മോഹൻലാൽ പറഞ്ഞതോടെ ആ ചിത്രം ഉപേക്ഷിച്ചു, രാജഭരണകാലത്ത് നടക്കുന്ന ഒരു കഥയായിട്ടാണ് ആ ചിത്രം ഒരുക്കാനിരുന്നത്
1 min read

മോഹൻലാൽ പറഞ്ഞതോടെ ആ ചിത്രം ഉപേക്ഷിച്ചു, രാജഭരണകാലത്ത് നടക്കുന്ന ഒരു കഥയായിട്ടാണ് ആ ചിത്രം ഒരുക്കാനിരുന്നത്

മോഹൻലാൽ-ഭദ്രൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായി തന്നെ മാറിയിട്ടുണ്ട്. ഇനിയും ഇരുവരുടേയും കൂട്ടുകെട്ടിൽ നിന്നും നിരവധി ചിത്രങ്ങളാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. എന്നാൽ ഇരുവരുടെയും കരിയറിലെ തന്നെ വലിയ നാഴികകല്ല് ആകേണ്ടിയിരുന്ന മുടങ്ങിപ്പോയ ഒരു പ്രൊജക്ടിനെക്കുറിച്ച് ആണ് ഇപ്പോൾ ചർച്ച നടക്കുന്നത്. ഫിലിം വ്യൂസിന് നൽകിയ അഭിമുഖത്തിലാണ് ചരിത്രപ്രാധാന്യമുള്ള മോഹൻലാൽ പ്രൊജക്ട് മുടങ്ങിയതിനെ കുറിച്ച് തുറന്നു പറഞ്ഞത്. സൗപർണികം എന്നായിരുന്നു ആദ്യ ചിത്രത്തിന് അന്ന് പേര് നിശ്ചയിച്ചിരുന്നത്. അങ്കിൾ ബൺ (1991) എന്ന ചിത്രത്തിന് ശേഷം ഭദ്രൻ മോഹൻലാലുമായി ഒന്നിക്കുന്ന പ്രൊജക്റ്റ് ആയിരുന്നു അത്. നാദസ്വര വിദ്വാന്മാരായ അച്ഛന്റെയും മകന്റെയും കഥയായിരുന്നു ആ ചിത്രത്തിൽ പറയാനിരുന്നത്. നെടുമുടി വേണുവും മോഹൻലാലും ആയിരുന്നു ആ അച്ഛനും മകനും ആയി എത്താൻ ഇരുന്നത്. രാജഭരണകാലത്ത് നടക്കുന്ന ഒരു കഥ ആയിട്ടാണ് ചിത്രത്തിന്റെ കാലഘട്ടം നിശ്ചയിച്ചിരുന്നത്. ചിത്രത്തിൽ സൗപർണ്ണി എന്ന് രാജകുമാരിയായി നടി മീനാക്ഷി ശേഷാദ്രിയെയാണ് തീരുമാനിച്ചത്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമായിരുന്നു സൗപർണികം ഒരുക്കാനിരുന്നത്.ഗുഡ്നൈറ്റ് മോഹൻ നിർമ്മിക്കാനിരുന്ന ഈ ചിത്രം പിന്നീട് ഉപേക്ഷിക്കുകയായിരുന്നു ചെയ്തത്.

അതേ സമയത്താണ് പ്രിയദർശൻ മോഹൻലാലിനെ നായകനാക്കി കൊണ്ട് കാലാപാനി എന്ന ചരിത്രപ്രധാന്യമുള്ള സിനിമ ഒരുക്കുന്നത്. അതുകൊണ്ട് സൗപർണികം ചരിത്രപരമായ ഒരു പശ്ചാത്തലത്തിൽ പറയുന്ന സിനിമ ആയതുകൊണ്ട് തന്നെ തുടർച്ചയായി അത്തരം ടൈം പീരിയഡ് ചിത്രങ്ങൾ വേണമോ എന്ന് മോഹൻലാൽ സംവിധായകൻ ഭദ്രനോട് ആരാഞ്ഞു. മോഹൻലാലിന്റെ ആ സംശയത്തിൽ കാര്യമുണ്ടെന്നു തോന്നിയ ഭദ്രൻ തൽക്കാലം ആ പ്രോജക്ട് മാറ്റിവെച്ചു. അതിനുപകരം മോഹൻലാലുമായി ഭദ്രൻ സംവിധാനം ചെയ്ത ചിത്രമാണ് സ്ഫടികം.പിന്നീട് സൗപർണികം എന്ന ചിത്രം വീണ്ടും ഒരുക്കുന്നതിന് ഭദ്രൻ ശ്രമിച്ചിട്ടില്ല എന്നതാണ് വാസ്തവം.

Leave a Reply