ദുൽഖറിനെ നായകനാക്കി പുതിയ തമിഴ് ചിത്രം ഒരുക്കാൻ കെ.വി ആനന്ദ് തയ്യാറെടുക്കുകയായിരുന്നു തമിഴിലെ ഒരു സൂപ്പർതാരത്തെ ഈ ചിത്രത്തിൽ പരിഗണിച്ചിരുന്നു…
1 min read

ദുൽഖറിനെ നായകനാക്കി പുതിയ തമിഴ് ചിത്രം ഒരുക്കാൻ കെ.വി ആനന്ദ് തയ്യാറെടുക്കുകയായിരുന്നു തമിഴിലെ ഒരു സൂപ്പർതാരത്തെ ഈ ചിത്രത്തിൽ പരിഗണിച്ചിരുന്നു…

വളരെ അപ്രതീക്ഷിതമായാണ് ഛായാഗ്രാഹകനും സംവിധായകനുമായ കെ.വി ആനന്ദ് ഇഹലോകവാസം വെടിഞ്ഞത്. സംവിധാനം ചെയ്ത എല്ലാ ചിത്രങ്ങളും തമിഴിൽ ആണെങ്കിൽ കൂടിയും ഒരേയൊരു ദേശീയ പുരസ്കാരം അദ്ദേഹത്തിനു ലഭിക്കുന്ന തേൻമാവിൻ കൊമ്പത്ത് എന്ന മലയാളചിത്രത്തിൽ ക്യാമറാമാനായി എത്തിയപ്പോഴാണ്. 1995-ൽ മികച്ച ചലച്ചിത്രകാരനുള്ള ദേശീയ പുരസ്കാരം അദ്ദേഹം നേടിയപ്പോൾ മലയാളസിനിമ അന്നേവരെ കണ്ടിട്ടില്ലാത്ത മാജിക്കൽ വിഷ്വൽ തന്നെയാണ് തേന്മാവിൻ കൊമ്പത്തിൽ ഉണ്ടായത്. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച പുലർച്ചെ കെ.വി ആനന്ദ് ഇഹലോകവാസം വെടിയുമ്പോൾ ചെയ്യാൻ ബാക്കിവെച്ച ഒരുപിടി ചിത്രങ്ങൾ കൂടി ഓർമ്മയിൽ നിലനിൽക്കുന്നു. മോഹൻലാൽ സൂര്യ എന്നീ സൂപ്പർ താരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി കാപ്പാൻ എന്ന ചിത്രമാണ് കെ.വി ആനന്ദ് അവസാനമായി സംവിധാനം ചെയ്തത്. സമ്മിശ്ര പ്രതികരണം നേടിയ ഈ ചിത്രത്തിന് ശേഷം വളരെ മികച്ച ഒരു ചിത്രവുമായി ഗംഭീര തിരിച്ചുവരവ് ഒരുങ്ങുകയായിരുന്നു കെ. വി ആനന്ദ്. ഇപ്പോഴിതാ അദ്ദേഹമത് ഇട്ടിരുന്ന പുതിയ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങൾ അദ്ദേഹത്തിന്റെ സുഹൃത്തും മാധ്യമപ്രവർത്തകനുമായ രജനീഷ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ്.

വെറും രണ്ട് ചിത്രങ്ങളിൽ അഭിനയിച്ചു കൊണ്ട് തന്നെ തമിഴ് സിനിമാലോകത്ത് വ്യക്തമായ ഒരു സ്ഥാനം നേടിയെടുത്ത താരമാണ് നടൻ ദുൽഖർ സൽമാൻ. കെ.വി ആനന്ദ് സംവിധാനം ചെയ്യാൻ നിശ്ചയിച്ചിരുന്ന പുതിയ ചിത്രത്തിൽ ദുൽഖർ സൽമാൻ ആയിരുന്നു നായകനായി വരേണ്ടിയിരുന്നത് രജനീഷ് വെളിപ്പെടുത്തുന്നു. ജീവിതത്തിലെ അവസാന നിമിഷത്തിൽ ആനന്ദ് പറഞ്ഞ കാര്യമാണ് രജനീഷ് തുറന്നു പറഞ്ഞിരിക്കുന്നത്. കെ.വി ആനന്ദ് ദുൽഖറിനൊപ്പം ഉള്ള പുതിയ തമിഴ് ചിത്രത്തിന്റെ പ്രാരംഭ ജോലികളിൽ ആയിരുന്നുവെന്നും ചിത്രത്തിൽ തമിഴ് സൂപ്പർ താരം ചിമ്പുവിനെയും പരിഗണിച്ചിരുന്നു എന്നും രജനീഷ് വ്യക്തമാക്കുന്നു. ഇനിയും വളരെ മികച്ച ചിത്രങ്ങൾ കെ.വി ആനന്ദിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അപ്രതീക്ഷിതമായി അദ്ദേഹം യാത്രയാവുകയാണ് ചെയ്തത്.

Leave a Reply