“മറ്റു നടന്മാർക്ക് കിട്ടുന്ന പോലെ ഒരു Hate മമ്മൂട്ടിക്ക് കിട്ടുന്നില്ല?” കാരണം
1 min read

“മറ്റു നടന്മാർക്ക് കിട്ടുന്ന പോലെ ഒരു Hate മമ്മൂട്ടിക്ക് കിട്ടുന്നില്ല?” കാരണം

വേഷപ്പകര്‍ച്ചകളാലും തെരഞ്ഞാടുപ്പുകളാലും മമ്മൂട്ടി വിസ്മയിപ്പിച്ച വര്‍ഷമാണ് 2023. പാപമെന്ന് മതങ്ങളും വൃത്തികേടെന്ന് സദാചാര സംരക്ഷകരും തലമുറകളെ പറഞ്ഞു പഠിപ്പിച്ച സ്വവര്‍ഗാനുരാഗത്തിന്റെ കഥ പറഞ്ഞ് കാതല്‍ കയ്യടി നേടുമ്പോള്‍ പ്രകടനം കൊണ്ട് അമ്പരപ്പിക്കുകയാണ് മമ്മൂട്ടി. ഇനിയൊരിക്കലും അദ്ദേഹത്തെ നടനെന്ന് വിശേഷിപ്പിക്കേണ്ടതില്ല. ഒരു പേര്, ഒരേയൊരു പേര്, മമ്മൂട്ടി എന്ന് മാത്രം മതി. അതിലുണ്ട് എല്ലാം. തനിയാവര്‍ത്തനത്തിലെ ബാലന്‍മാഷ് മുതല്‍ക്ക് മാത്യു ദേവസി വരേക്ക് നീളുന്ന കഥാപാത്രങ്ങളുടെ പകര്‍ന്നാട്ടങ്ങള്‍ ആ പേരില്‍ തന്നെയുണ്ട്. മമ്മൂട്ടി കരഞ്ഞാല്‍ പ്രേക്ഷകനും കരയുമെന്ന ചരിത്ര വാചകത്തിന് ഇന്നും മാറ്റമില്ല,

ചേറില്‍ നിന്ന് സ്യൂട്ട് റൂമുകളിലേക്കും അവിടെ നിന്ന് മുംബൈ തെരുവുകളിലേക്കും ബെല്ലാരിയിലെ പോത്ത് കച്ചവടക്കാരനിലേക്കും സമാനതകള്‍ ഇല്ലാതെ മമ്മൂട്ടിയുടെ കഥാപാത്രങ്ങള്‍ സഞ്ചരിക്കും. ഓരോ മനുഷ്യരും അവരുടെ ഇമോഷനുകള്‍ പ്രകടിപ്പിക്കുന്ന രീതികള്‍ വ്യത്യസ്തമാണെന്നിരിക്കെ കഥാപാത്രങ്ങള്‍ക്ക് ചേരും വിധം മമ്മൂട്ടിയും ഇമോഷനുകളില്‍ വ്യത്യസ്തത പുലര്‍ത്തും. അത് തന്നെയാണ് മറ്റു നടമാരില്‍ നിന്നും മമ്മൂട്ടിയെ വ്യത്യസ്തനാക്കുന്നതും. പ്രകടനത്തില്‍ മാത്രമല്ല മമ്മൂട്ടി ബോക്‌സ് ഓഫീസ് കളക്ഷനിലും മുന്നിട്ടുനിന്നു. മമ്മൂട്ടിക്ക് 2023ലെ വമ്പന്‍ ഹിറ്റ് ചിത്രമായി മാറിയത് കണ്ണൂര്‍ സ്‌ക്വാഡാണ്. ഇപ്പോഴിതാ ഒരു മമ്മൂട്ടി ആരാധകന്‍ പങ്കുവെച്ച കുറിപ്പാണ് വൈറലാവുന്നത്

കുറിപ്പിന്റെ പൂര്‍ണരൂപം 

എന്ത് കൊണ്ട് മമ്മൂട്ടിക്കു ഇത്ര ന്യൂട്രൽ സപ്പോർട്ട് കിട്ടുന്നു? അല്ലെങ്കിൽ മറ്റു നടന്മാർക്ക് കിട്ടുന്ന പോലെ ഒരു Hate മമ്മൂട്ടിക്ക് കിട്ടുന്നില്ല? കാരണം ഈ സിനിമകൾ തന്നെ പറയും ❤️

കാരണം മമ്മൂട്ടി സിനിമകൾ ചെയ്യുന്നത് തന്റെ ഉയർച്ച എന്നതിൽ ഉപരി സമൂഹത്തിന്റെ നന്മക്ക് കൂടി വേണ്ടി ആണ് ❤️ എന്റെ കുടുംബത്തിലും ഉണ്ട് ഭിന്നശേഷി ബാധിതൻ ആയ കുട്ടി, സമൂഹത്തിൽ അവർക്ക് ഉള്ള സ്ഥാനവും ഇത്രക്കാരും ഈ സമൂഹത്തിൽ ജീവിക്കുന്നുണ്ട് എന്ന് ആളുകൾക്ക് മനസ്സിലാക്കി കൊടുക്കാനും ഈ മനുഷ്യൻ ഈ സിനിമയിലൂടെ വഹിച്ച പങ്ക് ചെറുത് അല്ല ❣️ എത്ര നന്ദി പറഞ്ഞാലും തീരില്ല സാലറി പോലും മേടിക്കാതെ ആണ് ഈ മനുഷ്യൻ ഈ സിനിമയിൽ ഒക്കെ അഭിനയിച്ചത് എന്നത് അതിനും സന്തോഷമായ കാര്യം 😊💞

സമൂഹത്തിന്റെ നന്മക്ക് വേണ്ടിയും സമൂഹത്തിൽ നടക്കുന്ന തെറ്റുകൾ ചൂണ്ടി കാണിക്കാനും ഇയാളും ഇയാളുടെ സിനിമകളും വഹിക്കുന്ന പങ്ക് ചെറുത് അല്ല ❤️

ഇത് പോലെ ഉള്ള കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ അന്നും ഇന്നും മുൻപിൽ തന്നെ കാണും ഈ മനുഷ്യൻ 😍

This man 😘🥰🤌