റൺവേയിലേക്ക് ദിലീപ് എത്തിയത് ആ സൂപ്പർ ഹിറ്റ് ചിത്രം ഉപേക്ഷിച്ച്; അത് വരെ വൻ ഹീറോയിസം പോലും കാണിക്കാതെ മുൻ നിര നായകന്മാരുടെ ലിസ്റ്റിൽ എത്തിയ നടൻ ആണ് ദിലീപ്… ശ്രദ്ധേയമായ കുറിപ്പ് വായിക്കാം

ജോഷിയുടെ സംവിധാനത്തിൽ ദിലീപ് പ്രധാനവേഷത്തിൽ എത്തി 2004-ൽ പ്രദർശനത്തിന് ഇറങ്ങിയ ചിത്രമാണ് റൺവേ. ദിലീപിന്റെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് റൺവേ. ചിത്രം ഇറങ്ങിയിട്ട് 17 വർഷം പിന്നിട്ടിരിക്കുകയാണ്. പരമശിവൻ എന്ന കഥാപാത്രത്തെ ഞെഞ്ചിലേറ്റിയ ആരാധകർക്ക് മുന്നിലേക്കായി വാളയാർ പരമശിവം എന്ന രണ്ടാം ഭാഗം പുറത്തിറക്കും എന്ന വിവരങ്ങൾ ഇടക്കാലത്തു പുറത്തുവന്നിരുന്നു. ജനപ്രിയ താരജോഡികൾ ആയ ദിലീപ്,കാവ്യാമാധവൻ എന്നിവർ മത്സരിച്ചഭിനയിച്ച ചിത്രം കൂടിയായിരിന്നു റൺവേ. ചിത്രത്തിൽ കാവ്യാമാധവൻ കൂടി ഉണ്ടാവുമോ എന്നായിരുന്നു ആരാധകരുടെ ചോദ്യം. ചിത്രം ഇറങ്ങീട്ട് 17 വർഷം കഴിഞ്ഞിട്ടും ഇന്നും പരമശിവത്തെ ഓർക്കുന്നു ആരാധകർ എന്നതാണ്.സിനിമയെ കുറിച്ചുള്ള കുറിപ്പുകൾ ഫാൻസ്‌ ഗ്രൂപ്പിലൂടെ ശ്രദ്ധേയമയി കൊണ്ടിരിക്കുകയാണ്.

ജോർജ് തോമസ് ഫാൻസ്‌ ഗ്രൂപ്പിൽ ചിത്രത്തെ കുറിച്ചു പോസ്റ്റ്‌ ചെയ്താത് ഇങ്ങനെയാണ്; “മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി ഇൻഡസ്ട്രിയിൽ മാസ്സ് ചെയ്ത് ആൾക്കാർ ഒരു വലിയ സ്പേസ് ഉണ്ടാക്കി വച്ച കാലം അക്കാലത്ത് ആരു മാസ്സ് ചെയ്താലും അവരോട് കടപിടിക്കാൻ പറ്റില്ല എന്ന് എല്ലാ നടൻമാർക്കും അറിയാം കോമഡി സിനിമകൾ കൊണ്ടും സ്റ്റാർഡോം ഉണ്ടാക്കാം വലിയ പിന്തുണ നേടി എടുക്കാം എന്ന് തെളിയിച്ച നടൻ ആണ് ദിലീപ് എങ്കിലും ദിലീപ് എന്ന നടന്റെ എക്സ്ട്രീം ആയൊരു കഥാപാത്രം അതുവരെ വന്നിട്ടില്ലയിരുന്നു ദോസ്ത് ഇൽ റോൾ ചെയ്തപ്പോൾ തന്നെ പലരും ദിലീപ് എന്ന നടനു അതും ഹാൻഡിൽ ചെയ്യാൻ പറ്റും എന്ന് ജനങ്ങൾക്ക് മനസ്സിലാവുകയും ചെയ്തു പെർഫെക്ട് അവസരത്തിനായി കാത്ത് നിൽക്കുബോൾ ആണ് റൺവേ എന്ന സിനിമ വീണു കിട്ടുന്നത്.ചതിക്കാത്ത ചന്തു എന്ന സിനിമ ഉപേക്ഷിച്ചു ആണ് റൺവേയിലേക്ക് ദിലീപ് അടുക്കുന്നത്

അത് വരെ വൻ ഹീറോയിസം പോലും കാണിക്കാതെ മുൻ നിര നായകൻ മാരുടെ ലിസ്റ്റിൽ എത്തിയ നടൻ ആണ് ദിലീപ്… തമിഴ് നാട്ടിൽ ഗില്ലി വഴി വിജയ് വലിയ ഒരു ഇമ്പാക്ട് ഉണ്ടാക്കുന്നതും ഇതേ സമയത്ത് തന്നെ ആണ്..റൺവേ ദിലീപേട്ടനു ഫാമിലി സപ്പോർട്ട് നിന്നും ഡൈഹാർഡ് ഫാൻസിനെ ഉണ്ടാക്കികൊടുത്ത സിനിമകൂടി ആണ്.. ഇന്നത്തെ യൂത്തന്മാരുടെ പ്രായത്തിൽ ആണ് ദിലീപ് വാളയാർ പരമശിവം എന്ന കഥാപാത്രം ഹോൾഡ് ചെയ്തത്.ദിലീപ് എന്ന നടന്റെ സ്ട്രെങ്ത് വീക്ക്‌നെസ്സ് ഒക്കെ മനസ്സിലാക്കി ആണ് ജോഷി പടം നെയ്തെടുത്തത് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും കൂടുതൽ റിപീറ്റ് വാല്യൂ ഉള്ള സിനിമകളിൽ ഒന്ന് കൂടി ആണ് റൺവെ..”

Related Posts

Leave a Reply