“ഇങ്ങനെയാണോടാ സെൽഫി എടുക്കുന്നത് എന്ന് ചോദിച്ചു മമ്മുക്ക ഞങ്ങളെ ചേർത്ത് പിടിച്ചു”- വൈറൽ സെൽഫിയെ കുറിച്ച് ആസിഫ് അലി
1 min read

“ഇങ്ങനെയാണോടാ സെൽഫി എടുക്കുന്നത് എന്ന് ചോദിച്ചു മമ്മുക്ക ഞങ്ങളെ ചേർത്ത് പിടിച്ചു”- വൈറൽ സെൽഫിയെ കുറിച്ച് ആസിഫ് അലി

മലയാള സിനിമയിലെ പ്രേക്ഷകരെയും സിനിമ സ്വപ്നം കാണുന്ന ഓരോരുത്തരെയും അമ്പരപ്പിക്കുന്ന ഒരു വ്യക്തിത്വം തന്നെയാണ് മെഗാസ്റ്റാർ മമ്മൂട്ടിയെന്ന് പറയുന്നത്. അദ്ദേഹം സിനിമയിൽ നിലനിൽകുന്ന കാലഘട്ടങ്ങൾ എന്നും എല്ലാവർക്കും പ്രചോദനം നിറയ്ക്കുന്നത് തന്നെയാണ്. 50 വർഷങ്ങളായി സിനിമയുടെ ഭാഗമാണ് മമ്മൂട്ടി എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. ഇപ്പോഴിതാ മലയാള സിനിമയിലെ യുവതാരങ്ങൾ മുതൽ മുതിർന്ന താരങ്ങൾ വരെ മമ്മൂട്ടിയുടെ സൗഹൃദ വലയങ്ങളിൽ ഉണ്ട്. എല്ലാവർക്കും മമ്മൂട്ടിയെ കുറിച്ച് പറയാൻ വലിയ താല്പര്യവുമാണ്. മമ്മൂട്ടിയുമായി അടുത്ത സൗഹൃദം ഉള്ള ഒരു യുവതാരമാണ് ആസിഫ് അലി. ഈ സൗഹൃദം അഭിമുഖങ്ങളിലും മറ്റും തുറന്നു പറയുകയും ചെയ്തിട്ടുണ്ട്.

ഇരുവരും ഒരുമിച്ചു അഭിനയിച്ചത് റോഷാക്ക് എന്ന ചിത്രമാണ്. അടുത്ത സമയത്ത് മലയാള സിനിമയിൽ തന്നെ വലിയൊരു മാറ്റം കൊണ്ടുവന്ന ചിത്രം എന്ന് ഈ ചിത്രത്തെ പറയേണ്ടിയിരിക്കുന്നു. മമ്മൂട്ടിക്കൊപ്പം സെൽഫി എടുത്ത അനുഭവത്തെക്കുറിച്ചാണ് ഇപ്പോൾ ആസിഫ് അലി തുറന്നു പറയുന്നത്. വൈറലായി സെൽഫിയിൽ ആസിഫ് അലിക്കും മമ്മൂട്ടിക്കും ഒപ്പം അജു വർഗീസ് കൂടിയുണ്ട്. ഈ ചിത്രമാണ് പുറത്തു വന്നത്. ഈ ചിത്രം അമ്മയുടെ ഷോയ്ക്ക് ഇടയിൽ വച്ച് എടുത്തതാണ് എന്നാണ് ഒരു ഓൺലൈൻ ചാനലിൽ നൽകിയ അഭിമുഖത്തിൽ ഇവർ പറഞ്ഞിരുന്നത്. മഴവിൽ മനോരമയുമായി ചേർന്ന് അമ്മ സംഘടന നടത്തിയ ഷോയ്ക്കിടയിൽ എടുത്ത് ഒരു ചിത്രമാണ്. നമ്മുടെ വീട്ടിൽ എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു കാർന്നോർ എന്നൊക്കെ പറയുമല്ലോ അങ്ങനെ ഒരാളാണ് മമ്മൂക്ക. അദ്ദേഹത്തെ ഇടയ്ക്ക് വിളിക്കണം പോയി കാണണം അതൊക്കെ ഭയങ്കര ഇഷ്ടമാണ്. അമ്മയുടെ ഷോ നടക്കുന്ന സമയത്ത് ആക്ടേഴ്സിന്റെ പ്രൊഫൈൽ എടുത്ത് നോക്കിയാൽ എല്ലാവരും എല്ലാവരുടെയും കൂടെ നിൽക്കുന്ന ചിത്രങ്ങൾ ഒക്കെ ഷെയർ ചെയ്യും.

പലകാര്യങ്ങൾ കൊണ്ടും മമ്മൂക്കയോട് ഒരു ചിത്രം എടുക്കാൻ നിൽക്കുമോ എന്ന് ചോദിക്കാൻ തന്നെ പലർക്കും പേടിയാണ്. അവസാന ദിവസം ഞാനും അജുവും ഹോട്ടൽ ലോബിയിലേക്ക് വന്ന് കയറുമ്പോൾ മമ്മൂക്കയുടെ ഒരു ഫുൾ ഗ്യാങ് നടന്നു പോവുകയാണ്. മമ്മൂക്ക ഞങ്ങൾക്കൊരു ഫോട്ടോ വേണമെന്ന് പറഞ്ഞ് ഞാനും അജുവും കൂടിച്ചേന്നു. ഞാനും അജുവും സൈഡിലും മമ്മൂക്ക നടുക്കും നിന്ന് ഒരു ഫോട്ടോ എടുത്തു. ഞാൻ സെൽഫി എടുക്കാൻ തുടങ്ങുമ്പോൾ ഇങ്ങനെയാണോടാ സെൽഫി എടുക്കുന്നത് എന്ന് ചോദിച്ചു മമ്മൂക്ക ഞങ്ങളെ ചേർത്തുപിടിച്ചു. അങ്ങനെയെടുത്ത് ഒരു ഫോട്ടോയാണ് അത് എന്നും ആസിഫ് പറയുന്നുണ്ടായിരുന്നു..