കേന്ദ്ര ഗവൺമെന്റിനെ വിമർശിച്ച നടൻ സിദ്ധാർത്ഥിന് പ്രമുഖരുടെ പിന്തുണ, ‘ഞങ്ങളുടെ ഒരു സൈന്യം തന്നെ നിങ്ങൾക്കൊപ്പമുണ്ടെ’ന്ന് പാർവതി
1 min read

കേന്ദ്ര ഗവൺമെന്റിനെ വിമർശിച്ച നടൻ സിദ്ധാർത്ഥിന് പ്രമുഖരുടെ പിന്തുണ, ‘ഞങ്ങളുടെ ഒരു സൈന്യം തന്നെ നിങ്ങൾക്കൊപ്പമുണ്ടെ’ന്ന് പാർവതി

“എന്റെ ഫോൺ നമ്പർ തമിഴ്നാട് ബിജെപി അംഗങ്ങൾ ലീക്ക് ചെയ്തിരിക്കുകയാണ്. ഇതിനോടകം അഞ്ഞൂറിലധികം ഫോൺ കോളുകളാണ് എനിക്ക് വന്നിട്ടുള്ളത്.എല്ലാ ഫോൺകോളുകളും ഞാൻ റെക്കോർഡ് ചെയ്തിട്ടുണ്ട്. എല്ലാ നമ്പരുകളും ബിജെപി ലിങ്കും, ഡിപിയും ഉള്ളതാണ്. എല്ലാ വിവരങ്ങളും ഞാൻ പോലീസിന് കൈമാറിയിട്ടുണ്ട്. ഒരിക്കലും ഞാൻ മിണ്ടാതിരിക്കുക ഇല്ല ശബ്ദിച്ചു കൊണ്ടേയിരിക്കും.” തമിഴ് നടൻ സിദ്ധാർത്ഥ് കഴിഞ്ഞ ദിവസം ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പാണിത്. കേന്ദ്ര സർക്കാരിനെതിരെ നിരന്തരം വിമർശനങ്ങൾ ഉന്നയിച്ചിട്ടുള്ള താരത്തിന് പാർട്ടി പ്രവർത്തകരുടെ കയ്യിൽനിന്നും വളരെ മോശം പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. ഈ അനുഭവം പങ്കുവെച്ച് സിദ്ധാർത്ഥിന് പ്രമുഖരായ പല വ്യക്തികളും ഇതിനോടകം ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്തു. മലയാളത്തിൽ നിന്നും നടി പാർവതി തിരുവോത്ത്, കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ എന്നിവരാണ് സിദ്ധാർഥ് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് രംഗത്ത് വന്നിട്ടുള്ളത്. സിദ്ധാർത്ഥന്റെ പ്രതികരണ ശേഷിയെ പിന്തുണച്ചുകൊണ്ട് അദ്ദേഹം നേരിടുന്ന വെല്ലുവിളികളെ വിമർശിച്ചുകൊണ്ടാണ് ശശി തരൂർ പ്രതികരിച്ചിരിക്കുന്നത്.

‘സിനിമകളിൽ കാണുന്ന പ്രൊപ്പഗാണ്ടകള്‍ക്കെതിരെ അതിലെ നായകന്മാർ എന്തുകൊണ്ടാണ് പ്രതികരിക്കുന്നത് എന്ന് നമ്മൾ ആലോചിക്കാറുണ്ട്. സിനിമയിലുള്ള വില്ലന്മാരെകാൾ ഭയം ഉളവാക്കുന്നവരാണ് നമ്മുടെ സമൂഹത്തിലുള്ള ചിലർ. നായകന്മാർക്ക് ഇതൊന്നും താങ്ങാൻ കഴിയില്ല എന്നതാണ് കാരണം. സിദ്ധാർത്ഥനെ പോലുള്ളവർക്കെ അതിനു കഴിയു.”ശശി തരൂർ ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെയാണ്. ഫോൺ നമ്പർ ബിജെപി അംഗങ്ങൾ പ്രചരിപ്പിച്ചു എന്ന സിദ്ധാർത്ഥിന്റെ ട്വീറ്റ് പങ്കുവച്ചു കൊണ്ടാണ് നടി പാർവതി തിരുവോത്ത് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് രംഗത്തുവന്നത്. “ഞാൻ നിങ്ങൾക്കൊപ്പം ആണ് സിദ്ധാർഥ്, ഒരിക്കലും നിങ്ങൾ പിന്മാറരുത്. ഞങ്ങളുടെ ഒരു സൈന്യം തന്നെ നിങ്ങൾക്കൊപ്പമുണ്ട്. തളരാതിരിക്കുക, നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും എല്ലാവിധ സ്നേഹങ്ങളും നേരുന്നു.” പാർവതി ട്വിറ്ററിൽ കുറിച്ചു. സമൂഹമാധ്യമങ്ങളിലൂടെ പതിനായിരക്കണക്കിന് ആളുകളാണ് സിദ്ധാർത്ഥിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഇതിനോടകം രംഗത്ത് വന്നിട്ടുള്ളത്.

Leave a Reply