‘മോഹന്‍ലാല്‍, റോഷന്‍ ആന്‍ഡ്രൂസ്, അഞ്ജലി മേനോന്‍ ഇവര്‍ എന്താണ് ശെരിക്കും ഉദ്ദേശിച്ചത്…? ‘ കുറിപ്പ് വൈറലാവുന്നു
1 min read

‘മോഹന്‍ലാല്‍, റോഷന്‍ ആന്‍ഡ്രൂസ്, അഞ്ജലി മേനോന്‍ ഇവര്‍ എന്താണ് ശെരിക്കും ഉദ്ദേശിച്ചത്…? ‘ കുറിപ്പ് വൈറലാവുന്നു

ഴിഞ്ഞ ദിവസങ്ങളില്‍ ചലച്ചിത്ര നിരൂപകര്‍ സിനിമയെന്ന മാധ്യമത്തില്‍ കൂടുതല്‍ അറിവ് നേടാന്‍ ശ്രമിക്കണമെന്ന അഞ്ജലി മേനോന്റെ അഭിപ്രായ പ്രകടനം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച സൃഷ്ടിച്ചിരുന്നു. സിനിമയ്ക്ക് ലാഗ് അനുഭവപ്പെട്ടു എന്ന നിരൂപക അഭിപ്രായം തന്നില്‍ ചിരിയാണ് സൃഷ്ടിക്കാറെന്നും ലാഗിനെക്കുറിച്ച് സംസാരിക്കുന്നവര്‍ സിനിമയിലെ എഡിറ്റിംഗ് എന്ന പ്രക്രിയയെക്കുറിച്ച് കുറച്ചെങ്കിലും അറിഞ്ഞിരിക്കണമെന്നും അഞ്ജലി പറഞ്ഞിരുന്നു. എന്നാല്‍ ഏതാണ്ട് സമാനമായ അഭിപ്രായങ്ങള്‍ മോഹന്‍ലാലും റോഷന്‍ ആന്‍ഡ്രൂസ് അടക്കമുള്ള സിനിമ പ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ സോഷ്യല്‍ മീഡിയ മുഴുവന്‍ ഇവരെ ട്രോളോട് ട്രോള്‍ ചെയ്തിരുന്നു. ഒരുപാട് പ്രേക്ഷകര്‍ അവര്‍ പറഞ്ഞ വാദങ്ങള്‍ക്ക് എതിരെ പ്രതികരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ ഒരു കുറിപ്പാണ് വൈറലാവുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം

മോഹന്‍ലാല്‍, റോഷന്‍ ആന്‍ഡ്രൂസ്, അഞ്ജലി മേനോന്‍ ഇവര്‍ എന്താണ് ശെരിക്കും ഉദ്ദേശിച്ചത് എന്ന് എനിക്ക് തോന്നിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇടയ്ക്ക് മാത്രം സിനിമ റിവ്യൂ എഴുതുന്ന ആളാണ് ഞാന്‍. ചില സിനിമകള്‍ കാണുമ്പോ ഇതിനെക്കുറിച്ച് എന്തെങ്കിലും എഴുതിയില്ലെങ്കില്‍ ഞാനീ സിനിമയോടും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരോടും ചെയ്യുന്ന ചതി ആയിരിക്കും എന്ന് തോന്നിയാണ് റിവ്യൂ എഴുതേണ്ടിവരുന്നത്..ഈയിടെ ഇറങ്ങിയ ‘അറ്റെന്‍ഷന്‍ പ്ലീസ്’ അങ്ങനെ എനിക്ക് തോന്നിയ സിനിമയാണ്. ഞാന്‍ എന്റെ റിവ്യൂവില്‍ സാധാരണ ഉള്‍പ്പെടുത്താറുള്ളത്; സിനിമയില്‍ അവര്‍ പറയാന്‍ ഉദ്ദേശിച്ചത് എന്ന് എനിക്ക് തോന്നിയ കാര്യം, സിനിമയുടെ മൊത്തത്തിലുള്ള പേസ് മികച്ച output തരുന്നുണ്ടോ ഇല്ലയോ, അഭിനേതാക്കളുടെ പ്രകടനം, എന്റെ ഏത് ഇമോഷനെയാണ് സിനിമ എന്റര്‍ടൈന്‍ ചെയ്യിച്ചത്, ഏതെങ്കിലും രീതിയില്‍ എനിക്ക് സിനിമയുമായി കണക്ട് ചെയ്യാനായോ, കഥാപാത്ര രൂപീകരണം, എനിക്ക് കണ്ടെത്താന്‍ കഴിഞ്ഞ ഹിഡന്‍ ഡീറ്റെയില്‍സ്, ബ്രില്ലിയന്‍സുകള്‍, വേണ്ടായിരുന്നു എന്ന് തോന്നിയ കാര്യങ്ങള്‍, അത്ഭുതപ്പെടുത്തിയതും നിരാശപ്പെടുത്തിയതുമായ സീനുകള്‍ etc.. എന്നിവയൊക്കെയാണ്.

ചുരുക്കത്തില്‍ പറഞ്ഞാല്‍ പ്രേക്ഷകനായ എനിക്ക് ആ സിനിമയില്‍ നിന്ന് ലഭിക്കുന്ന ‘സത്ത്’ ആണെന്റെ റിവ്യൂവില്‍ പ്രതിഫലിക്കുന്നത്. അല്ലാതെ എവിടെയൊക്കെയാണ് എഡിറ്റിംഗ് മോശം, ഷോട്‌സ് പോരാത്തത്, ക്യാമറ അവിടെ വയ്ക്കാത്തത് എന്നൊന്നും ഞാന്‍ ശ്രദ്ധിക്കാറില്ല, അതിന്റെ കാരണം അവയെക്കുറിച്ച് എനിക്കറിയില്ല എന്നതാണ്. ഞാന്‍ മേല്‍പ്പറഞ്ഞ ആ ‘സത്ത്’ എനിക്ക് കിട്ടിയത് മികച്ച ഷോട്‌സിന്റെയും എഡിറ്റിംഗിന്റെയും ഫലമാണെന്ന് നിങ്ങള്‍ പറയുന്നെങ്കില്‍ ok.. ശെരിയായിരിക്കാം.. അതുകൊണ്ട് പക്ഷേ അവയെ കുറിച്ച് കണ്ണും പൂട്ടി വിമര്‍ശിക്കാന്‍ ഞാന്‍ വളര്‍ന്നിട്ടില്ല എന്ന് എനിക്കറിയാം.

ഈ ഗ്രൂപ്പിലെ കമന്റ് ബോക്‌സുകളില്‍ മാത്രം കാണപ്പെടുന്ന സോ കോള്‍ഡ് നിരൂപക വിദഗ്ധന്മാര്‍ ടെക്‌നിക്കല്‍ വശങ്ങളെപ്പറ്റി വിമര്‍ശനമുന്നയിക്കുന്നത് വായിച്ചാല്‍ തന്നെ മനസ്സിലാകും ഇവന്മാര്‍ക്ക് ഒരു തേങ്ങയും അറിയില്ലെന്ന് (മിക്കതും,എക്‌സപ്ഷന്‍സ് ഉണ്ട്). ജീത്തു ജോസഫ് ഇതിനെക്കുറിച്ച് ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞിട്ടുണ്ട്. തന്റെ ഒരു പടം ഇറങ്ങിയപ്പോള്‍ മേക്കിങ് പോരാ എന്ന ഒരാള്‍ വിമര്‍ശിച്ചു. അപ്പൊ അദ്ദേഹം ‘എന്താണ് നിങ്ങള്‍ മേക്കിങ് കൊണ്ടുദ്ദേശിക്കുന്നത്, എന്താവണം എന്നാണ് നിങ്ങള്‍ കരുതുന്നത്?’ എന്ന്.. അതിനയാള്‍ക്ക് ഉത്തരമില്ലായിരുന്നു.

പിന്നെയുള്ള ഒരു വാദം ‘ ഞങ്ങള്‍ കഷ്ടപ്പെട്ട് അധ്വാനിച്ചതില്‍ നിന്ന് 150 രൂപാ എണ്ണിയെടുത്തു കൊണ്ടുവന്നതാണേ, അതുകൊണ്ട് എനിക്ക് അഭിപ്രായം പറയാന്‍ അവകാശമുണ്ടേ’ എന്നതാണ്. ശെരിയാണ്, പടം മുഴുവന്‍ കണ്ട ഏതൊരാള്‍ക്കും ഇതിനെപ്പറ്റി ഒരു പൊതു ഇടത്തില്‍ പറയാം, പക്ഷേ അവരിങ്ങനെ അവര്‍ക്കറിയാത്ത കാര്യങ്ങളെപ്പറ്റി തള്ളുന്നത് എന്തിനാണ്??.. അതിനൊരുത്തരമേയുള്ളൂ.. താന്‍ മറ്റുള്ളവരെക്കാളും എക്‌സപ്ഷണല്‍ ആണെന്ന് കാണിക്കാനുള്ള ഒരു ചീപ് ഷോ