ഛായാഗ്രഹകൻ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ, ആരായിരുന്നു അന്തരിച്ച  കെ.വി ആനന്ദ്… കുറിപ്പ് വായിക്കാം
1 min read

ഛായാഗ്രഹകൻ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ, ആരായിരുന്നു അന്തരിച്ച കെ.വി ആനന്ദ്… കുറിപ്പ് വായിക്കാം

തമിഴ് സിനിമാ ലോകത്ത് വലിയൊരു നഷ്ടം കൂടി സംഭവിച്ചിരിക്കുകയാണ്. പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ കെ. വി ആനന്ദ് (54) അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു വിയോഗം. ഹൃദയാഘാതമായിരുന്നു മ.രണകാരണം. തൊണ്ണൂറുകളുടെ തുടക്കം മുതൽ സിനിമാലോകത്ത് മികച്ച ഛായാഗ്രഹകൻ ആയി പ്രശസ്തനായി മാറിയ താരമാണ് കെ.വി ആനന്ദ് തുടർന്ന് സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധാനം ചെയ്തുകൊണ്ട് തെന്നിന്ത്യയിലെ തന്നെ ഏറ്റവും മൂല്യമുള്ള ചലച്ചിത്രകാരന്മാരുടെ ഒരാളായി കെ.വി ആനന്ദ് മാറുകയായിരുന്നു എല്ലാ ഭാഷയിലെയും സൂപ്പർതാരങ്ങൾ കെ.വി ആനന്ദ് ചിത്രത്തിലഭിനയിക്കാൻ ആഗ്രഹിച്ചിരുന്നു എന്നതാണ് വാസ്തവം. അപ്രതീക്ഷിതമായ അദ്ദേഹത്തിന്റെ വിയോഗം സിനിമാ ലോകത്ത് വളരെ വലിയ നടുക്കം തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്. പുതിയ കാലത്തോടും പ്രേക്ഷകരോടും യോജിച്ചു നിൽക്കുന്ന ചിത്രങ്ങളൊരുക്കി കൊണ്ട് തമിഴ് സിനിമാ ലോകത്തെ സമ്പന്നമാക്കിയ ചരിത്രകാരൻ എന്ന നിലയിലും പ്രശസ്തനായ കെ.വി ആനന്ദ് മലയാള സിനിമയ്ക്കും നികത്താനാവാത്ത ഒരു നഷ്ടം തന്നെയാണ്. അദ്ദേഹം ഒരു സ്വതന്ത്ര ഛായാഗ്രഹകൻ ആയി മാറുന്നത് സൂപ്പർഹിറ്റ് മലയാള ചിത്രമായ ‘തേൻമാവിൻ കൊമ്പത്തി’ലൂടെയാണ്. വളരെ മികച്ച മാറ്റം തന്നെ സിനിമാലോകത്ത് കൊണ്ടുവരാൻ ഈ ബഹുമുഖ പ്രതിഭയ്ക്ക് കഴിഞ്ഞിട്ടുണ്ട് എന്നതാണ് സത്യം.

ക്യാമറാമാനായി വിസ്മയിപ്പിച്ച ആനന്ദ്.

പ്രശസ്ത ഛായാഗ്രാഹകനായ പി.സി ശ്രീരാമന്റെ അസിസ്റ്റന്റ് ആയി കരിയർ ആരംഭിച്ച കെ.വി ആനന്ദ് മീര, ദേവർ മകൻ, അമരൻ, തിരുടാ തിരുടാ, ഗോപുര വാസലിലേ തുടങ്ങിയ ചിത്രങ്ങളിൽ അസിസ്റ്റന്റ് ക്യാമറാമാനായി ജോലി ചെയ്തു.1994-ൽ പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘തേൻമാവിൻ കൊമ്പത്ത്’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയാണ് കെ.വി ആനന്ദ് സ്വതന്ത്ര ഛായാഗ്രാഹകനായി മാറുന്നത്.ഈ ചിത്രത്തിലൂടെയാണ് മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്കാരത്തിന് കെ.വി ആനന്ദ് അർഹനാകുന്നത്. തുടർന്ന് മലയാളം,ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി 17 ചിത്രങ്ങൾക്ക് അദ്ദേഹം ക്യാമറ ചലിപ്പിച്ചു. തേൻമാവിൻ കൊമ്പത്ത് എന്ന ചിത്രത്തിന് ശേഷം മിന്നാരം, ചന്ദ്രലേഖ എന്നീ പ്രിയദർശൻ ചിത്രങ്ങളിലും ആനന്ദ് ഛായാഗ്രാഹകനായി എത്തി. തമിഴിൽ മുതലവൻ,നേർക്കുനേർ, ബോയ്സ്, ശിവാജി തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചത് കെ. വി ആനന്ദ് ആയിരുന്നു.

ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ.

വിവിധ ഭാഷകളിലെ ചിത്രങ്ങളിൽ ക്യാമറാമാനായി ജോലി ചെയ്തിട്ടുള്ള അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ള ഏഴ് ചിത്രങ്ങളും തമിഴിൽ മാത്രമായിരുന്നു. ശ്രീകാന്ത്, പൃഥ്വിരാജ്,ഗോപിക എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കൊണ്ട് 2005-ൽ ‘കനാ കണ്ടേൻ’ എന്ന ചിത്രം ഒരുക്കി കൊണ്ടാണ് കെ.വി ആനന്ദ് സ്വതന്ത്ര സംവിധാന ആകുന്നത്. 2009-ൽ തമിഴ് സൂപ്പർ താരം സൂര്യയയെ നായകനാക്കി കൊണ്ട് ‘അയൺ’ എന്നചിത്രം സംവിധാനം ചെയ്തു. തമിഴ് സിനിമാ ലോകത്തെ ഏറ്റവും വലിയ വിജയമായി മാറിയ സിനിമകളിലൊന്നായി ‘അയൺ’ ഇന്നും കണക്കാക്കപ്പെടുന്നു. സൂര്യ എന്ന നടന്റെ കരിയറിന് വലിയ തിളക്കം നൽകിയ ചിത്രമാണ് അയൺ.പിന്നീട് 2011-ൽ ജീവയെ നായകനാക്കി കൊണ്ട് ‘കോ’ എന്ന സൂപ്പർഹിറ്റ് ചിത്രം ഒരുക്കി. സൂര്യ സയാമീസ് ഇരട്ടകളായ് എത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ച ‘മാട്രാൻ’ എന്ന ചിത്രം സംവിധാനം ചെയ്ത്. പിന്നീട് 2015-ൽ ധനുഷിനെ നായകനാക്കി അനേകൻ, 2016-ൽ വിജയ് സേതുപതിയെ നായകനാക്കി കവൻ, 2019-ൽ സൂര്യ മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കാപ്പാൻ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു.

Leave a Reply