Latest News
മുതലാളിയെ കൊണ്ട് പണിയെടുപ്പിച്ച് കോടീശ്വരനായ ലോകത്തിലെ ഏക തൊഴിലാളി; ആന്റണി പെരുമ്പാവൂരിനെ കുറിച്ച് ബോബി ചെമ്മണ്ണൂർ #മെയ്ദിനാശംസകൾ
മെയ് 1 തൊഴിലാളി വർഗ്ഗ ദിനത്തിൽ പ്രമുഖ വ്യവസായിയായ ബോബി ചെമ്മണ്ണൂർ തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച മെയ്ദിനാശംസകൾ പോസ്റ്റ് വൈറൽ ആയിരിക്കുകയാണ്. മലയാള സിനിമയിലെ സൂപ്പർസ്റ്റാർ മോഹൻലാലിനേയും പ്രശസ്ത നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനേയും സംബന്ധിച്ച പോസ്റ്റാണ് ബോബി ചെമ്മണ്ണൂർ ഇട്ടിരിക്കുന്നത്. “മുതലാളിയെ കൊണ്ട് പണിയെടുപ്പിച്ച് കോടീശ്വരനായ ലോകത്തിലെ ഏക തൊഴിലാളി” എന്ന തലക്കെട്ടോടെ മോഹൻലാലും ആന്റണി പെരുമ്പാവൂരും ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ച് മെയ്ദിന ആശംസകൾ നേർന്നിരിക്കുകയാണ് ബോബി ചെമ്മണ്ണൂർ. ഒരു ട്രോൾ പോലെയാണ് […]
റൺവേയിലേക്ക് ദിലീപ് എത്തിയത് ആ സൂപ്പർ ഹിറ്റ് ചിത്രം ഉപേക്ഷിച്ച്; അത് വരെ വൻ ഹീറോയിസം പോലും കാണിക്കാതെ മുൻ നിര നായകന്മാരുടെ ലിസ്റ്റിൽ എത്തിയ നടൻ ആണ് ദിലീപ്… ശ്രദ്ധേയമായ കുറിപ്പ് വായിക്കാം
ജോഷിയുടെ സംവിധാനത്തിൽ ദിലീപ് പ്രധാനവേഷത്തിൽ എത്തി 2004-ൽ പ്രദർശനത്തിന് ഇറങ്ങിയ ചിത്രമാണ് റൺവേ. ദിലീപിന്റെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് റൺവേ. ചിത്രം ഇറങ്ങിയിട്ട് 17 വർഷം പിന്നിട്ടിരിക്കുകയാണ്. പരമശിവൻ എന്ന കഥാപാത്രത്തെ ഞെഞ്ചിലേറ്റിയ ആരാധകർക്ക് മുന്നിലേക്കായി വാളയാർ പരമശിവം എന്ന രണ്ടാം ഭാഗം പുറത്തിറക്കും എന്ന വിവരങ്ങൾ ഇടക്കാലത്തു പുറത്തുവന്നിരുന്നു. ജനപ്രിയ താരജോഡികൾ ആയ ദിലീപ്,കാവ്യാമാധവൻ എന്നിവർ മത്സരിച്ചഭിനയിച്ച ചിത്രം കൂടിയായിരിന്നു റൺവേ. ചിത്രത്തിൽ കാവ്യാമാധവൻ കൂടി ഉണ്ടാവുമോ എന്നായിരുന്നു ആരാധകരുടെ ചോദ്യം. ചിത്രം […]
മോഹൻലാൽ പറഞ്ഞതോടെ ആ ചിത്രം ഉപേക്ഷിച്ചു, രാജഭരണകാലത്ത് നടക്കുന്ന ഒരു കഥയായിട്ടാണ് ആ ചിത്രം ഒരുക്കാനിരുന്നത്
മോഹൻലാൽ-ഭദ്രൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായി തന്നെ മാറിയിട്ടുണ്ട്. ഇനിയും ഇരുവരുടേയും കൂട്ടുകെട്ടിൽ നിന്നും നിരവധി ചിത്രങ്ങളാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. എന്നാൽ ഇരുവരുടെയും കരിയറിലെ തന്നെ വലിയ നാഴികകല്ല് ആകേണ്ടിയിരുന്ന മുടങ്ങിപ്പോയ ഒരു പ്രൊജക്ടിനെക്കുറിച്ച് ആണ് ഇപ്പോൾ ചർച്ച നടക്കുന്നത്. ഫിലിം വ്യൂസിന് നൽകിയ അഭിമുഖത്തിലാണ് ചരിത്രപ്രാധാന്യമുള്ള മോഹൻലാൽ പ്രൊജക്ട് മുടങ്ങിയതിനെ കുറിച്ച് തുറന്നു പറഞ്ഞത്. സൗപർണികം എന്നായിരുന്നു ആദ്യ ചിത്രത്തിന് അന്ന് പേര് നിശ്ചയിച്ചിരുന്നത്. അങ്കിൾ ബൺ (1991) എന്ന ചിത്രത്തിന് […]
‘ആ കാര്യത്തിൽ എനിക്ക് ശ്രീനിവാസൻ സാറിനെ പോലെ ആകണ്ടാ… ലോഹിതദാസിനെ പോലെ ആയാൽ മതി’ ശ്യാം പുഷ്കരൻ പറയുന്നു
ലോഹിതദാസ്,ശ്രീനിവാസൻ ഭരതൻ, പത്മരാജൻ എന്നീ പ്രതിഭകൾക്കൊപ്പം നിരൂപകരും സിനിമാ പ്രേമികളും എല്ലായിപ്പോഴും പരാമർശിക്കുന്ന ഒരു പേരാണ് ശ്യാം പുഷ്കരൻ എന്നത്. റിയലിസ്റ്റിക് സിനിമകളുടെ പുത്തൻ ഉണർവിന് മലയാളത്തിൽ ചുക്കാൻ പിടിച്ച എഴുത്തുകാരനായ ശ്യാം പുഷ്കരൻ തന്റെ നിലപാടുകളും കാഴ്ചപ്പാടുകളും തുറന്നു പറയുന്നതിൽ യാതൊരു മടിയും കാണിക്കാറില്ല. നാളുകൾക്കു മുമ്പ് അദ്ദേഹം മനോരമ ഓൺലൈനിൽ നൽകിയ അഭിമുഖത്തിൽ നടനും എഴുത്തുകാരനുമായ ശ്രീനിവാസനെയും സംവിധായകനും എഴുത്തുകാരനുമായ ലോഹിതദാസിനെയും താരതമ്യം ചെയ്തുകൊണ്ട് ഒരു നിലപാട് വ്യക്തമാക്കിയിരുന്നു. ചലച്ചിത്ര വിദ്യാർഥികൾക്കും സിനിമ പ്രേക്ഷകർക്കും […]
‘ഇത്തരം കാര്യങ്ങൾ ചെയ്യുന്നവരെ നിയമപരമായി നേരിടും’; നയം വ്യക്തമാക്കി മുഖ്യമന്ത്രി
രാജ്യം ഇന്നേവരെ നേരിട്ടല്ലാത്ത അത്രയും വലിയ കോവിഡ് വ്യാപനമാണ് നടന്നു കൊണ്ടിരിക്കുന്നത്. ആരോഗ്യ മേഖല പൂർണമായും രാജ്യത്ത് പല സംസ്ഥാനങ്ങളിലും താറുമാറായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വർദ്ധിച്ചു വരുന്ന രോഗ വ്യാപനത്തെ പ്രതിരോധിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും കേരള സംസ്ഥാനം സ്വീകരിച്ചുകഴിഞ്ഞു. നിലവിലെ അവസ്ഥ കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ കർശനമായ നിയമ നടപടികൾ പല വിഷയങ്ങളിലും ഉണ്ടാകുമെന്ന് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. അടിസ്ഥാനരഹിതമായ വാർത്തകളും വിവരങ്ങളും ജനങ്ങളിലേക്ക് പ്രചരിപ്പിക്കാൻ ശ്രമിക്കുന്നവരെ നിയമപരമായി തന്നെ നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി […]
‘ഞാൻ വീണ്ടും നിങ്ങളോട് അപേക്ഷിക്കുകയാണ് എന്റെ രാജ്യത്തെ സഹായിക്കൂ’ ഇന്ത്യക്ക് വേണ്ടി ലോകത്തോട് സഹായമഭ്യർത്ഥിച്ച് പ്രിയങ്ക ചോപ്ര
കോവിഡ് വ്യാപനം അതിന്റെ ഏറ്റവും വലിയ തീവ്രതയിൽ ആയിരിക്കുമ്പോൾ ഇന്ത്യയിലെ ജനങ്ങൾ വലിയ ദുരന്തമാണ് അനുഭവിക്കുന്നത്. മെഡിക്കൽ ഓക്സിജന്റെ ദൗർലഭ്യം, ദിനംപ്രതി വർദ്ധിച്ചു വരുന്ന രോഗികളുടെ എണ്ണം, വേണ്ടത്ര ആശുപത്രികൾ ഇല്ലാത്ത അവസ്ഥ, ഐസുകൾ നിറഞ്ഞുകവിയുന്നു, അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാതാകുന്നു അങ്ങനെ ആരോഗ്യമേഖലയിൽ വലിയ വെല്ലുവിളിതന്നെയാണ് രാജ്യം നേരിടുന്നത്. വിവിധ രാജ്യങ്ങൾ ഇതിനോടകം ഇന്ത്യയ്ക്ക് സഹായം നൽകി കൊണ്ടും വാഗ്ദാനം ചെയ്തു കൊണ്ടും രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴാ പ്രമുഖ ബോളിവുഡ് നടി പ്രിയങ്ക ചോപ്ര തന്റെ മാതൃരാജ്യമായ […]
‘ഫഹദ് ഫാസിലിനെ ഞാൻ കണക്കിന് ചീത്തവിളിച്ചു, അത് കേട്ട് പോലീസുകാർ പോലും ഞെട്ടി പോയി’ നടൻ അലൻസിയർ പറയുന്നു
വേറിട്ട അഭിനയശൈലി കൊണ്ട് മലയാള സിനിമയിൽ തന്റെതായ ഒരു ഇടം നേടിയ നേടിയ നടനാണ് അലൻസിയർ ലെ ലോപ്പസ്. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മുഖ്യധാരയിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത്. ഇവിടുത്തെ ഫഹദ് ഫാസിലുമെത്ത് താൻ അഭിനയിച്ച ചിത്രത്തിലെ രസകരമായ അനുഭവം അലൻസിയർ പങ്കുവെച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:,”ആ ചിത്രത്തിൽ അഭിനയിക്കുമ്പോൾ എന്റെ കൂടെ ഉള്ളത് മുഴുവൻ യഥാർത്ഥ പോലീസുകാരാണ്. അവരെല്ലാം ഡിപ്പാർട്ട്മെന്റിൽ ഉള്ളവരാണ് അതിൽ പാറാവ് നിൽക്കുന്ന ചേച്ചി വരെ ഡിപ്പാർട്ട്മെന്റിൽ ഉള്ളവരാണ്. […]
ദുൽഖറിനെ നായകനാക്കി പുതിയ തമിഴ് ചിത്രം ഒരുക്കാൻ കെ.വി ആനന്ദ് തയ്യാറെടുക്കുകയായിരുന്നു തമിഴിലെ ഒരു സൂപ്പർതാരത്തെ ഈ ചിത്രത്തിൽ പരിഗണിച്ചിരുന്നു…
വളരെ അപ്രതീക്ഷിതമായാണ് ഛായാഗ്രാഹകനും സംവിധായകനുമായ കെ.വി ആനന്ദ് ഇഹലോകവാസം വെടിഞ്ഞത്. സംവിധാനം ചെയ്ത എല്ലാ ചിത്രങ്ങളും തമിഴിൽ ആണെങ്കിൽ കൂടിയും ഒരേയൊരു ദേശീയ പുരസ്കാരം അദ്ദേഹത്തിനു ലഭിക്കുന്ന തേൻമാവിൻ കൊമ്പത്ത് എന്ന മലയാളചിത്രത്തിൽ ക്യാമറാമാനായി എത്തിയപ്പോഴാണ്. 1995-ൽ മികച്ച ചലച്ചിത്രകാരനുള്ള ദേശീയ പുരസ്കാരം അദ്ദേഹം നേടിയപ്പോൾ മലയാളസിനിമ അന്നേവരെ കണ്ടിട്ടില്ലാത്ത മാജിക്കൽ വിഷ്വൽ തന്നെയാണ് തേന്മാവിൻ കൊമ്പത്തിൽ ഉണ്ടായത്. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച പുലർച്ചെ കെ.വി ആനന്ദ് ഇഹലോകവാസം വെടിയുമ്പോൾ ചെയ്യാൻ ബാക്കിവെച്ച ഒരുപിടി ചിത്രങ്ങൾ കൂടി […]
ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ പ്രണയിക്കുന്നതിനെയാണ് ലെസ്ബിയൻ എന്ന് പറയുന്നത്… എന്തെങ്കിലും കുഴപ്പമുണ്ടോ? സോഷ്യൽ മീഡിയിൽ താരങ്ങളായി മാറി അമ്മയും മകളും
സെക്സ് എഡ്യൂക്കേഷനെ കുറിച്ച് പഠിക്കുമ്പോൾ കുഞ്ഞുങ്ങൾ വഴിതെറ്റി പോയാലോ എന്ന് ആശങ്കപെടുന്നവരാണ് നമ്മൾ മലയാളികളിൽ ഭൂരിഭാഗം മാതാപിതാക്കളും. ബന്ധങ്ങളെ കുറിച്ചു പഠിക്കുന്നതിൽ നിന്ന് കുഞ്ഞുകളെ മാറ്റിനിർത്തുന്നത് എന്തിനാണ്. നമ്മുടെ സെക്സ് എഡ്യൂക്കേഷൻ ഇന്നും കപടസദാചാരത്തിൽ ഉന്നിയുള്ളതാണ്. അത്തരം സദാചാരബോധങ്ങളെ മാറ്റിവച്ച് വളരെ സത്യസന്തമായി ടീനേജ് പ്രശ്നങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതാണ് എന്ന് പലകുറി വെളിപ്പെട്ടിട്ടുണ്ട്. എൽ ജി ബി ടി സമൂഹത്തോട് ഇന്നും എതിർപ്പു കാണിക്കുന്ന സമൂഹത്തെ ആണ് കാണാൻ കഴിയുന്നത്. വളർന്നു വരുന്ന യുവകൾക്ക് ഇത്തരം കമ്മ്യൂണിറ്റി വിഭാഗക്കാരും […]
കേന്ദ്ര ഗവൺമെന്റിനെ വിമർശിച്ച നടൻ സിദ്ധാർത്ഥിന് പ്രമുഖരുടെ പിന്തുണ, ‘ഞങ്ങളുടെ ഒരു സൈന്യം തന്നെ നിങ്ങൾക്കൊപ്പമുണ്ടെ’ന്ന് പാർവതി
“എന്റെ ഫോൺ നമ്പർ തമിഴ്നാട് ബിജെപി അംഗങ്ങൾ ലീക്ക് ചെയ്തിരിക്കുകയാണ്. ഇതിനോടകം അഞ്ഞൂറിലധികം ഫോൺ കോളുകളാണ് എനിക്ക് വന്നിട്ടുള്ളത്.എല്ലാ ഫോൺകോളുകളും ഞാൻ റെക്കോർഡ് ചെയ്തിട്ടുണ്ട്. എല്ലാ നമ്പരുകളും ബിജെപി ലിങ്കും, ഡിപിയും ഉള്ളതാണ്. എല്ലാ വിവരങ്ങളും ഞാൻ പോലീസിന് കൈമാറിയിട്ടുണ്ട്. ഒരിക്കലും ഞാൻ മിണ്ടാതിരിക്കുക ഇല്ല ശബ്ദിച്ചു കൊണ്ടേയിരിക്കും.” തമിഴ് നടൻ സിദ്ധാർത്ഥ് കഴിഞ്ഞ ദിവസം ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പാണിത്. കേന്ദ്ര സർക്കാരിനെതിരെ നിരന്തരം വിമർശനങ്ങൾ ഉന്നയിച്ചിട്ടുള്ള താരത്തിന് പാർട്ടി പ്രവർത്തകരുടെ കയ്യിൽനിന്നും വളരെ മോശം പ്രതികരണമാണ് […]