Latest News
13 ലക്ഷം കാഴ്ചക്കാരെ സ്വന്തമാക്കി ജിബൂട്ടിയുടെ ട്രെയ്ലർ; റിലീസിങ്ങിനൊരുങ്ങുന്നത് റൊമാൻ്റിക് അക്ഷൻ ത്രില്ലർ
അമിത് ചക്കാലക്കൽ നായകനായി നവാഗതനായ എസ്.ജെ സിനു സംവിധാനം ചെയ്ത് റിലീസിനൊരുങ്ങുന്ന ‘ജിബൂട്ടി’ എന്ന പുതിയ ചിത്രത്തിന്റെ ട്രെയിലർ സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്. യൂട്യൂബിൽ ട്രെയിലർ റിലീസ് ചെയ്തിട്ട് മൂന്ന് ദിവസം പിന്നിടുമ്പോൾ ഏകദേശം 13 ലക്ഷത്തോളം ആളുകൾ ട്രെയിലർ കണ്ടുകഴിഞ്ഞു. മലയാളത്തിലെ സൂപ്പർതാരങ്ങളായ പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ, ജയസൂര്യ തുടങ്ങിയവർ ചേർന്നാണ് സോഷ്യൽ മീഡിയ വഴി ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയത്. ബ്ലൂഹിൽ നെയ്‌ൽ കമ്മ്യൂണിക്കേഷന്റെ ബാനറിൽ ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിലെ മലയാളി […]
പ്രതീക്ഷ നൽകി ‘SIDDY’യുടെ രണ്ടാമത്തെ പോസ്റ്ററും പുറത്ത് !! അണിയറയിൽ ഒരുങ്ങുന്നത് ഒരു ക്രൈം ത്രില്ലർ ചിത്രം
അജി ജോൺ നായകനും ഐ.എം വിജയൻ പ്രധാന കഥാപാത്രമായും എത്തുന്ന പുതിയ മലയാള ചിത്രമായ ‘SIDDY’യുടെ ഔദ്യോഗികമായ രണ്ടാമത്തെ പോസ്റ്റർ പുറത്തിറങ്ങി. ഐ.എം വിജയനും നടനും സംവിധായകനുമായ അജി ജോണും പോസ്റ്ററിൽ നിറഞ്ഞുനിൽക്കുന്നു. ഒരു ക്രൈം ത്രില്ലർ ഗണത്തിൽ പെടുന്ന സിനിമയായിരിക്കും എന്ന് അണിയറപ്രവർത്തകർ അവകാശപ്പെട്ടതിനോട് നീതി പുലർത്തുന്ന തരത്തിലാണ് ചിത്രത്തിന്റെ പോസ്റ്റർ ഉള്ളത്. സൂര്യ ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ മഹേശ്വരൻ നന്ദഗോപാൽ നിർമ്മിക്കുന്ന ചിത്രം സൗത്ത് ഇന്ത്യൻ പരസ്യ മേഖലയിൽ ശ്രദ്ധേയനായ പയസ് രാജ് ആണ് […]
മലയാളത്തിലേക്ക് ഇതാ മറ്റൊരു സംവിധായിക കൂടി; അണിയറയിൽ ഒരുങ്ങുന്നത് ഒരു ക്രൈം ത്രില്ലർ ഇൻവെസ്റ്റിഗേഷൻ ചിത്രം
മലയാള സിനിമയിലേക്ക് മറ്റൊരു സ്ത്രീ സംവിധായിക കൂടി എത്തുകയാണ്. ദീപ അജിജോൺ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘വിഷം’ എന്നാണ് പേരിട്ടിരിക്കുന്നത്. സൂപ്പർതാരം മഞ്ജുവാര്യരുടെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ദീപ തന്നെ ആദ്യ സംവിധാന സംരംഭമായ ‘വിഷം’ അനൗൺസ് ചെയ്തത്. ഒരു ക്രൈം ത്രില്ലർ ഇൻവെസ്റ്റിഗേഷൻ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ നിരവധി താരങ്ങളാണ് അണിനിരക്കുന്നത്. അജി ജോൺ കേന്ദ്രകഥാപാത്രമാകുന്ന ഈ ചിത്രത്തിൽ ഹരീഷ് പേരാടി, പ്രശാന്ത് അലക്‌സാണ്ടർ, കോട്ടയം രമേശ്, സുധി കോപ്പ, ഒമർ ജലീൽ, ഡെന്നി ടോം സേവ്യർ […]
പുതിയ ചിത്രം ‘SIDDY’യുടെ പോസ്റ്റർ പുറത്ത് !! താരങ്ങളായ അജി ജോൺ-ഐ എം വിജയൻ വലിയ പ്രതീക്ഷ നൽകുന്നു # Siddy #AjiJohn #IMVijayan #PiousRaj #RameshNarayanan #MalayalamMovie # AkshayaUdayakumar, #HarithaHaridas, #ThanujaKarthik #DivyaGopinath #RajeshSharma #SiddyFirstlook #SiddyFL #SiddyMalayalamMovie
അജി ജോൺ നായകനായി ഐ.എം വിജയൻ പ്രധാന കഥാപാത്രത്തിൽ എത്തുന്ന പുതിയ ചിത്രമായ ‘SIDDY’യുടെ മോഷൻ പോ സ്റ്ററും ഫസ്റ്റ് ലുക്ക് പോസ്റ്ററും സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരിക്കുകയാണ്. പരസ്യമേഖലയിൽ സംവിധായകനായ പയസ് രാജാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിലെ നിരവധി താരങ്ങളും സംവിധായകരും ചേർന്നാണ് മോഷൻ പോസ്റ്ററും ഫസ്റ്റ് ലുക്ക് പോസ്റ്ററും സമൂഹമാധ്യമങ്ങളിൽ റിലീസ് ചെയ്തത്. ഹോട്ടൽ കാലിഫോർണിയ, നമുക്ക് പാർക്കാൻ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത് ശ്രദ്ധേയനായ അജി ജോൺ ശിക്കാരി ശംഭു, അയ്യപ്പനും […]
അജി ജോൺ നായകനാവുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റും ഫസ്റ്റ് ലുക്ക് പോസ്റ്ററും നാളെ !! പിന്തുണയുമായി വമ്പൻ താരനിര
നടനും സംവിധായകനുമായ അജി ജോൺ നായകനാകുന്ന പുതിയ ചിത്രത്തിന്റെ മോഷൻ പോസ്റ്ററും ഫസ്റ്റ് ലുക്ക് പോസ്റ്ററും സമൂഹമാധ്യമങ്ങളിലൂടെ റിലീസ് ചെയ്യാനൊരുങ്ങുകയാണ്. ഹോട്ടൽ കാലിഫോർണിയ, നമുക്ക് പാർക്കാൻ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത് ശ്രദ്ധേയനായ അജി ജോൺ ശിക്കാരി ശംഭു, അയ്യപ്പനും കോശിയും തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. പ്രശസ്ത ഫുട്ബോൾ താരവും നടനും ആയ ഐ.എം വിജയനും ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. SIDDY എന്ന പേര് നിശ്ചയിച്ചിരിക്കുന്ന ചിത്രം ഒരു ക്രൈം […]
‘മമ്മൂട്ടിയിൽ അഹങ്കാരം എന്ന വികാരം ഏതോ ബുദ്ധിശൂന്യർ അടിച്ചേൽപ്പിച്ചതാണ്’ ഹാരിഷ് പേരടി മനസ്സുതുറക്കുന്നു
സിനിമ ജീവിതത്തിന്റെ അമ്പതാം വാർഷികം ആഘോഷിക്കുന്ന മമ്മൂട്ടി. സമൂഹമാധ്യമങ്ങളിൽ മമ്മൂട്ടിക്ക് ആശംസകൾ നേർന്നു കൊണ്ട് നിരവധി സെലിബ്രിറ്റികൾ ആണ് ഇതിനോടകം രംഗത്ത് വന്നിട്ടുള്ളത്. നടൻ ഹരീഷ് പേരടി മമ്മൂട്ടിയെക്കുറിച്ച് ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. മമ്മൂട്ടിയുടെ രാഷ്ട്രീയത്തെക്കുറിച്ചും അദ്ദേഹത്തിന് ജനങ്ങൾക്കിടയിലുള്ള വലിയ സ്വാധീനത്തെ കുറിച്ചും പ്രതിപാദിക്കുന്ന ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:, “ഒരാൾ അയാളുടെ സൗന്ദര്യം, ആരോഗ്യം,അഭിപ്രായം,രാഷ്ട്രിയം എല്ലാം കാത്തു സൂക്ഷിക്കണമെങ്കിൽ അയാൾക്ക് ഇഷ്ട്ടപ്പെടാത്ത എന്തിനോടൊക്കെ സമരസപ്പെടേണ്ടി വരും.പൊരുത്തപ്പെടേണ്ടി വരും എന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ?.മമ്മുട്ടി […]
‘മമ്മൂട്ടി ചന്തുവായി,പഴശ്ശിരാജയായി, ബഷീറായി, അംബേദ്കറായി നമ്മൾ കണ്ടത് മമ്മൂട്ടിയെയായിരുന്നില്ല…’ ഷാജി കൈലാസ് എഴുതുന്നു
മമ്മൂട്ടി തന്റെ സിനിമ ജീവിതത്തിന്റെ അമ്പതാം വാർഷികം ആഘോഷിക്കുമ്പോൾ ആരാധകരും സിനിമാ പ്രേമികളും ആവേശത്തിലാണ്. ഇപ്പോഴിതാ സംവിധായകൻ ഷാജി കൈലാസ് മമ്മൂട്ടിയെ കുറിച്ച് ഫേസ്ബുക്കിൽ പങ്കുവച്ച് കുറിപ്പ് ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. ഇതിനോടകം വൈറലായി മാറിയ കുറുപ്പിനെ പൂർണരൂപം ഇങ്ങനെ; “കഴിഞ്ഞ 50 കൊല്ലം മലയാളി എന്തെല്ലാം രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പരിവർത്തനങ്ങൾക്ക് സാക്ഷിയായി. എഴുപതുകളിൽ ക്ഷുഭിതയൗവനത്തിന്റെ പൊട്ടിത്തെറികൾ കണ്ടു, എൺപതുകളിൽ ഗൾഫ് കുടിയേറ്റം കൊണ്ടുണ്ടായ സാമ്പത്തിക സുരക്ഷിതത്വം അനുഭവിച്ചു, തൊണ്ണൂറുകളിൽ നവഉദാരീകരണത്തിന്റെ ഭാഗമായി മലയാളി ഗ്ലോബൽ പൗരനായി, […]
ഒടിടിയിലും താരരാജാവ് മോഹൻലാൽ തന്നെ !! ഇതിനോടകം നേടിയത് കോടികളുടെ ലാഭം, കണക്കുകൾ ഇങ്ങനെ
കോവിഡ് മഹാമാരി തീർത്ത വലിയ പ്രതിസന്ധി സിനിമാമേഖലയിലെ നട്ടെല്ല് തന്നെ ഒടിച്ച അവസ്ഥയാണ്. ലോകവ്യാപകമായി തന്നെ സിനിമ തിയേറ്ററുകളിൽ നിന്നും ഒഴിഞ്ഞപ്പോൾ സജീവമായത് ആമസോൺ, നെറ്റ്ഫ്ലിക്സ് പോലുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ആണ്. മുമ്പ് തീയറ്ററിൽ ഇറങ്ങുന്ന ചിത്രങ്ങൾ പിന്നീട് ഒടിടി റിലീസായി എത്തുകയാണ് ചെയ്തതെങ്കിൽ. തിയേറ്റർ പൂർണമായും അടച്ചതോടെ മലയാള ചിത്രങ്ങൾ ഉൾപ്പെടെ നിരവധി ചിത്രങ്ങൾ നേരിട്ട് തന്നെ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യപ്പെട്ടു. ആദ്യഘട്ടത്തിൽ തിയേറ്റർ ഉടമകളുടെ ഭാഗത്തു നിന്നും ചില പ്രമുഖ പ്രൊഡ്യൂസർമാരുടെ ഭാഗത്തുനിന്നും […]
രണ്ട് പതിറ്റാണ്ടായി ‘മമ്മൂട്ടി’ ആ വേദന സഹിക്കുന്നു, കളിയാക്കുന്ന മിമിക്രി കലാകാരന്മാർക്ക് പോലും ആ കാര്യം അറിയില്ലായിരുന്നു
സമൂഹമാധ്യമങ്ങളിലും സിനിമാപ്രേമികൾക്ക് ഇടയിലും ഇപ്പോൾ വലിയ രീതിയിൽ ചർച്ചയായിരിക്കുന്നത് മമ്മൂട്ടിയുടെ ഇടതുകാലിൽ ലിഗമെന്റ് പൊട്ടിയ വിഷയത്തെക്കുറിച്ചാണ്. തന്റെ ഇടതുകാലിലെ ലിഗമെന്റ് പൊട്ടിയിട്ട് 21 വർഷമായി എന്നും ഇതുവരെ അത് ഓപ്പറേഷൻ ചെയ്തു മാറ്റിയിട്ടില്ല എന്നുമുള്ള മമ്മൂട്ടിയുടെ വെളിപ്പെടുത്തൽ ആരാധകരെ അക്ഷരാർത്ഥത്തിൽ വലിയ ആവേശത്തിൽ ആക്കിയിരിക്കുകയാണ്.കോഴിക്കോട് മേയിത്ര ആശുപത്രിയിൽ സന്ധി മാറ്റിവയ്ക്കൽ റോബോട്ടിക് ശസ്ത്രക്രിയ ഉദ്ഘാടനം ചെയ്തു കൊണ്ടായിരുന്നു മമ്മൂട്ടി തന്റെ ഇടതുകാലിന് വർഷങ്ങളായി ഉള്ള ക്ഷതത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. എന്നാൽ കാലിന്റെ വേദന തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളെ പൂർണമായും […]
‘എംടിയുടെ ആ തിരക്കഥ സിനിമയായപ്പോൾ നിരാശ തോന്നി, വീണ്ടും എനിക്ക് ആ ചിത്രം സംവിധാനം ചെയ്യണമെന്നുണ്ട്’ പ്രിയദർശൻ പറയുന്നു
മലയാള സിനിമയിൽ നിന്നും തുടങ്ങി ഒടുവിൽ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മൂല്യമുള്ള സംവിധായകരിൽ ഒരാളായി മാറിയ ചലച്ചിത്രകാരനാണ് പ്രിയദർശൻ. സിനിമാ ജീവിതത്തിലെ തുടക്കം മുതൽ തനിക്ക് ഒരു ഗോഡ്ഫാദർ ഇല്ല എന്ന് പ്രിയദർശൻ പലകുറി പറഞ്ഞിട്ടുണ്ട്. എന്നാൽ തനിക്ക് ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് തോന്നിയത് എപ്പോഴാണെന്ന് പ്രിയദർശൻ തുറന്നു പറഞ്ഞിരിക്കുകയാണ്. എഴുത്തുകാരനും തിരക്കഥാകൃത്തുമായ എംടി വാസുദേവൻ നായരുടെ ഒരു തിരക്കഥ വായിച്ചപ്പോഴാണ് തനിക്ക് ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് തോന്നിയതെന്ന് പ്രിയദർശൻ […]