മലയാളത്തിലേക്ക് ഇതാ മറ്റൊരു സംവിധായിക കൂടി; അണിയറയിൽ ഒരുങ്ങുന്നത് ഒരു ക്രൈം ത്രില്ലർ ഇൻവെസ്റ്റിഗേഷൻ ചിത്രം
1 min read

മലയാളത്തിലേക്ക് ഇതാ മറ്റൊരു സംവിധായിക കൂടി; അണിയറയിൽ ഒരുങ്ങുന്നത് ഒരു ക്രൈം ത്രില്ലർ ഇൻവെസ്റ്റിഗേഷൻ ചിത്രം

മലയാള സിനിമയിലേക്ക് മറ്റൊരു സ്ത്രീ സംവിധായിക കൂടി എത്തുകയാണ്. ദീപ അജിജോൺ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘വിഷം’ എന്നാണ് പേരിട്ടിരിക്കുന്നത്. സൂപ്പർതാരം മഞ്ജുവാര്യരുടെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ദീപ തന്നെ ആദ്യ സംവിധാന സംരംഭമായ ‘വിഷം’ അനൗൺസ് ചെയ്തത്. ഒരു ക്രൈം ത്രില്ലർ ഇൻവെസ്റ്റിഗേഷൻ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ നിരവധി താരങ്ങളാണ് അണിനിരക്കുന്നത്. അജി ജോൺ കേന്ദ്രകഥാപാത്രമാകുന്ന ഈ ചിത്രത്തിൽ ഹരീഷ് പേരാടി, പ്രശാന്ത് അലക്‌സാണ്ടർ, കോട്ടയം രമേശ്‌, സുധി കോപ്പ, ഒമർ ജലീൽ, ഡെന്നി ടോം സേവ്യർ തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു. കോവിഡ് മാനദണ്ഡം പൂർണ്ണമായും പാലിച്ചുകൊണ്ട് കൊച്ചി ഹൈവേ ഗാർഡനിൽ നടന്ന ലളിതമായ ചടങ്ങിൽ ‘SIDDY’ ചിത്രത്തിന്റെ സംവിധായകൻ പയസ് രാജാണ് ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനം ചെയ്തത്.അണിയറ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന ഈ ചിത്രത്തിന്റെ നായികമാർ ഉൾപ്പെടെയുള്ള മറ്റു കഥാപാത്രങ്ങൾക്കുവേണ്ടി കാസ്റ്റിംഗ് ജോലികൾ പുരോഗമിക്കുകയാണ്. ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് സംവിധായിക ദീപ തന്നെയാണ്. ഡൽഹി, തിരുവനന്തപുരം, ബ്രൈമൂർ എന്നിവിടങ്ങൾ ആയിരിക്കും ചിത്രത്തിലെ പ്രധാന ലൊക്കേഷൻ. സംവിധായകനും നടനുമായ അജി ജോണിന്റെ ഭാര്യയാണ് ദീപ.

ചിത്രം നിർമ്മിക്കുന്നത് പെർസ്പെക്റ്റീവ് സ്റ്റേഷൻ ആണ്. ചായാഗ്രഹണം കാർത്തിക് എസ്, സംഗീത സംവിധാനം വിജയ് മാധവ്,ലൈൻ പ്രൊഡ്യൂസർ Adv. കെ ആർ ഷിജുലാൽ, എഡിറ്റിംഗ് അജിത് ഉണ്ണികൃഷ്ണൻ, വസ്ത്രലങ്കാരം സാമിന ശ്രീനു, മേക്കപ്പ് റഷീദ് അഹമ്മദ്, ഡിസൈൻസ് ആന്റണി സ്റ്റീഫെൻസ്, പി ആർ ഒ എ എസ് ദിനേശ്.  നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷയാണ് ഏവർക്കും ഉള്ളത്.

Leave a Reply