തിയറ്ററുകളിൽ വമ്പൻ കളക്ഷനുമായി  ‘രോമാഞ്ചം’, ഇതുവരെ തിയേറ്ററിൽ നിന്ന് നേടിയത്
1 min read

തിയറ്ററുകളിൽ വമ്പൻ കളക്ഷനുമായി  ‘രോമാഞ്ചം’, ഇതുവരെ തിയേറ്ററിൽ നിന്ന് നേടിയത്

വലിയ ഹൈപ്പുകളൊന്നും ഇല്ലാതെ തിയേറ്ററിൽ റിലീസ് ചെയ്ത് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയിരിക്ക ചിത്രമാണ് രോമാഞ്ചം. നവാഗത സംവിധായകനായ ജിത്തു മാധവന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം ജനങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഒരിടവേളയ്ക്ക് ശേഷം തിയറ്ററുകളിൽ ചിരിയുടെ പൊടി പൂരം ഒരുക്കി പ്രദർശനം തുടരുന്ന രോമാഞ്ചം ബോക്സ് ഓഫീസിലും ചലനം ഉണ്ടാക്കി എന്ന വാർത്തയാണ് പുറത്ത് വരുന്നത് . ഇപ്പോഴിതാ സിനിമയുടെ പതിനെട്ട് ദിവസത്തെ കളക്ഷൻ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. 

കഴിഞ്ഞ ദിവസം മാത്രം ചിത്രത്തിന് 2.40 കോടി ആണ് കളക്ഷൻ നേടിയതെന്ന് മൂവി ട്രാക്കേഴ്‍സായ ഫ്രൈഡേ മാറ്റ്‍നി ട്വീറ്റ് ചെയ്തു . മൂന്നാം ആഴ്ചയിൽ മാത്രം സിനിമ ഏകദേശം 5.80 കോടി ചിത്രം സ്വന്തമാക്കി കഴിഞ്ഞു . റിലീസ് ചെയ്ത് 18 ദിവസം പൂർത്തിയാക്കുമ്പോൾ 25.50 കോടിയിലേക്ക് രോമാഞ്ചാം എന്ന സിമ്പിൾ സിനിമ കടന്നിരിക്കുകയാണ്. അതേ സമയം, ചിത്രത്തിന് വിദേശ മാര്‍ക്കറ്റുകളിലും  മികച്ച പ്രതികരണമാണ് നേടുന്നത്. കൊട്ടിഘോഷങ്ങൾ ഒന്നും ഇല്ലാതെ വളരെ സിമ്പിൾ ആയി റിലീസിനെത്തിയ ചിത്രമായിരുന്നു രോമാഞ്ചം.  സിനിമ കാണാനുള്ള ആളുകളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഒരോ ദിവസം കഴിയുമ്പോഴും രേഖപ്പെടുത്തുന്നത്. ഭൂരിഭാഗം തിയറ്ററുകളിലും ചിത്രത്തിന് ഹൗസ് ഫുൾ ഷോകളാണ്. അടുത്ത ദിവസങ്ങളിലെ ബുക്കിങ്ങിലും പകുതിയിൽ കൂടുതൽ സീറ്റുകളും പെട്ടന്ന് തന്നെ നിറഞ്ഞു കഴിഞ്ഞ കാഴ്ച്ചയാണ് കാണുന്നത് . 

ഫെബ്രുവരി 3ന് ആണ് ആവേശത്തോടെ രോമാഞ്ചം തിയറ്ററുകളിൽ എത്തിയത്. പോസിറ്റീവ് റിവ്യൂകൾക്ക് പിന്നാലെ മൌത്ത് പബ്ലിസിറ്റി കൂടി ലഭിച്ചതോടെ അഡീഷണിൽ സ്ക്രീനുകളും ചിത്രത്തിനുണ്ടായി അതോടെ ചിത്രം വളരെ പെട്ടന്ന് ശ്രദ്ധ നേടി . ഒരിടവേളയ്ക്കു ശേഷം മലയാള സിനിമ ലോകത്ത് എത്തുന്ന ഹൊറര്‍ കോമഡി ചിത്രമാണ് രോമാഞ്ചം. 2007ല്‍ ബംഗളൂരുവില്‍ പഠിക്കുന്ന ഒരു കൂട്ടം  സുഹൃത്തുക്കള്‍ക്കിടയില്‍ നടക്കുന്ന അപ്രതീക്ഷിതമായ കഥയാണ് ചിത്രം പറയുന്നത്. സൗബിനൊപ്പം അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് ജോസ്, അഫ്സല്‍ പി എച്ച്, അബിന്‍ ബിനൊ, സിജു സണ്ണി,ജഗദീഷ് കുമാര്‍, അനന്തരാമന്‍ അജയ്, ജോമോന്‍ ജ്യോതിര്‍, സജിന്‍ ഗോപു,  ശ്രീജിത്ത് നായര്‍, തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.