ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ പ്രണയിക്കുന്നതിനെയാണ് ലെസ്ബിയൻ എന്ന് പറയുന്നത്… എന്തെങ്കിലും കുഴപ്പമുണ്ടോ? സോഷ്യൽ മീഡിയിൽ താരങ്ങളായി മാറി അമ്മയും മകളും
1 min read

ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ പ്രണയിക്കുന്നതിനെയാണ് ലെസ്ബിയൻ എന്ന് പറയുന്നത്… എന്തെങ്കിലും കുഴപ്പമുണ്ടോ? സോഷ്യൽ മീഡിയിൽ താരങ്ങളായി മാറി അമ്മയും മകളും

സെക്സ് എഡ്യൂക്കേഷനെ കുറിച്ച് പഠിക്കുമ്പോൾ കുഞ്ഞുങ്ങൾ വഴിതെറ്റി പോയാലോ എന്ന് ആശങ്കപെടുന്നവരാണ് നമ്മൾ മലയാളികളിൽ ഭൂരിഭാഗം മാതാപിതാക്കളും. ബന്ധങ്ങളെ കുറിച്ചു പഠിക്കുന്നതിൽ നിന്ന് കുഞ്ഞുകളെ മാറ്റിനിർത്തുന്നത് എന്തിനാണ്. നമ്മുടെ സെക്സ് എഡ്യൂക്കേഷൻ ഇന്നും കപടസദാചാരത്തിൽ ഉന്നിയുള്ളതാണ്. അത്തരം സദാചാരബോധങ്ങളെ മാറ്റിവച്ച് വളരെ സത്യസന്തമായി ടീനേജ് പ്രശ്നങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതാണ് എന്ന് പലകുറി വെളിപ്പെട്ടിട്ടുണ്ട്. എൽ ജി ബി ടി സമൂഹത്തോട് ഇന്നും എതിർപ്പു കാണിക്കുന്ന സമൂഹത്തെ ആണ് കാണാൻ കഴിയുന്നത്. വളർന്നു വരുന്ന യുവകൾക്ക് ഇത്തരം കമ്മ്യൂണിറ്റി വിഭാഗക്കാരും സമൂഹത്തിന്റെ ഭാഗമാണെന്ന് മനസിലാക്കി കൊടുക്കാൻ ശ്രമിക്കുന്നമായ അമ്മ എന്നു പറയുന്ന ഒരു ഇൻസ്റ്റഗ്രാം പേജിലൂടെ ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കുകയാണ് മായയുടെ അമ്മ സ്വാതി. സെക്സ് ബന്ധത്തേക്കാൾ സെക്സ് വിദ്യാഭ്യാസമാണ് തലമുറയിലേക്ക് എത്തേണ്ടത്. 2014 ൽ മായ ജനിച്ചപ്പോഴാണ് ഇതെല്ലാം ആരംഭിച്ചതെന്ന് മായയുടെ അമ്മ സ്വാതി വ്യക്തമാക്കി. ഏഴുവയ്യസ്സുള്ള മായക്കാണ് ആണ് സ്വാതി സ്വവർഗനുരാഗത്തെ കുറിച്ച് പറഞ്ഞുകൊടുത്തത്. എന്താണ് ലെസ്സ്ബിയൻ, എന്താണ് ഗേ എന്നുള്ള ചോദ്യത്തിന് വളരെ വിവേകത്തോടെ ഉത്തരം പറയുന്ന മായയുടെ വീഡിയോ ആണ് സോഷ്യൽ മിഡിയയിൽ വൈറൽ ആയത്. ഇത്തരം കമ്മ്യൂണിറ്റിയെ മാറ്റിനിർത്തനല്ല ശ്രമിക്കേണ്ടത്,എന്ന ഒരു അർത്ഥം കൂടി ഈ കുഞ്ഞ് വ്യക്തമാക്കുന്നു.

എന്താണ് ലെസ്ബിയൻ എന്ന് അമ്മ ചോദിക്കുമ്പോൾ ഒരു സ്ത്രീയും മറ്റൊരു സ്ത്രീയും തമ്മിൽ പ്രണയിക്കുന്നതാണെന്നും പുരുഷൻ പുരുഷനെ പ്രണയിക്കുന്നതിന് എന്താണ് പറയുന്നതെന്ന് അമ്മ ചോദിക്കുമ്പോൾ അതിനെ ഗേ എന്ന് വിളിക്കാം എന്നും കുട്ടി മറുപടി നൽകുന്നുണ്ട്. അവർക്ക് പരസ്പരം വിവാഹം കഴിക്കാനും പ്രണയിക്കാനും സാധിക്കും, അതിന് യാതൊരു കുഴപ്പവുമില്ല കുട്ടി പറയുന്നു. സമൂഹത്തിലേ ഇത്തരം ചിന്തകൾ ആണ് ഉയർന്നു വരേണ്ടത്. മാറ്റി നിർത്തപെടേണ്ട സമൂഹമായി മാറിയിരുന്ന അവരെ അതിൽ നിന്നും ഒഴിവാക്കുക എന്നതാണ് ലക്ഷ്യം. ഈ പോസ്റ്റിനു താഴെയായി ഒരു അമുഖം കൂടി വ്യക്തമാക്കി മാതൃകയായിരിക്കുകയാണ്.ഈ പോസ്റ്റിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഇത്തരം പഠനത്തോട് അനുകൂലിച്ചുകൊണ്ട് തന്നെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.

Leave a Reply