല്‍ സോങ് എത്ര ആയാസ രഹിതമായാണ് അയാള്‍ പാടി ഭലിപ്പിക്കുന്നത്, ഒരിക്കലും എളുപ്പമല്ലാത്ത, പഠനം കൂടാതെ ഭലിപ്പിക്കാന്‍ പാടുള്ള ഒരു സംഗതി തന്നെ ആണത്.
വെറുതെ ചുണ്ടനക്കലോ, ഒരു വാദ്യോപകരണം ഉപയോഗിക്കുമ്പോള്‍ താളത്തിന് ചേരാത്ത വിരല്‍ അനക്കങ്ങളോ നിങ്ങളെ ഒരിക്കല്‍ എങ്കിലും ക്രിഞ്ച് അടിപ്പിച്ചിട്ടുണ്ടാകും, തീര്‍ച്ച…
ഒരിക്കലും മോഹന്‍ലാല്‍ വൃത്തിയോടെ അല്ലാതെ അത്തരം രംഗങ്ങള്‍ ചെയ്തിട്ടില്ല.
പാദമുദ്രയിലെ ഓംകാരമൂര്‍ത്തി ഓച്ചിറയില്‍ ,
നാഗുമോ,
ഹരിമുരളീരവം ഒക്കെ ഏതാനും ചില മികച്ച ഉദാഹരങ്ങള്‍ മാത്രം…
പാദമുദ്രയിലെ ഓംകാരമൂര്‍ത്തി ആണെന്റെ പേര്‍സണല്‍ ഫേവറൈറ്.. ഇമ്മാതിരി എക്‌സ്പ്രഷന്‍സ്. വീണ്ടും വീണ്ടും മോഹന്‍ലാലിനെ കണ്ടുകൊണ്ട് ആ പാട്ട് കേള്‍ക്കാന്‍ തോന്നും.
താമരപ്പൂവില്‍ വാഴും ദേവിയല്ലോ നീ മോഹന്‍ലാല്‍ തന്നെ പാടിയത് എന്ന് തോന്നും വിധമുള്ള ടൈമിംഗ്, ഭാവങ്ങള്‍..
അങ്ങനെ എത്രയെത്ര…
ഒരു മ്യൂസിക്കല്‍ ക്ലാസ്സിക്കിന് മോഹന്‍ലാലിനെ അല്ലാതെ ആരെ തിരഞ്ഞെടുക്കാന്‍….
തമിഴ്‌ലേക് വന്നാല്‍ അജിത് ആണ് അതിനോട് കുറച്ചു നീതി കാണിച്ചിട്ടുള്ളത് എന്ന് തോന്നുന്നത്… അയാളുടെ പാടി ഉള്ള അഭിനയം അസാധ്യമാണ്… ദീന, മുഖവരി,
പൂവെല്ലാം ഉന്‍വാസം പടത്തിലെ
എന്നെ താലാറ്റും കാട്രെ വാ സോങ് അങ്ങനെ പല ഉദാഹരങ്ങള്‍…