‘ഇത്തരം കാര്യങ്ങൾ ചെയ്യുന്നവരെ നിയമപരമായി നേരിടും’; നയം വ്യക്തമാക്കി മുഖ്യമന്ത്രി
1 min read

‘ഇത്തരം കാര്യങ്ങൾ ചെയ്യുന്നവരെ നിയമപരമായി നേരിടും’; നയം വ്യക്തമാക്കി മുഖ്യമന്ത്രി

രാജ്യം ഇന്നേവരെ നേരിട്ടല്ലാത്ത അത്രയും വലിയ കോവിഡ് വ്യാപനമാണ് നടന്നു കൊണ്ടിരിക്കുന്നത്. ആരോഗ്യ മേഖല പൂർണമായും രാജ്യത്ത് പല സംസ്ഥാനങ്ങളിലും താറുമാറായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വർദ്ധിച്ചു വരുന്ന രോഗ വ്യാപനത്തെ പ്രതിരോധിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും കേരള സംസ്ഥാനം സ്വീകരിച്ചുകഴിഞ്ഞു. നിലവിലെ അവസ്ഥ കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ കർശനമായ നിയമ നടപടികൾ പല വിഷയങ്ങളിലും ഉണ്ടാകുമെന്ന് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. അടിസ്ഥാനരഹിതമായ വാർത്തകളും വിവരങ്ങളും ജനങ്ങളിലേക്ക് പ്രചരിപ്പിക്കാൻ ശ്രമിക്കുന്നവരെ നിയമപരമായി തന്നെ നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. കോവിഡ് അതിരൂക്ഷമായി പടർന്നുപിടിക്കുന്ന ഈ സാഹചര്യത്തിലും ജനങ്ങളെ അടിസ്ഥാനരഹിതമായ കാര്യങ്ങളിലേക്ക് തള്ളി വിടാൻ ശ്രമിച്ചു കൊണ്ട് ചിലർ നടക്കുന്നുണ്ടെന്നും അവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറയുന്നു. ആത്മവിശ്വാസത്തോടെ ഭീതിക്ക് കീഴ്പ്പെടാതെ പ്രവർത്തിക്കേണ്ട സമയം ആണല്ലോ ഇത്.

എന്നാൽ അടിസ്ഥാനരഹിതം ആയി അതിശയോക്തി കലർത്തി വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കുന്ന കുറെ ആളുകളുണ്ടെന്ന്. എന്നാൽ വസ്തുതാപരമായ പിഴവുകൾ ചൂണ്ടിക്കാട്ടിയുള്ള വിമർശനങ്ങൾ അനിവാര്യമാണെങ്കിൽ വിഷയത്തിൽ തർക്കമില്ല ആയിരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമായി പറയുകയും ചെയ്തു. ‘എന്നാൽ വാസ്തവ വിരുദ്ധവും അതിശയോക്തി കലർത്തിയതുമായ വിവരങ്ങൾ ആളുകളിലേക്ക് പ്രചരിപ്പിക്കുന്നത് ഇതുപോലെയുള്ള ഒരു സന്ദർഭത്തിൽ പൊറുപ്പിക്കാൻ ആവാത്ത ഒരു കുറ്റകൃത്യമാണ് അത്തരം പ്രവർത്തനം നടത്തുന്നവരെ ശക്തമാണ് നിയമനടപടികൾക്ക് വിധേയരാകും ‘മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നു.

Leave a Reply